Widgets Magazine
10
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെള്ളം കയറിയ ഫാമിൽ‌‌നിന്ന് പുറത്തേക്ക് ഒഴുകിയെത്തിയത്.. മൂർഖൻ അടക്കം 900 ലേറെ വിഷപ്പാമ്പുകൾ..പാമ്പുകളെ പിടികൂടുന്നവരുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്..


സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. അഞ്ച് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്..ഈ സംസ്ഥാനങ്ങളിൽ കൊടും തണുപ്പ്..


ചാക്കോ വധക്കേസിലെ പ്രതി പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ പിടികൂടുന്നതില്‍ കേരള പോലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടോ..പോലീസ് വലയിലായ സാഹചര്യത്തിലും പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല..


പി എസ് സി ചെയർമാനും അംഗങ്ങളും മുൻകൂർ ജാമ്യത്തിന്? അറസ്റ്റ് ഉടൻ ... ടീമംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള അധികാരം ഐജി: അജീത ബീഗത്തിനു കൈമാറിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..


ഓൺ ലൈൻ മീഡിയയുടെ പേരിൽ തട്ടിപ്പ് നടത്തുന്നവർക്കെതിരെ കൈകോർത്തു; 'കോം ഇന്ത്യ'യ്ക്ക് പുതിയ അമരക്കാര്‍, വിൻസെന്റ് നെല്ലിക്കുന്നേൽ പ്രസിഡന്റ്, മലയാളി വാർത്ത എഡിറ്റർ സോയിമോൻ മാത്യു ജനറല്‍ സെക്രട്ടറി

അയല്‍വക്കത്തെ മുഖ്യമന്ത്രിമാര്‍ക്ക് ജയ്‌വിളി പിണറായിക്ക് തെറിവിളി;സ്റ്റാലിനും സിദ്ധരാമയ്യയും കാരണം പുലിവാല് പിടിച്ച് പിണറായി,മുഖ്യനെ എടുത്ത് കിണറ്റിലിടുമെന്ന് മലയാളി,അയലത്തുകാര്‍ നന്നായി ഈ മനുഷ്യന്‍ എന്ന് നന്നാകുമോ,ഞങ്ങള്‍ക്ക് പ്രതീക്ഷയില്ല

23 MAY 2023 07:37 PM IST
മലയാളി വാര്‍ത്ത

More Stories...

കുംഭമേള വൈറല്‍ പെണ്‍കുട്ടിക്കും ഭര്‍ത്താവ് മുഹമ്മദ് ഫര്‍മാനും അനുവദിച്ചിരുന്ന പോലീസ് സംരക്ഷണം ഹൈക്കോടതി റദ്ദാക്കി

ഉസ്ബകിസ്ഥാനിൽ കൊല്ലപ്പെട്ട മലയാളി വിദ്യാർഥിനി സാവരിയയ്ക്ക് അതിക്രൂരമർദ്ദനമേറ്റിരുന്നുവെന്ന കുടുംബത്തിന്റെ ആരോപണം ശരിവെച്ച് ആലപ്പുഴ മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിന്റെ റിപ്പോർട്ട്

ആളുകൾ ഓടി കൂടുന്നത് കണ്ട് പേടിച്ചുപോയി... ഞെട്ടി വിറച്ച് വിഷ്ണു

സുഗതന് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യാനാകുമോ...സർക്കാറിനോട് കോടതി....വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ കാപ്പാ തടവിൽ നിന്ന് താൽക്കാലികമായി മോചിപ്പിക്കണമെന്ന സുഗതന്‍റെ ഹർജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ ചോദ്യം

വയോധികയുടെ മാല പൊട്ടിച്ചെടുത്ത കേസിലെ പ്രതി പിടിയില്‍

സ്റ്റാലിനും സിദ്ധരാമയ്യയും കാരണം പൊറുതിമുട്ടി മുഖ്യമന്ത്രി പിണറായി വിജയന്‍. അയല്‍ക്കാരേക്കൊണ്ട് ഇങ്ങനെയും ശല്യം ഉണ്ടോ. നിങ്ങളിതൊന്ന് കേട്ട് നോക്കൂ മലയാളികളെ. തമിഴ്‌നാട്ടിലും കര്‍ണാടകയിലും രണ്ട് മുഖ്യമന്ത്രിമാരുണ്ട്. അവര് കാണിച്ച് കൂട്ടുന്ന ഓരോന്നിന് മലയാളികള്‍ പിണറായി വിജയനെ എടുത്തിട്ടലക്കുന്നു. അല്ല അവര് രണ്ടാളും അവരുടെ സംസ്ഥാനങ്ങളില്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായി വിപ്ലവകരമായ ഓരോ കാര്യങ്ങള്‍ നടപ്പാക്കുന്നു. അത് കാണുമ്പോഴാ ഇവിടെയുള്ള ഒരെണ്ണത്തെ എടുത്ത് കിണറ്റിലിടാന്‍ തോന്നുന്നതെന്ന് മലയാളി പറയുന്നു. പറയുന്നതില്‍ കാര്യമുണ്ട് എന്നാലും നമ്മുടെ പിണറായി അല്ലെ. ട്രോളിന്റെ തീവ്രത കുറച്ചൊന്ന് കുറയ്ക്കാന്‍ പറ്റുമോ. ഇല്ല അല്ലെ എന്നാല്‍ വേണ്ട.

കര്‍ണാടക മുഖ്യമന്ത്രി പദത്തില്‍ സിദ്ധരാമയ്യ കേറിയത് മുതല്‍ പിണറായിക്കാണ് പണിയെല്ലാം. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കോണ്‍ഗ്രസ് മുന്നോട്ടുവച്ച 5 വാഗ്ദാനങ്ങള്‍ അധികാരമേറിയ ഉടന്‍ സിദ്ധരാമയ്യ നടപ്പാക്കി. കര്‍ണാടകയില്‍ സിദ്ധരാമയ്യ എല്ലാ വീടുകളിലും 200 യൂണിറ്റ് വൈദ്യുതി സൗജന്യമായി നല്‍കാനുളള ഗൃഹ ജ്യോതി പദ്ധതി നടപ്പാക്കി. ഇവിടെ ഒരു മുഖ്യന്‍ വൈദ്യുതി ചാര്‍ജ്ജ് കൂട്ടി. സിദ്ധരാമയ്യ ദാരിദ്ര്യ രേഖയ്ക്ക് താഴെയുളള കുടുംബങ്ങള്‍ക്ക് 10 കിലോ സൗജന്യ അരി ലഭ്യമാക്കുന്ന അന്ന ഭാഗ്യ പദ്ധതി നടപ്പാക്കി. ഇവിടെ മുഖ്യന്‍ കിറ്റ് കൊടുക്കും പക്ഷെ അന്നം കൊടുക്കുന്ന ദൈവം പച്ചരി വിജയനെന്ന് ഫ്‌ളക്‌സ് വെക്കും. സിദ്ധരാമയ്യ കുടുംബനാഥകള്‍ക്ക് മാസത്തില്‍ 2000 രൂപ സാമ്പത്തിക സഹായം ഉറപ്പാക്കുന്ന ഗൃഹലക്ഷ്മി പദ്ധതി നടപ്പാക്കി,പിണരായി ക്ഷേമ പെന്‍ഷന്‍ വരെ മുക്കിയും പ്രാകിയും കൊടുക്കും ചിലപ്പോള്‍ കൊടുക്കില്ല കൊടുക്കുമ്പോള്‍ അതിനും തള്ളുണ്ട് വിഷുവിന് കൈനീട്ടം കൊടുത്തു. സിദ്ധരാമയ്യ കര്‍ണാടകയില്‍ പൊതുവാഹനങ്ങളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്ന ശക്തി പദ്ധതി നടപ്പാക്കി, കേരളത്തില്‍ കെഎസ്ആര്‍ടിസി നഷ്ടത്തിലായോണ്ട് ചാര്‍ജ്ജങ്ങ് കൂട്ടി. പക്ഷെ പറച്ചിലില്‍ മാത്രം സ്ത്ര്ീ സൗഹൃദ-സ്ത്രീ സുരക്ഷ സംസ്ഥാനം. സിദ്ധരാമയ്യ തൊഴില്‍രഹിതരായ ബിരുദധാരികള്‍ക്ക് 3000 രൂപയും ഡിപ്ലോമക്കാര്‍ക്ക് 1500 രൂപയും സാമ്പത്തിക സഹായം നല്‍കുന്ന യുവനിധി പദ്ധതി നടപ്പാക്കി. പിണറായി പിള്ളേരുടെ സ്‌കോളര്‍ഷിപ്പ് വരെ മുക്കി. പിന്നെ കേരളത്തില്‍ നിന്ന് പിള്ളേര് വിദേശത്തേക്ക് കടക്കുന്നു. സിദ്ധരാമയ്യ വിപ്ലാവം സൃഷ്ടിക്കുന്നു പിണരായി തെറിവിളി കേള്‍ക്കുന്നു. അധികാരമേറിയ ഉടന്‍ വാഗ്ദാനം പാലിച്ചു കോണ്‍ഗ്രസ് സര്‍ക്കാര്‍. ഇവിടെ ഒന്നാം പിണരായി സര്‍ക്കാരിന്റെ കാലംതൊട്ടുള്ള തിരഞ്ഞെടുപ്പ് വാഗ്ദാനം വാഗ്ദാനമായ് തന്നെ നില്‍ക്കുന്നു. രണ്ടാം പിണറായി കാലത്തിന്റെ രണ്ട് കൊല്ലവും ആയി. തമിഴ്‌നാട്ടിലും സ്റ്റാലിന്‍ വിപ്ലവം സൃഷ്ടിക്കുന്നു അവിടെയും സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര. കുട്ടികള്‍ക്ക് ലാപ്‌ടോപ് സൈക്കിള്‍ തുടങ്ങി മികച്ച പദ്ധതികള്‍. തമിഴ്‌നാട്ടില്‍ സ്റ്റാലിന്‍ പാല്‍ വില കുറയ്ക്കുകയാണ് ചെയ്തത് മുഖ്യനിവിടെ പാല്‍വില കൂട്ടി ജനങ്ങളോ ദ്രോഹിച്ചു കാലിത്തീറ്റ വില കൂട്ടി കര്‍ഷകരെ ദ്രോഹിച്ചു. ഐവ് ബെസ്റ്റ് മുഖ്യന്‍. നമ്മുടെ മുഖ്യന് കോര്‍പ്പറേറ്റുകളെ വാവിക്കലാണ് പണി. പിന്നെ സ്വന്തം കീശ വീര്‍പ്പിക്കണം. പിന്നെ മിച്ചം വല്ലതും ഉണ്ടേല്‍ ജനങ്ങള്‍ക്ക് കൊടുക്കും. പക്ഷെ ഫ്‌ളെക്‌സ് വെക്കുമേ അത് നിര്‍ബന്ധാണ്.

ഇനി പ്രധാന പോയിന്റിലേക്ക് വരാം. തന്റെ വാഹനം കടന്ന് പോകുമ്പോള്‍ മറ്റ് വാഹനങ്ങള്‍ തടഞ്ഞ് ജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്ന് സിദ്ധരാമയ്യ. സീറോ ട്രാഫിക് പ്രോട്ടോക്കോള്‍ മാറ്റാന്‍ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി. മറ്റ് വാഹനങ്ങള്‍ തടയുന്നത് മൂലം ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് നേരിട്ട് കണ്ടതിനാലാണ് നിര്‍ദേശമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. ഈ തീരുമാനത്തിന് വന്‍ ജനപിന്തുണയാണ് ലഭിക്കുന്നത്. കൂടാതെ. ഇനി പൊതു, സ്വകാര്യ ചടങ്ങുകളില്‍ ആദരവിന്റെ ഭാഗമായി പൂക്കളും ഷാളുകളും സ്വീകരിക്കില്ലെന്ന് സിദ്ധരാമയ്യ പ്രഖ്യാപിച്ചു. ആളുകള്‍ക്ക് അവരുടെ സ്‌നേഹവും ആദരവും പ്രകടിപ്പിക്കാന്‍ സമ്മാനമെന്ന നിലയില്‍ ഇനി പുസ്തകങ്ങള്‍ നല്‍കാമെന്നാണ് അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചത്. തമിഴ്‌നാട്ടില്‍ സ്റ്റാലിന്‍ അകമ്പടി വാഹനങ്ങളുടെ എണ്ണം കുറച്ചു. സെക്യൂരിറ്റി ജീവനക്കാരെ കുറച്ചു. അതൊക്കെ നമ്മുടെ പിണറായി. അകമ്പടി വാഹനങ്ങളുടെ എണ്ണം കൂട്ടി ജീവനക്കാരെ കൂട്ടി റോഡിലൂടെ സര്‍ക്കാസ് കാമിച്ചാണ് പോകുന്നത്. അതൊക്കെ പോട്ടെ ജനങ്ങളെ ചില്ലറയല്ല ബുദ്ധിമുട്ടിക്കുന്നത്. മണിക്കൂറുകല്‍ റോഡില്‍ യാത്രക്കാരെ തടഞ്ഞിട്ട്. ഒന്ന് മെഡിക്കല്‍ ഷോപ്പിലേക്ക് പോകാന്‍ അനുവദിക്കാതെ ഭീഷണിപ്പെടുത്തി റോഡില്‍ തടഞ്ഞുവെക്കുക. ഞാന്‍ പോയിട്ട് പോയാല്‍ മതിയെന്ന ദാര്‍ഷ്ട്യവും. എന്തുവാടേ ഇത് വെള്ളരിക്കാ പട്ടണമോ.

കര്‍ണാടക തമിഴ്‌നാട് മുഖ്യമന്ത്രി പുറത്തിറങ്ങി ജനങ്ങളുടെ തോളില്‍ കൈയ്യിട്ട് നടക്കുന്നു. സ്റ്റാലിന്‍ ജനങ്ങള്‍ക്കൊപ്പം ബസ്സില്‍ യാത്ര ചെയ്യും. റോഡിലൂടെ കൂളായ് നടക്കും. പക്ഷെ പിണറായി കാറില്‍ നിന്ന് പുറത്തിറങ്ങില്ല. റോഡിലൂടെ നടക്കുന്നതിനേക്കുറിച്ച് പോലും ആ മനുഷ്യന് ചിന്തിക്കാനാകില്ല. പക്ഷെ തൊഴിലാളി വര്‍ഗ്ഗ പാര്‍ട്ടി നേതാവാണ് കേട്ടോ. പിന്നെ പൊതു, സ്വകാര്യ ചടങ്ങുകളില്‍ ആദരവിന്റെ ഭാഗമായി പൂക്കളും ഷാളുകളും സ്വീകരിക്കില്ലെന്ന് സിദ്ധരാമയ്യ പ്രഖ്യാപിച്ചില്ലെ. നമ്മുടെ മുഖ്യന്‍ കൂറ്റന്‍ കട്ടൗട്ട് വെപ്പിക്കും. എന്തിനും എന്റെ തല എന്റെ ഫുള്‍ ഫിഗര്‍ മസ്റ്റാണ്. അതിപ്പോള്‍ കിറ്റ് കൊടുത്താലും ക്ഷേമപെന്‍ഷന്‍ കൊടുത്താലും. പക്ഷെ ഇതെല്ലാം ജനങ്ങളുടെ കാശാണെന്ന് ഓര്‍ക്കണം കേട്ടോ. ഫ്‌ളക്‌സ് വെക്കുന്നത് കണ്ടാല്‍ തോന്നും എകെജിയിലെ നീക്കിയിരുപ്പില്‍ നിന്ന് കൊടുക്കുന്നതാണെന്ന്. അങ്ങനെ എവിടെയും തെച്ചികോട്ട് കാവ് രാമചന്ദ്രന്‍ സ്‌റ്റൈലാണ് മുഖ്യന്‍ പിടിക്കുന്നത് നമുക്കല്ലെ അറിയൂ ഇത് കുഴിയാന ആണെന്ന്. അങ്ങനെ അയല്‍വക്കത്തെ മുഖ്യമന്ത്രിമാരെക്കണ്ട് മലയാളി നെടുവീര്‍പ്പിടുന്നു. നമ്മുടേതിനെ വല്ല ഓഎല്‍എക്‌സിലിട്ട് വില്‍ക്കാന്‍ പറ്റുമോന്നാണ് മലയാളി ചിന്തിക്കുന്നത്. ഹേയ് ഇത് ഒഴിയാബാധയാണ് അങ്ങനൊന്നും പോകുമെന്ന് തോന്നുന്നില്ല. എന്നാപ്പിന്നെ അയലത്തെ മുഖ്യമന്ത്രിമാരെ പോലെ ഇതിനൊന്ന് നന്നായിക്കൂടെ. ഹേയ് അത് പറ്റൂല്ല നന്നാകുന്നത് മുഖ്യന് ഇഷ്ടല്ല ഇങ്ങനെ ജനങ്ങളെ ചക്രശ്വാസം വലിപ്പിക്കുന്നത് പിണറായി ഒരു എന്റര്‍ടെയ്ന്‍മെന്റായി കണ്ടിരിക്കുകയാണ്. പക്ഷെ അയലത്തെ മുക്യന്മാരെക്കൊണ്ട് പൊറുതിമുട്ടി പിണറായി. മലയാളി അവര്‍ക്ക് ജയ് വിളിക്കുന്നു. ഇതെങ്ങനെ സിപിഎം സഹിക്കും. എന്നപ്പോലെ നിങ്ങള്‍ക്ക് നന്നായിക്കൂടേന്ന് പിണരായി സ്റ്റാലിനോടും സിദ്ധരാമയ്യയോടും ചോദിക്കുന്നു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാദങ്ങള്‍ അമ്മ സംഘടന നടത്തുന്ന നല്ലകാര്യങ്ങളുടെ ശോഭ കെടുത്തിയെന്ന് നടന്‍ മണിയന്‍പിള്ള രാജു  (43 minutes ago)

കുംഭമേള വൈറല്‍ പെണ്‍കുട്ടിക്കും ഭര്‍ത്താവ് മുഹമ്മദ് ഫര്‍മാനും അനുവദിച്ചിരുന്ന പോലീസ് സംരക്ഷണം ഹൈക്കോടതി റദ്ദാക്കി  (52 minutes ago)

ഉസ്ബകിസ്ഥാനിൽ കൊല്ലപ്പെട്ട മലയാളി വിദ്യാർഥിനി സാവരിയയ്ക്ക് അതിക്രൂരമർദ്ദനമേറ്റിരുന്നുവെന്ന കുടുംബത്തിന്റെ ആരോപണം ശരിവെച്ച് ആലപ്പുഴ മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിന്റെ റിപ്പോർട്ട്  (56 minutes ago)

ആളുകൾ ഓടി കൂടുന്നത് കണ്ട് പേടിച്ചുപോയി... ഞെട്ടി വിറച്ച് വിഷ്ണു  (1 hour ago)

വിസ്മയയുടെ അച്ഛനും അമ്മയുമായി സായ് കുമാറും ചിപ്പിയും  (1 hour ago)

സുഗതന് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യാനാകുമോ...സർക്കാറിനോട് കോടതി....വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ കാപ്പാ തടവിൽ നിന്ന് താൽക്കാലികമായി മോചിപ്പിക്കണമെന്ന സുഗതന്‍റെ ഹർജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ ചോദ്യം  (1 hour ago)

വയോധികയുടെ മാല പൊട്ടിച്ചെടുത്ത കേസിലെ പ്രതി പിടിയില്‍  (1 hour ago)

പ്രവാസികൾക്ക് പണം കിട്ടും അപകടത്തിൽ ദുബായിൽ 2 പ്രവാസികൾ മരിച്ചു..! അവസാനമായി വീട്ടിലേക്ക്  (1 hour ago)

നേരിട്ടിറങ്ങി ചെന്നിത്തലയുടെ ശുദ്ധികലശം..പിണറായി ഞെട്ടി... കണ്ട് പഠിക്ക് ഇനി ഒരുത്തനും കിളി പോകില്ല  (1 hour ago)

ഹോസ്റ്റലിലെ ഒരേ മുറിയിൽ സാവരിയെ ഇഞ്ചിഞ്ചായി കൊന്നു സദറുള്‍ വെറും ഫ്രോഡ്..!പ്രേമിക്കാൻ ഇറങ്ങി..പിന്നാലെ മതം മാറിയില്ലെങ്കിൽ അടി  (1 hour ago)

തമ്പാനൂരിലെ ഹോട്ടല്‍ ഹൈലാന്‍ഡില്‍ തീപിടിത്തം  (2 hours ago)

കരൂര്‍ ദുരന്തത്തിനിരയായവരുടെ മുന്നില്‍ വിജയ് എത്തി  (2 hours ago)

കാർ ഇടിച്ചുതെറിപ്പിച്ച് വിപിൻ വീട്ടിൽ പതുങ്ങി..ഫോണിൽ മരണവാർത്ത കേട്ടിരുന്നു,'അമ്മ തൂക്കി.. മലയിൻകീഴിലെ വീട് വളഞ്ഞ് അറസ്റ്റ്...!!  (3 hours ago)

ചെന്നിത്തലയുടെ അഴിഞ്ഞാട്ടം..! നീയൊക്കെ ഏത് ഗർഭ പാത്രത്തിൽ ഒളിച്ചാലും തൂക്കിയിരിക്കും ,തല അറുക്കാൻ DGP-മാർ കൂടോടെ മന്ത്രിയുടെ മുന്നിൽ  (3 hours ago)

കുംഭമേള താരമായ പെണ്‍കുട്ടിക്കും ഭര്‍ത്താവിനും നല്‍കിയിരുന്ന പൊലീസ് സംരക്ഷണം ഹൈക്കോടതി പിന്‍വലിച്ചു  (4 hours ago)

Malayali Vartha Recommends