പ്രസംഗത്തിനിടയിൽ മുഖ്യമന്ത്രിക്ക് തൊണ്ടയിടറി; ചുറ്റും നോക്കിയിട്ടും വെള്ളം കൊടുക്കാനാരുമില്ല; സുരക്ഷാ ജീവനക്കാർ വെള്ളത്തിനായി നെട്ടോട്ടമോടി; രക്ഷകനായി അവതരിച്ചത് ഗവർണറുടെ സ്റ്റാഫ്; നാടകീയ രംഗങ്ങൾ ഇങ്ങനെ !

കഴിഞ്ഞ ദിവസം ലെജിസ്‌ലേറ്റിവ് അസംബ്ലി മന്ദിരം രജതജൂബിലി ആഘോഷങ്ങൾ നടന്നിരുന്നു. ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ, മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ തുടങ്ങിയവരുടെ സാന്നിധ്യമുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടയിൽ ഒരു നിർണായക സംഭവമുണ്ടായി. അതായത്, പ്രസംഗത്തിനിടയിൽ മുഖ്യമന്ത്രിക്ക് തൊണ്ടയിടറി. എന്നാൽ അദ്ദേഹത്തിന് വെള്ളം നല്കാൻ ആരുമുണ്ടായിരുന്നില്ല. പ്രസംഗം നിർത്തിയ മുഖ്യമന്ത്രിവെള്ളത്തിനായി വശത്തേക്കു നോക്കി.
എന്നാൽ സ്വന്തം സ്റ്റാഫിന്റെ കയ്യിൽ വെള്ളമുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ സുരക്ഷാ ജീവനക്കാർ വെള്ളത്തിനായി ഓടുകയും ചെയ്തു. ഫ്ലാസ്കിൽ ചൂടുവെള്ളവുമായി അവർ തിരിച്ചെത്തും മുൻപ് അദ്ദേഹത്തിന് വെള്ളം കിട്ടി . അതായത് , ഗവർണറുടെ സ്റ്റാഫ് അദ്ദേഹത്തിന് വെള്ളം നൽകുകയായിരുന്നു.
ഗവർണറുടെ സ്റ്റാഫ് നൽകിയ വെള്ളം കുടിച്ച് മുഖ്യമന്ത്രി പ്രസംഗം തുടരുകയും ചെയ്തു. ഒരു വർഷം മുൻപ് സമാനമായ സംഭവം ഉണ്ടായിട്ടുണ്ട്. അതായത് ലോക കേരള സഭയിലെ പ്രസംഗത്തിനിടയിൽ അദ്ദേഹത്തിനു തൊണ്ട ഇടറി. അപ്പോൾ അന്ന് മുഖ്യമന്ത്രിക്ക് 2 മിനിറ്റോളം വെള്ളത്തിന് കാത്ത് നിൽക്കേണ്ടി വന്നു . അതേ സംഭവം വീണ്ടും അവർത്തിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha
























