കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെ സംഭവിച്ച പിഴവാണ്; ട്രെയിനിനെ ലക്ഷ്യം വെച്ചല്ല എറിഞ്ഞത്; മരത്തിന് നേരെ പൈപ്പ് കൊണ്ട് എറിഞ്ഞപ്പോൾ സംഭവിച്ചതാണ്; വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലെറിഞ്ഞ പ്രതിയുടെ മൊഴി നടുക്കുന്നത്! .

വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലെറിഞ്ഞവരെ അറസ്റ്റ് ചെയ്ത് അന്വേഷണ സംഘം. സംഭവത്തില്‍ ഇപ്പോൾ ഇതാ ഒരു പ്രതി പിടിയിലായി . അറസ്റ്റിലായത്, താനൂർ സ്വദേശി മുഹമ്മദ് റിസ്വാനാണ്. കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെ സംഭവിച്ച പിഴവാണ്.,
ട്രെയിനിനെ ലക്ഷ്യം വെച്ചല്ല എറിഞ്ഞത്. മരത്തിന് നേരെ പൈപ്പ് കൊണ്ട് എറിഞ്ഞപ്പോൾ സംഭവിച്ചതാണ്- ഇങ്ങനെയാണ് പ്രതി മൊഴി നൽകിയിരിക്കുന്നത് . ഇയാളെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയുംചെയ്തു . ഈ മാസം ഒന്നിനായിരുന്നു സംഭവം ഉണ്ടായത്. കാസർകോട് നിന്ന് തിരുവനന്തപുരത്തേക്കുള്ള സർവീസിനിടെ ട്രെയിൻ തിരൂർ സ്റ്റേഷൻ വിട്ടു. അപ്പോൾ കല്ലേറുണ്ടാകു കയായിരുന്നു.
മാത്രമല്ല കഴിഞ്ഞ ദിവസം, കാസർകോട് നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന വന്ദേ ഭാരത് ട്രെയിയിന് നേരെ വീണ്ടും കല്ലേറുണ്ടായി എന്നതും ശ്രദ്ധേയമായ കാര്യമാണ്. . ചോറ്റാനിക്കര പൊലീസ് സ്റ്റേഷൻ പരിധിയിലെ കുരീക്കാട് എന്ന സ്ഥലത്ത് വച്ചായിരുന്നു കല്ലേറ് . കല്ലേറിൽ ട്രെയിനിന്റെ ചില്ലിന് കേടുപാട് സംഭവിച്ചു വൈകിട്ട് 7.30 മണിയോടെ കല്ലേറുണ്ടായെന്ന് ആർപിഎഫ് പൊലീസിനോട് വ്യക്തമാക്കി.
. ചോറ്റാനിക്കര പൊലീസ് പ്രദേശത്ത് പരിശോധന നടത്തി. സി ആറ് കോച്ചിന് നേരെയായിരുന്നു കല്ല് പതിച്ചത്. യാത്രക്കാരാണ് കല്ലേറുണ്ടായത് ടിടിആറിനെ അറിയിച്ചതും . തുടർന്ന് ആർപിഎഫിനെ വിവരമറിയിക്കുകയായിരുന്നു . ആർപിഎഫും പൊലീസും തിരച്ചിൽ നടത്തി, പക്ഷെ ആരെയും കണ്ടെത്താനായില്ല. വിജനമായ സ്ഥലത്തുവെച്ചാണ് കല്ലേറുണ്ടായത്. പാപ്പിനിശേരിയിലും വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറുണ്ടായി.
https://www.facebook.com/Malayalivartha























