സരിതയെ നുണ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ബിജു രാധാകൃഷ്ണന് കോടതിയില്‍ എഴുതി നല്‍കി

സോളാര്‍ കേസുമായി ബന്ധപ്പെട്ട് സരിത എസ് നായരെ നുണ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ബിജു രാധാകൃഷ്ണന് കോടതിയില്‍ എഴുതി നല്‍കി. സരിതയുടെ സാമ്പത്തിക സ്രോതസുകതളെ കുറിച്ച് അന്വേഷിക്കണമെന്നും ബിജു രാധാകൃഷ്ണന്‍ നല്‍കിയ കുറിപ്പില്‍ വ്യക്തമാക്കി.
സോളാര്‍ തട്ടിപ്പ് കേസിലെ പ്രതിയായ ബിജു രാധാകൃഷ്ണന് പരാതി എഴുതി നല്‍കാന്‍ പത്തനംതിട്ട ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി നേരത്തേ അനുവദിച്ചിരുന്നു. കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പരാതി ബോധിപ്പിക്കാനുണ്ടെന്ന് പറഞ്ഞപ്പോഴാണ് എഴുതി നല്‍കാന്‍ കോടതി അനുമതി നല്‍കിയത്.
ഗണേഷ് കുമാറും ജോപ്പനുമാണ് തന്നെ കൊലപാതകിയാക്കാന്‍ ശ്രമിക്കുന്നതെന്ന് ആരോപിക്കുന്ന കുറിപ്പ് ഇന്നലെ കോടതിയില്‍ ഹാജരാക്കാന്‍ ബിജു രാധാകൃഷ്ണന്‍ കൊണ്ടുവന്നിരുന്നു. ഇത് മാധ്യമപ്രവര്‍ത്തകര്‍ക്ക് കൈമാറുകയും ചെയ്തിരുന്നു. നടന്നുപോകുമ്പോള്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയാണ് ബിജു കത്ത് കൈമാറിയത്.
മൂന്നുവിഭാഗങ്ങളിലായി നമ്പറിട്ട് കൈമാറിയ കത്തില്‍ ശാലുവിനെക്കുറിച്ചാണ് ഏറെയും. തികച്ചും നിരപരാധിയാണ് ശാലു മേനോനെന്ന് ബിജു എഴുതിയിട്ടുണ്ട്.
തന്നെ സ്‌നേഹിച്ചതിന്റെ പേരിലാണ് ശാലു ഇത്രയും സഹിച്ചതെന്ന് കത്തിലുണ്ട്. രശ്മി കഴിഞ്ഞാല്‍ തന്നെ ഇത്രത്തോളം മനസ്സിലാക്കിയ മറ്റൊരു പെണ്‍കുട്ടിയില്ല. അവള്‍ തന്നെ കൈവിടില്ല. അവരുടെ അമ്മയില്‍നിന്ന് '20 ലക്ഷം' വാങ്ങിയത് നേരാണ്. പക്ഷേ, തന്റെ ബിസിനസ്സിനെക്കുറിച്ചോ സാമ്പത്തിക ഇടപാടിനെക്കുറിച്ചോ ശാലുവിന് അറിയില്ല.
താന്‍ രശ്മിയെ കൊന്നിട്ടില്ലെന്ന് എന്നായാലും പുറത്തുവരും. തന്റെ അമ്മ ഈ കേസുകളില്‍ പൂര്‍ണനിരപരാധിയാണ്. ഒരു പുസ്തകത്തിന്റെ ആമുഖപേജിന്റെ പിന്‍ഭാഗത്തായാണ് കുറിപ്പ് തയ്യാറാക്കിയത്.
https://www.facebook.com/Malayalivartha