കണ്ണൂരില്‍ അഞ്ചു പേര്‍ മരിച്ച നിലയില്‍.... അമ്മയെയും മൂന്ന് കുട്ടികളെയും അമ്മയുടെ സുഹൃത്തിനെയുമാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്

കണ്ണൂരില്‍ അഞ്ചു പേര്‍ മരിച്ച നിലയില്‍.... അമ്മയെയും മൂന്ന് കുട്ടികളെയും അമ്മയുടെ സുഹൃത്തിനെയുമാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. കണ്ണൂര്‍ ചെറുപുഴ വാടിച്ചാലില്‍ വച്ചാലിലാണ് സംഭവം നടന്നത്.
വീടിന്റെ വാതില്‍ തുറക്കാതിരുന്നതും ആരെയും പുറത്തുകാണാത്തതും ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ വാതില്‍ തള്ളിത്തുറന്ന് അകത്തുകടന്നപ്പോഴാണ് മൃതദേഹങ്ങള്‍ കാണുന്നത്.
ഷാജി, ഷീജ എന്നിവരും മൂന്ന് കുട്ടികളുമാണ് മരിച്ചത്. കുട്ടികളെ കൊലപ്പെടുത്തിയതിനുശേഷം ഇരുവരും തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനത്തില്‍. ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയെന്നും സൂചനകളുണ്ട്.
അതേസമയം ശ്രീജയും ഷാജിയും രണ്ടാഴ്ച മുമ്പാണ് വിവാഹിതരായത്. ഇക്കഴിഞ്ഞ 16 നായിരുന്നു ഇവരുടെ വിവാഹം. ശ്രീജയുടെ ആദ്യ വിഹാഹബന്ധത്തിലെ മക്കളാണ് മരിച്ചത്. ഷാജിക്ക് വേറെ ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.
https://www.facebook.com/Malayalivartha























