Widgets Magazine
10
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെള്ളം കയറിയ ഫാമിൽ‌‌നിന്ന് പുറത്തേക്ക് ഒഴുകിയെത്തിയത്.. മൂർഖൻ അടക്കം 900 ലേറെ വിഷപ്പാമ്പുകൾ..പാമ്പുകളെ പിടികൂടുന്നവരുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്..


സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. അഞ്ച് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്..ഈ സംസ്ഥാനങ്ങളിൽ കൊടും തണുപ്പ്..


ചാക്കോ വധക്കേസിലെ പ്രതി പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ പിടികൂടുന്നതില്‍ കേരള പോലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടോ..പോലീസ് വലയിലായ സാഹചര്യത്തിലും പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല..


പി എസ് സി ചെയർമാനും അംഗങ്ങളും മുൻകൂർ ജാമ്യത്തിന്? അറസ്റ്റ് ഉടൻ ... ടീമംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള അധികാരം ഐജി: അജീത ബീഗത്തിനു കൈമാറിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..


ഓൺ ലൈൻ മീഡിയയുടെ പേരിൽ തട്ടിപ്പ് നടത്തുന്നവർക്കെതിരെ കൈകോർത്തു; 'കോം ഇന്ത്യ'യ്ക്ക് പുതിയ അമരക്കാര്‍, വിൻസെന്റ് നെല്ലിക്കുന്നേൽ പ്രസിഡന്റ്, മലയാളി വാർത്ത എഡിറ്റർ സോയിമോൻ മാത്യു ജനറല്‍ സെക്രട്ടറി

മരുന്നുസംഭരണ കേന്ദ്രത്തിലുണ്ടായ തീപിടിത്തം; കൊവിഡ് കാലത്ത് മരുന്നുവാങ്ങിയ അഴിമതി അന്വേഷിക്കുന്നതിനിടെ..അടിക്കടി സർക്കാരിന്റെ മൂന്ന് തീപിടിത്തങ്ങൾ... അടിമുടി വീഴ്ച്ച, കാരണങ്ങൾ ഉടൻ പുറത്തെത്തിക്കും...ഫയർഫോഴ്‌സ് മേധാവി ബി സന്ധ്യ ഐ പി എസ് ഇറങ്ങുന്നു... എല്ലാ മരുന്ന് സംഭരണ ശാലകളിലും ഫയർ ഓഡിറ്റ് ഉടൻ നടത്തും..

23 MAY 2023 04:25 PM IST
മലയാളി വാര്‍ത്ത

More Stories...

കുംഭമേള വൈറല്‍ പെണ്‍കുട്ടിക്കും ഭര്‍ത്താവ് മുഹമ്മദ് ഫര്‍മാനും അനുവദിച്ചിരുന്ന പോലീസ് സംരക്ഷണം ഹൈക്കോടതി റദ്ദാക്കി

ഉസ്ബകിസ്ഥാനിൽ കൊല്ലപ്പെട്ട മലയാളി വിദ്യാർഥിനി സാവരിയയ്ക്ക് അതിക്രൂരമർദ്ദനമേറ്റിരുന്നുവെന്ന കുടുംബത്തിന്റെ ആരോപണം ശരിവെച്ച് ആലപ്പുഴ മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിന്റെ റിപ്പോർട്ട്

ആളുകൾ ഓടി കൂടുന്നത് കണ്ട് പേടിച്ചുപോയി... ഞെട്ടി വിറച്ച് വിഷ്ണു

സുഗതന് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യാനാകുമോ...സർക്കാറിനോട് കോടതി....വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ കാപ്പാ തടവിൽ നിന്ന് താൽക്കാലികമായി മോചിപ്പിക്കണമെന്ന സുഗതന്‍റെ ഹർജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ ചോദ്യം

വയോധികയുടെ മാല പൊട്ടിച്ചെടുത്ത കേസിലെ പ്രതി പിടിയില്‍

ഇന്ന് പുലർച്ചെയാണ് കിൻഫ്ര പാർക്കിൽ മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ കെട്ടിടത്തിൽ വൻ തീപിടിത്തം ഉണ്ടായത്, സംസ്ഥാനത്ത് ഇത് അടിക്കടി ഒരുപാട് തീ പിടിത്തങ്ങൾ ആണ് റിപ്പോർട്ട് ചെയുന്നത്...ഇത്രയും വലിയൊരു സ്ഥാപനത്തിന് തീ പിടിച്ചതിൽ തുടക്കം മുതൽ തന്നെ ദുരൂഹത ഏറുകയാണ്...തീ അണയ്ക്കാനുള്ള യാതൊരു സംവിധാങ്ങളും..അല്ലെങ്കിൽ വേണ്ടത്ര സംവിധാങ്ങളും ഉണ്ടായിരുന്നില്ല എന്നുള്ള നിഗമനത്തിൽ തന്നെയാണ് ഉദ്യോഗസ്ഥരും എത്തി നിൽക്കുന്നത്...ഇപ്പോഴിതാ കിൻഫ്ര പാർക്കിൽ തീപിടിത്തം ഉണ്ടായ മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ സന്ദ‌ർശിച്ചതിനുശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയാണ് ഫയർഫോഴ്‌സ് മേധാവി ബി സന്ധ്യ ഐ പി എസ്..കെട്ടിടത്തിന് അംഗീകാരം ഉണ്ടായിരുന്നില്ലെന്ന് ഫയർഫോഴ്‌സ് മേധാവി ബി സന്ധ്യ. സ്ഥലം സംസാരിക്കുകയായിരുന്നു അവർ.കെട്ടിടത്തിൽ തീ അണയ്ക്കാനുള്ള സംവിധാനങ്ങൾ ഇല്ലായിരുന്നുവെന്നും ബി സന്ധ്യ വ്യക്തമാക്കി. ബ്ളീച്ചിംഗ് പൗഡറിൽ വെള്ളം കലർന്നാൽ തീപിടിത്തം ഉണ്ടാകാം. ബ്ളീച്ചിംഗ് പൗഡറും ആൽക്കഹോളും കലർന്നാലും തീപിടിത്തം ഉണ്ടാകാം.

 

സാനിറ്റൈസർ അടക്കമുള്ളവ കെട്ടിടത്തിൽ ഉണ്ടായിരുന്നു. വിശദമായ പരിശോധനയിൽ മാത്രമേ തീപിടിത്തത്തിന്റെ കാരണം വ്യക്തമാകൂ. തീപിടിത്തമുണ്ടായ കെട്ടിടത്തിൽ അടിമുടി വീഴ്‌ചയാണെന്നും ബി സന്ധ്യ പറഞ്ഞു. സംസ്ഥാനത്തെ എല്ലാ മരുന്ന് സംഭരണ ശാലകളിലും ഫയർ ഓഡിറ്റ് നടത്താനും സന്ധ്യ നിർദേശം നൽകി.പുലർച്ചെ 1.30ന് വലിയ ശബ്ദത്തോടെ ഗോഡൗണിൽ പൊട്ടിത്തെറി ഉണ്ടാകുകയായിരുന്നു. രാസവസ്തുക്കൾ സൂക്ഷിച്ചിരുന്ന കെട്ടിടം പൂർണമായും കത്തിനശിച്ചു. സുരക്ഷാജീവനക്കാരൻ മാത്രമേ അപ്പോൾ സ്ഥലത്ത് ഉണ്ടായിരുന്നുള്ളൂ. നിലവിൽ തീ നിയന്ത്രണ പൂർണമായി അണഞ്ഞു.തീയണക്കാനുള്ള ശ്രമത്തിനിടെ കോൺക്രീറ്റ് ഭാഗം ഇടിഞ്ഞു വീണ് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥൻ മരിച്ചു. ഫയർഫോഴ്‌സ് ഉദ്യോഗസ്ഥൻ ആറ്റിങ്ങൾ സ്വദേശി രഞ്ജിത് (32) ആണ് മരിച്ചത്. രഞ്ജിത്തിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഷട്ടർ ഓപ്പൺ ചെയ്ത് കെട്ടിടത്തിനുള്ളിൽ കടക്കാനുള്ള ശ്രമത്തിലാണ് അഗ്‌നിരക്ഷാ സേനാംഗമായ രഞ്ജിത്തിന് ജീവൻ നഷ്ടമായത്. തീപിടിത്തത്തിന്റെ കൃത്യമായ കാരണം ഫൊറൻസിക് പരിശോധനാഫലം പുറത്ത് വന്നതിന് ശേഷം മാത്രമേ പറയാനാവൂവെന്നും സന്ധ്യ വ്യക്തമാക്കി. കെട്ടിടങ്ങൾക്ക് ഫയർ ഓഡിറ്റ് നൽകാറുണ്ടെന്നും നടപടിയെടുക്കേണ്ടത് മറ്റുവിഭാഗങ്ങളാണെന്നും ബി.സന്ധ്യ പറഞ്ഞു.അതേസമയം തീപിടിത്തത്തിൽ അട്ടിമറി സംശയിക്കുന്നില്ലെന്ന് മെഡിക്കൽ സർവീസ് കോർപ്പറേഷൻ എംഡി ജീവൻ ബാബു അഭിപ്രായപ്പെട്ടിരുന്നു. കൊല്ലത്തെ തീപിടിത്തത്തിന് ശേഷം ബ്ലീച്ചിങ് പൗഡർ മാറ്റിവെക്കാൻ നിർദ്ദേശം നൽകിയിരുന്നു. വിശദമായ പരിശോധനകളും ഫോറൻസിക് പരിശോധനകളും നടത്തി തീപിടിത്തത്തിന്റെ കാരണം കണ്ടുപിടിക്കുമെന്ന് ജീവൻബാബു പറഞ്ഞു.

 

തുമ്പ കിൻഫ്ര പാർക്കിൽ മെഡിക്കൽ സർവീസസ് കോർപറേഷന്റെ മരുന്നു സംഭരണ കേന്ദ്രത്തിനാണ് തീപിടിച്ചത്. തീയണയ്ക്കാനുള്ള ശ്രമത്തിനിടെ ചുമരിടിഞ്ഞാണ് ചാക്ക യൂണിറ്റിലെ ഉദ്യോഗസ്ഥൻ ആറ്റിങ്ങൽ സ്വദേശി രഞ്ജിത്തിന് (32) ജീവൻ നഷ്ടമായത്. ഇടിഞ്ഞുവീണ കെട്ടിടത്തിന് മതിയായ സുരക്ഷയുണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ട്. ഹോളോബ്രിക്‌സ് കൊണ്ട് നിർമ്മിച്ച കെട്ടിടത്തിൽ ബീമുകളില്ലായിരുന്നുവെന്നും അതിനാലാവാം ചുമരിടിഞ്ഞതെന്നും വിദഗ്ദ്ധർ പറയുന്നു.കോവിഡ് കാലത്ത് മരുന്ന് വാങ്ങിയതുമായി ബന്ധപ്പെട്ട അഴിമതിയിൽ ലോകായുക്തയുടെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ആദ്യം കൊല്ലത്തും ഇപ്പോൾ തിരുവനന്തപുരത്തും തീപ്പിടിത്തമുണ്ടായിരിക്കുന്നതെന്ന് വി.ഡി. സതീശൻ പറഞ്ഞു. ഇതിൽ വലിയ ദുരൂഹതയുണ്ട്. കൊല്ലത്തുണ്ടായ അതേ കാരണത്താൽ തിരുവനന്തപുരത്ത് തീപ്പിടിച്ചുവെന്നത് അവിശ്വസനീയമാണ്. ഗോഡൗണിൽ പ്രാഥമിക സുരക്ഷാ സംവിധാനങ്ങൾ പോലുമില്ല..സെക്രട്ടറിയേറ്റിൽ ഇ.ഡി.യും എൻ.ഐ.എയും അന്വേഷണം നടത്തിയിരുന്ന പശ്ചാത്തലത്തിൽ പ്രോട്ടോക്കോൾ ഓഫീസിന് തീപിടിച്ചു. ഏതെങ്കിലും കേസിൽ പ്രതിപക്ഷം ആരോപണം ഉന്നയിക്കുമ്പോൾ അതുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ തീപിടിക്കുന്നത് സ്വാഭാവികമാകുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാദങ്ങള്‍ അമ്മ സംഘടന നടത്തുന്ന നല്ലകാര്യങ്ങളുടെ ശോഭ കെടുത്തിയെന്ന് നടന്‍ മണിയന്‍പിള്ള രാജു  (1 hour ago)

കുംഭമേള വൈറല്‍ പെണ്‍കുട്ടിക്കും ഭര്‍ത്താവ് മുഹമ്മദ് ഫര്‍മാനും അനുവദിച്ചിരുന്ന പോലീസ് സംരക്ഷണം ഹൈക്കോടതി റദ്ദാക്കി  (2 hours ago)

ഉസ്ബകിസ്ഥാനിൽ കൊല്ലപ്പെട്ട മലയാളി വിദ്യാർഥിനി സാവരിയയ്ക്ക് അതിക്രൂരമർദ്ദനമേറ്റിരുന്നുവെന്ന കുടുംബത്തിന്റെ ആരോപണം ശരിവെച്ച് ആലപ്പുഴ മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിന്റെ റിപ്പോർട്ട്  (2 hours ago)

ആളുകൾ ഓടി കൂടുന്നത് കണ്ട് പേടിച്ചുപോയി... ഞെട്ടി വിറച്ച് വിഷ്ണു  (2 hours ago)

വിസ്മയയുടെ അച്ഛനും അമ്മയുമായി സായ് കുമാറും ചിപ്പിയും  (2 hours ago)

സുഗതന് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യാനാകുമോ...സർക്കാറിനോട് കോടതി....വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ കാപ്പാ തടവിൽ നിന്ന് താൽക്കാലികമായി മോചിപ്പിക്കണമെന്ന സുഗതന്‍റെ ഹർജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ ചോദ്യം  (2 hours ago)

വയോധികയുടെ മാല പൊട്ടിച്ചെടുത്ത കേസിലെ പ്രതി പിടിയില്‍  (2 hours ago)

പ്രവാസികൾക്ക് പണം കിട്ടും അപകടത്തിൽ ദുബായിൽ 2 പ്രവാസികൾ മരിച്ചു..! അവസാനമായി വീട്ടിലേക്ക്  (2 hours ago)

നേരിട്ടിറങ്ങി ചെന്നിത്തലയുടെ ശുദ്ധികലശം..പിണറായി ഞെട്ടി... കണ്ട് പഠിക്ക് ഇനി ഒരുത്തനും കിളി പോകില്ല  (2 hours ago)

ഹോസ്റ്റലിലെ ഒരേ മുറിയിൽ സാവരിയെ ഇഞ്ചിഞ്ചായി കൊന്നു സദറുള്‍ വെറും ഫ്രോഡ്..!പ്രേമിക്കാൻ ഇറങ്ങി..പിന്നാലെ മതം മാറിയില്ലെങ്കിൽ അടി  (2 hours ago)

തമ്പാനൂരിലെ ഹോട്ടല്‍ ഹൈലാന്‍ഡില്‍ തീപിടിത്തം  (3 hours ago)

കരൂര്‍ ദുരന്തത്തിനിരയായവരുടെ മുന്നില്‍ വിജയ് എത്തി  (3 hours ago)

കാർ ഇടിച്ചുതെറിപ്പിച്ച് വിപിൻ വീട്ടിൽ പതുങ്ങി..ഫോണിൽ മരണവാർത്ത കേട്ടിരുന്നു,'അമ്മ തൂക്കി.. മലയിൻകീഴിലെ വീട് വളഞ്ഞ് അറസ്റ്റ്...!!  (5 hours ago)

ചെന്നിത്തലയുടെ അഴിഞ്ഞാട്ടം..! നീയൊക്കെ ഏത് ഗർഭ പാത്രത്തിൽ ഒളിച്ചാലും തൂക്കിയിരിക്കും ,തല അറുക്കാൻ DGP-മാർ കൂടോടെ മന്ത്രിയുടെ മുന്നിൽ  (5 hours ago)

കുംഭമേള താരമായ പെണ്‍കുട്ടിക്കും ഭര്‍ത്താവിനും നല്‍കിയിരുന്ന പൊലീസ് സംരക്ഷണം ഹൈക്കോടതി പിന്‍വലിച്ചു  (5 hours ago)

Malayali Vartha Recommends