Widgets Magazine
10
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെള്ളം കയറിയ ഫാമിൽ‌‌നിന്ന് പുറത്തേക്ക് ഒഴുകിയെത്തിയത്.. മൂർഖൻ അടക്കം 900 ലേറെ വിഷപ്പാമ്പുകൾ..പാമ്പുകളെ പിടികൂടുന്നവരുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്..


സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. അഞ്ച് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്..ഈ സംസ്ഥാനങ്ങളിൽ കൊടും തണുപ്പ്..


ചാക്കോ വധക്കേസിലെ പ്രതി പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ പിടികൂടുന്നതില്‍ കേരള പോലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടോ..പോലീസ് വലയിലായ സാഹചര്യത്തിലും പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല..


പി എസ് സി ചെയർമാനും അംഗങ്ങളും മുൻകൂർ ജാമ്യത്തിന്? അറസ്റ്റ് ഉടൻ ... ടീമംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള അധികാരം ഐജി: അജീത ബീഗത്തിനു കൈമാറിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..


ഓൺ ലൈൻ മീഡിയയുടെ പേരിൽ തട്ടിപ്പ് നടത്തുന്നവർക്കെതിരെ കൈകോർത്തു; 'കോം ഇന്ത്യ'യ്ക്ക് പുതിയ അമരക്കാര്‍, വിൻസെന്റ് നെല്ലിക്കുന്നേൽ പ്രസിഡന്റ്, മലയാളി വാർത്ത എഡിറ്റർ സോയിമോൻ മാത്യു ജനറല്‍ സെക്രട്ടറി

പി.വിജയനെ സസ്പെന്റ് ചെയ്ത നടപടി കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കില്ലന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതോടെ വിജിലൻസ് കേസുകളില്‍ ഐ.ജി പി.വിജയനെ കുരുക്കാൻ അണിയറയില്‍ നീക്കം നടക്കുന്നതായി അറിയുന്നു.

23 MAY 2023 05:06 PM IST
മലയാളി വാര്‍ത്ത

More Stories...

കുംഭമേള വൈറല്‍ പെണ്‍കുട്ടിക്കും ഭര്‍ത്താവ് മുഹമ്മദ് ഫര്‍മാനും അനുവദിച്ചിരുന്ന പോലീസ് സംരക്ഷണം ഹൈക്കോടതി റദ്ദാക്കി

ഉസ്ബകിസ്ഥാനിൽ കൊല്ലപ്പെട്ട മലയാളി വിദ്യാർഥിനി സാവരിയയ്ക്ക് അതിക്രൂരമർദ്ദനമേറ്റിരുന്നുവെന്ന കുടുംബത്തിന്റെ ആരോപണം ശരിവെച്ച് ആലപ്പുഴ മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിന്റെ റിപ്പോർട്ട്

ആളുകൾ ഓടി കൂടുന്നത് കണ്ട് പേടിച്ചുപോയി... ഞെട്ടി വിറച്ച് വിഷ്ണു

സുഗതന് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യാനാകുമോ...സർക്കാറിനോട് കോടതി....വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ കാപ്പാ തടവിൽ നിന്ന് താൽക്കാലികമായി മോചിപ്പിക്കണമെന്ന സുഗതന്‍റെ ഹർജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ ചോദ്യം

വയോധികയുടെ മാല പൊട്ടിച്ചെടുത്ത കേസിലെ പ്രതി പിടിയില്‍

ഐ.ജി പി വിജയന്റെ സസ്പെൻഷനു പിന്നാലെ കൂടുതല്‍ ശിക്ഷാ നടപടികള്‍ക്ക് സര്‍ക്കാര്‍ ഒരുങ്ങുന്നു എന്നാണ്  ലഭിക്കുന്ന സൂചനകൾ. ഏതെങ്കിലും കേസിൽ പെട്ടാൽ മാത്രമേ ഐപിഎസ് റാങ്കിലുള്ള ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തതായി ചരിത്രമുള്ളൂ. ആ സാഹചര്യത്തിലാണ് ഇതുവരെ അന്വേഷണം പോലുമുണ്ടായിട്ടില്ലാത്ത ഒരു ഉദ്യോഗസ്ഥനെ സസ്പെന്റ് ചെയ്തിരിക്കുന്നത്.

എന്നാൽ സസ്പെൻഷനു പിന്നാലെ നടപടി സാധൂകരിക്കാനായി വിജിലൻസ് കേസിൽ കുരുക്കാനാണ് സർക്കാർ നീക്കം. അത്  സർക്കാരിന് പക്ഷേ തിരിച്ചടിയാകാനാണ് സാധ്യത.
പി.വിജയനെ സസ്പെന്റ് ചെയ്ത നടപടി കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കില്ലന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതോടെയാണ് വിജിലൻസ് കേസുകളില്‍ ഐ.ജി പി.വിജയനെ കുരുക്കാൻ അണിയറയില്‍ നീക്കം നടക്കുന്നതായി അറിയുന്നത്.

 

 

നിസ്സാര കാരണങ്ങൾ പറഞ്ഞ് സസ്പെൻഷൻ നടപടി പൂർത്തിയാക്കിയ ശേഷം  എന്തിന്റെ എങ്കിലും പേരില്‍ ഇനി വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചാലും ഇപ്പോഴത്തെ സാഹചര്യത്തില്‍ അത് പ്രതികാര നടപടിയായി മാത്രമേ വിലയിരുത്തപ്പെടുകയുള്ളൂ.

കേന്ദ്ര ആഭ്യന്തര മന്ത്രാലയതിതിൽ നിന്നു മാത്രമല്ല ഈ കേസ്ല്‍ പരിഗണിക്കുന്ന വേലയിൽ കോടതിയിൽ നിന്നു പോലും തിരിച്ചടി ലഭിക്കാനുള്ള സാധ്യതയും മുന്നിലുണ്ട്. ഇപ്പോഴത്തെ സസ്പെൻഷനു കാരണം കാണിച്ചു കൊണ്ടുള്ള ഫയലില്‍ കേന്ദ്ര പേഴ്സണല്‍ മന്ത്രാലയം എതിര്‍പ്പറിയിച്ചാല്‍  സര്‍ക്കാരിന്  വിജയനെ സര്‍വ്വീസില്‍ തിരിച്ചെടുക്കേണ്ടതായി വരും.

സസ്പെന്റ് ചെയ്യപ്പെട്ട് 45 ദിവസത്തിനുള്ളില്‍ കേന്ദ്രം അനുമതി നല്‍കിയില്ലങ്കില്‍ , പി.വിജയൻ കോടതിയെ സമീപിച്ചാലും ഇതുതന്നെ സംഭവിക്കും. വിജയനെ സർവ്വീസിൽ തിരിച്ചെടുക്കോണ്ടി വരും.

വിജയനെ പ്രത്യേകം ലക്ഷ്യം വച്ചാണ് സസ്പെൻന്റ് ചെയ്തിരിക്കുന്നത് എന്നാണ്   ഐ.ബിയുടെ റിപ്പോര്‍ട്ട്.   എ.ഡി.ജി.പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ സര്‍ക്കാറിനു നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വിജയനെ സസ്പെന്റ് ചെയ്തതെങ്കിലും ഈ റിപ്പോർട്ടിൽ പറഞ്ഞിട്ടുല്ല  

കണ്ടത്തലുകളൊന്നും കേന്ദ്ര ഏജന്‍സി മുഖവിലക്കെടുത്തിട്ടില്ല ന്നാണ് അറിയുന്നത്. എലത്തൂരിലെ തീവണ്ടി തീവയ്പ്പു കേസുമായി ബന്ധപ്പെട്ട് ഐ.ബിയും എന്‍.ഐ.എ ഉള്‍പ്പെടെയുള്ള ഏജന്‍സികളും മുന്‍പു നല്‍കിയ റിപ്പോര്‍ട്ടുകളിലെ കണ്ടെത്തലുകളാണ് കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നത്.

അന്വേഷണ വേളയിൽ പി.വിജയൻ കേന്ദ്രസേനകളെ പലവട്ടം ഫോണിൽ ബന്ധപ്പെട്ടു എന്നാണ് സർക്കാർ പറയുന്നത്. ഇത് അന്വേഷണ വേളയിൽ തികച്ചും സ്വാഭാവികമായ കാര്യമാണെന്ന് കേരളത്തിലെ മുതിർന്ന പല ഉദ്യോഗസ്ഥരും സാക്ഷ്യപ്പെടുത്തുന്നണ്ട്.


തീവണ്ടി തീവയ്പ്പു കേസിലെ പ്രതി രക്ഷപ്പെട്ടതു മുതലുള്ള സംസ്ഥാന പൊലീസിന്റെ വീഴ്ചകൾ വ്യക്തമാക്കുന്ന റിപ്പോര്‍ട്ടുകളാണ് നിലവില്‍ കേന്ദ്ര സര്‍ക്കാരിന്റെ കൈവശമുള്ളത്. ഈ കേസിൽ  തുടക്കം മുതല്‍ തീവ്രവാദ ബന്ധം ആരോപിക്കപ്പെടുന്നുണ്ട്. കേരളത്തിൽ ആരൊക്കെ ഷഹറുഖ് സെയ്ഫിക്ക് സഹായം നൽകി എന്നതുസംബന്ധിച്ചൊക്കെ അറിയാനിരിക്കുന്നേയുള്ളൂ. ഈ സാഹചര്യത്തിൽ  തീവ്രവാദ വിരുദ്ധ സേനയുടെ തലവനായ ഐ.ജി പി വിജയനെ  മാറ്റി നിര്‍ത്തി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതില്‍ തന്നെ കേന്ദ്ര ഏജന്‍സികള്‍ അസ്വാഭ്യാവികത കാണുന്നുണ്ട്.

പ്രതിക്ക് മാനസിക തകരാര്‍ ഉണ്ടെന്നായിരുപന്നു പ്രഥമിക നിഗമനം. എന്നാൽ അങ്ങനെ ഇല്ലന്നു വ്യക്തമായ ഉടനെ തന്നെ പ്രതിക്കെതിരെ യു.എ.പി.എ ചുമത്തേണ്ടതാണ്. എന്നാൽ  പ്രത്യേക അന്വേഷണ സംഘം യു എ പി എ ചുമത്തുന്നത് മനപ്പൂർവ്വം വൈകിച്ചു എന്നും അത്,  എന്‍.ഐ.എക്കു കേസ് കൈമാറേണ്ടി വരുമെന്നതിനാലാണ് എന്നുമാണ് അവരുടെ നിഗമനം. ഇക്കാര്യത്തില്‍ ഡല്‍ഹിയിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കിടയിലും കടുത്ത അമര്‍ഷമുണ്ട്.

എന്നാൽ സംസ്ഥാനത്തെ എടിഎസ് തലവനായ പി.വിജയൻ ഇക്കാര്യങ്ങൾ കേന്ദ്ര ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്തിരുന്നു എന്നും, അതിനാലാണ് സംസ്ഥാന സർക്കാരിന്റെ പ്ലാൻ നടക്കാതെ പോയതെന്നുമാണ് ഉയരുന്ന ആരോപണം.  പ്രധാനമന്ത്രിയുടെ 'മന്‍ കി ബാത്ത്' നൂറാം എപ്പിസോഡില്‍ പങ്കെടുക്കാന്‍ ഐ.ജി പി.വിജയെ കേന്ദ്ര ക്,ണിച്ചിരുന്നു. എന്നാൽ സർവ്വീസിലിരിക്കുന്ന ഒരാൾക്ക് പങ്കെടുക്കണമെങ്കിൽ സർക്കാർ അനുമതി വേണം.  സര്‍ക്കാര്‍ ഇതിനുള്ള അനുമതി നിഷേധിക്കുകയാണ് ചെയ്തത്.

 ഇതിനെയും കേന്ദ്ര സര്‍ക്കാര്‍ ഗൗരവമായാണ് കാണുന്നത്. ഇക്കാര്യങ്ങളിലെല്ലാം കേന്ദ്രത്തിന്റെ നിലപാട് കര്‍ശനമായി തന്നെ വ്യക്തമാക്കാനുള്ള സുവര്‍ണ്ണാവസരമാണിപ്പോള്‍ പി.വിജയന്റെ സസ്പെന്‍ഷനിലൂടെ  ലഭിച്ചിരിക്കുന്നത്. ഐപ്എസ് ഉദ്യോഗസ്ഥാനായതുകൊണ്ട്,   കേന്ദ്ര പേഴ്സണല്‍ മന്ത്രാലയം വിജയനെ സസ്പെന്റ് ചെയ്ത നടപടി  അംഗീകരിക്കേണ്ടതുണ്ട്. മന്ത്രാലയം അംഗീകരിച്ചില്ലങ്കില്‍ പണി കിട്ടുന്നത് സർക്കാരിനായിരിക്കും.  ഇനി, സസ്പെന്‍ഷനെതിരെ പി.വിജയന്‍ കോടതിയെ സമീപിച്ചാലും അവിടെയും നിര്‍ണ്ണായകമാവുക കേന്ദ്ര സര്‍ക്കാറിന്റെ നിലപാടായിരിക്കും.

കാരണം ഐ.ജി പി.വിജയന്റെ വാദം കേള്‍ക്കാതെയാണ് ഇപ്പോൾ അദ്ദേഹത്തെ സർക്കാർ  സസ്പെന്റ് ചെയ്തിരിക്കുന്നത്. ട്രെയിൻ  തീവയ്പ്പു കേസിലെ പ്രതിയായ ഷഹറുഖ് സെയ്ഫി കേരളം വിട്ടെന്ന് വ്യക്തമായതോടെ രാജ്യത്തെ വിവിധ അന്വേഷണ ഏജന്‍സികളെ ഏകോപിപ്പിച്ച്‌ തിരച്ചില്‍ നടത്തുന്നതിനാവശ്യമായ ഇടപെടലാണ് പി വിജയന്‍ നടത്തിയിരുന്നത്. ഇത് രാജ്യത്തെ എല്ലാ അന്വേഷണ ഏജന്‍സികള്‍ക്കും അറിയാവുന്ന കാര്യവുമാണ്. ഇന്റലിജൻസ് ബ്യൂറോയുമായും റോയുമായുമൊക്കെ അദ്ദേഹം സമയോചിതമായ ബന്ധം പുലർത്തുകയും ഇടപെടലുകൾ നടത്തുകയും ചെയ്തു. ഇതിനൊക്കെ ശേഷമാണ് പ്രതി മഹാരാഷ്ട്ര എ.ടി.എസിന്റെ പിടിയിലായിരുന്നത്.

ഐ.ജി പി.വിജയന്‍ കൃത്യനിര്‍വ്വഹണത്തില്‍ ഏതെങ്കിലും തരത്തിലുള്ള വീഴ്ച വരുത്തിയതായി സംസ്ഥാന ഇന്റലിജന്‍സ് പോലും ഇതുവരെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഐ.ജിയെ സസ്പെന്റ് ചെയ്യണമെന്ന ഒരാവശ്യം ചീഫ് സെക്രട്ടറിയും മുന്നോട്ടു വച്ചിട്ടില്ല. ആ സാഹചര്യത്തിൽ എന്തടിസ്ഥാനത്തിലാണ് വിജനെപ്പോലൊരു ഉദ്യോഗസ്ഥനെ സസ്പെന്റ് ചെയ്തത് എന്ന കാര്യത്തിൽ സംസ്ഥാന സർക്കാരിന് ഉത്തരം മുട്ടിപ്പോവും. കേന്ദ്ര സർക്കാർ ഈ പോയിന്റുകളൊക്കെ കണക്കിലെടുത്ത് സ്സ്പെൻഷൻ ഫയൽ പരിഗണിക്കുമ്പോൾ  കേരള സര്‍ക്കാർ കടുത്ത പ്രതിരോധത്തിലാക്കുമെന്ന കാര്യത്തിൽ സംശയമില്ല.

വിജനെന്ന ഉദ്യോഗസ്ഥനെതിരെ ഒരു കാരമവും കേരള സർക്കാരിന് നിരത്താനില്ല എന്നതാണ് സത്യം.  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദര്‍ശന വേളയില്‍ സുരക്ഷാ വീഴ്ചയുണ്ടായ സംഭവം മാധ്യമങ്ങൾ ചർച്ച ചെയ്തതാണ്. സുരക്ഷയുമായി ബന്ധപ്പെട്ട് ഇന്റലിജന്‍സ് എഡിജിപി തയ്യാറാക്കിയ സ്‌കീം ചോര്‍ന്നതായിരുന്നു സംഭവം. ഈസംഭവത്തില്‍ ഇതുവരെ ഒരു ഉദ്യോഗസ്ഥനെതിരെയും സർക്കാർ നടപടി എടുത്തിട്ടില്ല.

ആ സാഹചര്യത്തിൽ മറ്റൊരു എഡിജിപിയുടെ റിപ്പോര്‍ട്ടില്‍ ഐപ്എസ് റാങ്കിലുള്ള ഒരുദ്യോഗസ്ഥനെതിരെ പെട്ടന്നു തന്നെ നടപടി സ്വീകരിച്ചതിലെ ന്യായവും ചോദ്യംചെയ്യപ്പെടുക തന്നെ ചെയ്യും.  ട്രെയിന്‍ തീവയ്പ്പ് കേസിലെ പ്രതിയായ ഷാഹറുഖ് സെയ്ഫിയെ മെഡിക്കല്‍ പരിശോധനക്ക് കൊണ്ടുവന്നപ്പോള്‍ ഒരു മാധ്യമ പ്രവര്‍ത്തകന്‍ തിക്കികത്തിരക്കി കയറി സുരക്ഷാവീഴ്ച ഉണ്ടാക്കിയ സംഭവത്തിലും ഒരു അന്വേഷണ റിപ്പോര്‍ട്ടും സമർപ്പിച്ചിട്ടില്ല, ഒരു നടപടിയും ഇതുവരെയും ഉണ്ടായിട്ടില്ല.

ഇക്കാര്യവും കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സി ആഭ്യന്തര മന്ത്രാലയത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് എന്നാണ് അറിയുന്നത്. പ്രതിയെ മഹാരാഷ്ട്രയിൽ നിന്ന്  കൊണ്ടുവന്ന വാഹനത്തിലെ എ.ടി.എസ് ഉദ്യോഗസ്ഥനെ അതേ എ.ടി.എസ് വിഭാഗത്തിന്റെ  കേരള മേധാവി വിളിച്ചതില്‍ എന്ത് സുരക്ഷാ വീഴ്ചയും ചോർത്തിക്കൊടുക്കലുമാണ് സംഭവിക്കുനതെന്ന് വ്യക്തമാക്കാനുള്ള ഉത്തരവാദിത്വം സംസ്ഥാന സർക്കാരിനുണ്ട്. അതേസമയം  സുരക്ഷാ വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ അതല്ലേ അന്വേഷിക്കേണ്ടത്.

പ്രതിയെ കേരളത്തിലേക്ക് കൊണ്ടു വരുമ്പോൾ എത്ര വാഹനങ്ങളാണ് കേരലാ പോലീസ് മാറി ഉപയോഗിച്ചത്. ഇവയൊക്കെ സുരക്ഷാ വീഴ്ചയല്ലേയ? ഇത്തരം ചോദ്യങ്ങളും കേന്ദ്രം ഉന്നയിച്ചാൽ സർക്കാരിന് ഉത്തരമുണ്ടാവില്ല. പി വിജയൻ കെബിപിഎസ് എം ഡി ആയി ചുമതല വഹിക്കുന്ന കാലത്ത് കൃത്യനിർവ്വഹണത്തിലെ പിഴവിനാൽ കുറച്ച് ഉദ്യോഗസ്ഥരെ പിരിച്ചു വിട്ടിരുന്നു. ഇവരെ തിരിച്ചെടുക്കണമെന്ന് സർക്കാർ അതിയായി സമ്മർദ്ദം ചെലുത്തിയിട്ടും വിജയൻ അതിന് വഴങ്ങിയിരുന്നില്ല.ഇത് സർക്കാരിൻരെ കടുത്ത അതൃപ്തിക്ക് കാരണമായി.

ഇക്കാര്യവും റിപ്പോർട്ടിലുണ്ടെന്നാണ് സൂചന. പോലീസ് സേനയിൽ ഭൂരിഭാഗവവും വിജയനെ അനുകൂലിച്ച് രംഗത്തുണ്ട്. ഇത്തരം നടപടികൾ സേനയുടെ മനോവീര്യം കെടുത്തുമെന്നാണ് ഉന്നതരടക്കമുള്ളവരുടെ വിലയിരുത്തൽ. ഐപിഎസ് രാങ്കിലുള്ള ഒരു ഉദ്യോഗസഥനെതിരെ ഇത്തരം നടപടി എടുക്കുമ്പോൾ പാലിക്കേണ്ട ഒരു നടപടികളും പാലിച്ചില്ല എന്നതും സർക്കാരിനെ പ്രതിക്കൂട്ടിലാക്കും. അതിനിടയിൽ വിജിലൻസ് കേസിൽ കുരുക്കാനുല്ല നീക്കവും കൂടിയായൽ സംഗതി സർക്കാരിന് തിരിച്ചടിയാവും. 

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാദങ്ങള്‍ അമ്മ സംഘടന നടത്തുന്ന നല്ലകാര്യങ്ങളുടെ ശോഭ കെടുത്തിയെന്ന് നടന്‍ മണിയന്‍പിള്ള രാജു  (1 hour ago)

കുംഭമേള വൈറല്‍ പെണ്‍കുട്ടിക്കും ഭര്‍ത്താവ് മുഹമ്മദ് ഫര്‍മാനും അനുവദിച്ചിരുന്ന പോലീസ് സംരക്ഷണം ഹൈക്കോടതി റദ്ദാക്കി  (2 hours ago)

ഉസ്ബകിസ്ഥാനിൽ കൊല്ലപ്പെട്ട മലയാളി വിദ്യാർഥിനി സാവരിയയ്ക്ക് അതിക്രൂരമർദ്ദനമേറ്റിരുന്നുവെന്ന കുടുംബത്തിന്റെ ആരോപണം ശരിവെച്ച് ആലപ്പുഴ മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിന്റെ റിപ്പോർട്ട്  (2 hours ago)

ആളുകൾ ഓടി കൂടുന്നത് കണ്ട് പേടിച്ചുപോയി... ഞെട്ടി വിറച്ച് വിഷ്ണു  (2 hours ago)

വിസ്മയയുടെ അച്ഛനും അമ്മയുമായി സായ് കുമാറും ചിപ്പിയും  (2 hours ago)

സുഗതന് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യാനാകുമോ...സർക്കാറിനോട് കോടതി....വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ കാപ്പാ തടവിൽ നിന്ന് താൽക്കാലികമായി മോചിപ്പിക്കണമെന്ന സുഗതന്‍റെ ഹർജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ ചോദ്യം  (2 hours ago)

വയോധികയുടെ മാല പൊട്ടിച്ചെടുത്ത കേസിലെ പ്രതി പിടിയില്‍  (2 hours ago)

പ്രവാസികൾക്ക് പണം കിട്ടും അപകടത്തിൽ ദുബായിൽ 2 പ്രവാസികൾ മരിച്ചു..! അവസാനമായി വീട്ടിലേക്ക്  (2 hours ago)

നേരിട്ടിറങ്ങി ചെന്നിത്തലയുടെ ശുദ്ധികലശം..പിണറായി ഞെട്ടി... കണ്ട് പഠിക്ക് ഇനി ഒരുത്തനും കിളി പോകില്ല  (2 hours ago)

ഹോസ്റ്റലിലെ ഒരേ മുറിയിൽ സാവരിയെ ഇഞ്ചിഞ്ചായി കൊന്നു സദറുള്‍ വെറും ഫ്രോഡ്..!പ്രേമിക്കാൻ ഇറങ്ങി..പിന്നാലെ മതം മാറിയില്ലെങ്കിൽ അടി  (2 hours ago)

തമ്പാനൂരിലെ ഹോട്ടല്‍ ഹൈലാന്‍ഡില്‍ തീപിടിത്തം  (3 hours ago)

കരൂര്‍ ദുരന്തത്തിനിരയായവരുടെ മുന്നില്‍ വിജയ് എത്തി  (3 hours ago)

കാർ ഇടിച്ചുതെറിപ്പിച്ച് വിപിൻ വീട്ടിൽ പതുങ്ങി..ഫോണിൽ മരണവാർത്ത കേട്ടിരുന്നു,'അമ്മ തൂക്കി.. മലയിൻകീഴിലെ വീട് വളഞ്ഞ് അറസ്റ്റ്...!!  (5 hours ago)

ചെന്നിത്തലയുടെ അഴിഞ്ഞാട്ടം..! നീയൊക്കെ ഏത് ഗർഭ പാത്രത്തിൽ ഒളിച്ചാലും തൂക്കിയിരിക്കും ,തല അറുക്കാൻ DGP-മാർ കൂടോടെ മന്ത്രിയുടെ മുന്നിൽ  (5 hours ago)

കുംഭമേള താരമായ പെണ്‍കുട്ടിക്കും ഭര്‍ത്താവിനും നല്‍കിയിരുന്ന പൊലീസ് സംരക്ഷണം ഹൈക്കോടതി പിന്‍വലിച്ചു  (5 hours ago)

Malayali Vartha Recommends