എല്ലാം എല്ലാം അയ്യപ്പന്‍... ആഗോള അയ്യപ്പ സംഗമം ചരിത്ര സംഭവമാക്കാന്‍ ദേവസ്വം ബോര്‍ഡ്, ബിജെപിയുടെ എതിര്‍പ്പ് വകവയ്ക്കാതെ എന്‍എസ്എസും എസ്എന്‍ഡിപിയും; ശബരിമലയില്‍ സെപ്റ്റംബറില്‍ ആഗോള അയ്യപ്പ സംഗമം, 3000 പേരെ പങ്കെടുപ്പിക്കും

ശബരിമലയില്‍ സെപ്റ്റംബറില്‍ ആഗോള അയ്യപ്പ സംഗമം നടത്താനാണ് ദേവസ്വം ബോര്‍ഡ് തീരുമാനം. സെപ്റ്റംബര്‍ 16നും 21നും ഇടയിലായിരിക്കും പരിപാടി നടത്തുകയെന്നും കേരളത്തിനകത്തും പുറത്തുനിന്നുമുള്ള സംഘടനകളെയായിരിക്കും ക്ഷണിക്കുന്നത്.
ആഗോള അയ്യപ്പ ഭക്തരെ ഒരു വേദിയില്‍ കൊണ്ടുവരാന്‍ ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്. സര്‍ക്കാരും ദേവസ്വം ബോര്‍ഡുമാണ് സംഘാടകര്‍. ശബരിമലയിലെ വികസന വിഷയവും ആഗോള സംഗമത്തില്‍ എത്തുന്നവര്‍ക്ക് ചര്‍ച്ച ചെയ്യാം.
3000 പേരെയാകും സംഗമത്തില്‍ ക്ഷണിക്കുക. എത്തുന്നവര്‍ക്ക് സ്‌പെഷ്യല്‍ ദര്‍ശന സൗകര്യം ഒരുക്കും. ശബരിമലയുടെ പ്രാധാന്യം ലോകമെമ്പാടും എത്തിക്കുകയാണ് ലക്ഷ്യമെന്ന് ദേവസ്വം വകുപ്പ് മന്ത്രി വിഎന്‍ വാസവന്‍ പറഞ്ഞു.
ആഗോള അയ്യപ്പ സംഗമം നടത്താനുള്ള ദേവസ്വം ബോര്‍ഡിന്റെ തീരുമാനത്തിന് രാജ്യം മുഴുവന്‍ അംഗീകാരം നല്‍കിയെന്നും എല്ലാ വിശ്വാസികളെയും ക്ഷണിക്കണമെന്നും വര്‍ഗീയവാദികളെ ക്ഷണിക്കരുതെന്നുമാണ് തന്റെ അഭിപ്രായമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. വിളിച്ചാല്‍ പോകുമെന്നാണ് ആദ്യം വിമര്‍ശനം ഉന്നയിച്ച ഒരു പ്രമുഖന്‍ പറഞ്ഞത്. ഒരു വിശ്വാസിക്കും എതിരല്ല കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. അത് പരസ്യമായി പറയുന്നതില്‍ ഞങ്ങള്‍ക്ക് ഒരു കുറവുമില്ല. വര്‍ഗീയതയ്‌ക്കെതിരെയാണ് ഞങ്ങളുടെ പോരാട്ടം. വിശ്വാസി സമൂഹത്തെ ചേര്‍ത്തുനിര്‍ത്തുന്ന നിലപാടുകളാണ് ഇടത് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. വിശ്വാസികളെ ചേര്‍ത്ത് നിര്‍ത്തി തന്നെ അന്തവിശ്വാസത്തെ ചെറുക്കണമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
മൂന്നാമത്തെ ഘട്ടത്തിലേക്കുള്ള തയ്യാറെടുപ്പിലാണ് പിണറായി സര്‍ക്കാര്‍. അതിദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളം മാറി. വലിയ മാറ്റമാണ് ഇവിടെയുണ്ടായത്. ആരോഗ്യമേഖലയില്‍ ലോകോത്തര നിലവാരമാണ് കേരളത്തിന്റേത്. അവിടെയും ഇവിടെയും കാണുന്ന ചെറിയ തെറ്റുകള്‍ ചൂടിക്കാട്ടി പാര്‍ട്ടിക്കെതിരെ കൈയേറ്റം നടത്തുകയാണെന്നും കളവ് പ്രചരിപ്പിക്കുകയാണ് ഒരു കൂട്ടമെന്നും എംവി ഗോവിന്ദന്‍ ആരോപിച്ചു.
എല്ലാ മേഖലകളിലേക്കും മുതലാളിത്തം കയ്യേറുകയാണെന്നും എ.ഐ ഉള്‍പ്പെടെയുള്ള സാങ്കേതിക വിദ്യകള്‍ മുതലാളിത്ത ശക്തികളുടെ കയ്യിലാണെന്നും ഇന്ത്യക്കുമേല്‍ അമേരിക്ക ഏര്‍പ്പെടുത്തിയ അധിക നികുതി കയറ്റുമതി മേഖലയിലെ കടുത്ത പ്രതിസന്ധിക്ക് കാരണമാകുകയാണെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. ഇതിനു പരിഹാരം കാണാതെയാണ് പ്രധാനമന്ത്രി ജപ്പാനിലും മറ്റ് രാജ്യങ്ങളിലും പോയി പുതിയ കരാറുകള്‍ ഒപ്പിടുന്നത്. രാജ്യത്തിലെ ജനങ്ങള്‍ക്ക് ഒരു ഗുണവും ഇല്ലാത്ത കാര്യമാണ് പ്രധാനമന്ത്രി ചെയ്യുന്നത്.
സര്‍ക്കാര്‍ ശബരിമലയില്‍ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമം തടയണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും. എം നന്ദകുമാര്‍, വിസി അജികുമാര്‍ എന്നീ വ്യക്തികളാണ് ഹര്‍ജി നല്‍കിയത്. അയ്യപ്പസംഗമം ഹൈന്ദവ ആരാധനാലയ നിയമത്തിന്റെ ലംഘനമാണെന്നും അയ്യപ്പസംഗമത്തിലൂടെ സര്‍ക്കാര്‍ മതേതരത്വ കടമകളില്‍ നിന്ന് മാറുന്നുവെന്നുമാണ് ഹര്‍ജിക്കാരുടെ വാദം. ദേവസ്വം ബോര്‍ഡ് അധികാരപരിധി ലംഘിച്ച് പ്രവര്‍ത്തിക്കുന്നെന്ന ആരോപണവും ഹര്‍ജിയിലുണ്ട്. അയ്യപ്പസംഗമത്തിനൊപ്പം ആഗോള ക്രിസ്ത്യന്‍ സംഗമവും നടത്തണമെന്ന ആവശ്യവും ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുണ്ട്. ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്
ശബരിമലയില്‍ സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയില്‍ നടക്കുന്ന ആഗോള അയ്യപ്പ സംഗമത്തിന് പിന്തുണയുമായി എന്‍എസ്എസ്. അയ്യപ്പസംഗമം നടത്തുന്ന സംസ്ഥാന സര്‍ക്കാര്‍ ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കാന്‍ മുന്‍പന്തിയില്‍നില്‍ക്കുമെന്നാണ് തങ്ങളുടെ വിശ്വാസമെന്ന് എന്‍എസ്എസ് വൈ.പ്രസിഡന്റ് എന്‍.സംഗീത് കുമാര്‍ പറഞ്ഞു.
'നായര്‍ സര്‍വീസ് സൊസൈറ്റിക്ക് സര്‍ക്കാരില്‍ പൂര്‍ണവിശ്വാസമാണ്. അത് നിലനിര്‍ത്തിക്കൊണ്ട് പോകുന്നതിലും ആഗോള അയ്യപ്പ സംഗമം നടത്തുന്നതിലും ഞങ്ങള്‍ യാതൊരു അഭിപ്രായ വ്യത്യാസമില്ല. ഇത്തരത്തിലുള്ള ഒരു ആഗോള സംഗമം ശബരിമലയിലെ വികസനത്തിനും ഭക്തര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനുള്ള വേദിയായും മാറും' സംഗീത് കുമാര്‍ പറഞ്ഞു.
വിശ്വാസ സംരക്ഷണമാണ് എന്‍എസ്എസിന്റെ മുഖ്യ അജണ്ട. അക്കാര്യത്തിലെല്ലാം സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. അതില്‍ തങ്ങള്‍ക്ക് പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിച്ചുകൊണ്ട് തന്നെയാകും സര്‍ക്കാര്‍ മുന്നോട്ട് പോകുകയെന്ന് തങ്ങള്‍ക്ക് വിശ്വാസമുണ്ടെന്നും സംഗീത് കുമാര്‍ പറഞ്ഞു.
പമ്പയില്‍ നടത്താനിരിക്കുന്ന ആഗോള അയ്യപ്പസംഗമം രാഷ്ട്രീയനാടകമാണെന്ന ആരോപണവുമായി ബിജെപി നേതാക്കള്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് എന്‍എസ്എസ് സര്‍ക്കാരിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്‍ ശബരിമലയെ തകര്‍ക്കാന്‍ നോക്കിയ ആളാണെന്നും മുഖ്യമന്ത്രി വിശ്വാസിയല്ലെന്നും വിശ്വാസിയല്ലാത്തവര്‍ എന്തിന് പരിപാടി നടത്തുന്നുവെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരന്‍ ചോദിച്ചിരുന്നു.
ശബരിമല സ്ത്രീപ്രവേശവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരുമായി നേരത്തെ ഇടഞ്ഞിരുന്ന എന്‍എസ്എസിന്റെ ഇപ്പോഴത്തെ അനുകൂല നിലപാട് ഏറെ ശ്രദ്ധേയമാണ്.
ശബരിമലയില്‍ സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയില്‍ നടക്കുന്ന ആഗോള അയ്യപ്പ സംഗമത്തിന് എന്‍എസ്എസ് പിന്തുണ പ്രഖ്യാപിച്ചതില്‍ വിശദീകരണവുമായി ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായര്‍.
ശബരിമല അയ്യപ്പക്ഷേത്രത്തില്‍ നിലനിന്നുപോരുന്ന ആചാരാനുഷ്ഠാനങ്ങള്‍ക്ക് കോട്ടം തട്ടാതെ ക്ഷേത്രത്തിന്റെ പരിശുദ്ധി സംരക്ഷിക്കുന്ന വികസനപ്രവര്‍ത്തനങ്ങളാണ് ആഗോള അയ്യപ്പസംഗമംകൊണ്ട് ഉദ്ദേശിക്കുന്നതെങ്കില്‍ അത് നല്ലതാണെന്ന് എന്‍എസ്എസ് പ്രസ്താവനയില്‍ വ്യക്തമാക്കി.
സമിതിയുടെ നേതൃത്വം രാഷ്ട്രീയവിമുക്തവും തികഞ്ഞ അയ്യപ്പഭക്തരെ ഉള്‍ക്കൊള്ളുന്നതും ആയിരിക്കണം. എങ്കില്‍ മാത്രമേ ഈ സംഗമം കൊണ്ട് ഉദ്ദേശിക്കുന്ന ലക്ഷ്യം നേടാന്‍ കഴിയുകയുള്ളൂ. ഇക്കാര്യത്തില്‍ നായര്‍ സര്‍വീസ് സൊസൈറ്റിയുടെ നിലപാടിനെ വിമര്‍ശിച്ചുകൊണ്ടും അല്ലാതെയുമുള്ള പല അഭിപ്രായങ്ങളും വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് വിശദീകരണമെന്നും സുകുമാരന്‍നായര്‍ വ്യക്തമാക്കി.
ആഗോള അയ്യപ്പ സംഗമത്തിന് പിന്തുണ പ്രഖ്യാപിച്ച് എസ് എന്‍ ഡി പിയും. അയ്യപ്പ സംഗമം നല്ലതാണെന്ന് വെള്ളാപ്പള്ളി എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
അയ്യപ്പ ഭക്തര്‍ കേരളത്തിലെത്തുന്നത് ശബരിമലയിലെ വരുമാന വളര്‍ച്ചയ്ക്ക് ഗുണമാകും. ശബരിമലയിലെ സ്ത്രീ പ്രവേശനം അടഞ്ഞ അധ്യായമാണെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു.
നേരത്തെ എന്‍ എസ് എസും അയ്യപ്പ സംഗമത്തിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. പിണറായി സര്‍ക്കാര്‍ ശബരിമല ആചാരം സംരക്ഷിക്കുമെന്ന് പൂര്‍ണവിശ്വാസമുണ്ടെന്നായിരുന്നു എന്‍ എസ് എസ് വൈസ് പ്രസിഡന്റ് എന്‍ സംഗീത് കുമാറിന്റെ പ്രസ്താവന. എന്‍ എസ് എസിനെ സംബന്ധിച്ചിടത്തോളം സര്‍ക്കാര്‍ മുന്‍പന്തിയില്‍ നില്‍ക്കുമെന്നാണ് വിശ്വാസം. ആഗോള അയ്യപ്പ സംഗമം നടത്തുന്നതിലൂടെ ശബരിമലയിലെ പരിപൂര്‍ണ വികസനത്തിനും ഭക്തര്‍ ഇന്ന് അനുഭവിക്കുന്ന ബുദ്ധിമുട്ട് പരിഹരിക്കുന്നതിനും വേദിയാകുമെന്നും സംഗീത് കുമാര്‍ പറഞ്ഞു.
ശബരിമലയില്‍ സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയില്‍ നടക്കുന്ന ആഗോള അയ്യപ്പ സംഗമത്തിന് എന്‍എസ്എസ് പിന്തുണ പ്രഖ്യാപിച്ചതില്‍ വിശദീകരണവുമായി ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായര്‍.
ശബരിമല അയ്യപ്പക്ഷേത്രത്തില്‍ നിലനിന്നുപോരുന്ന ആചാരാനുഷ്ഠാനങ്ങള്‍ക്ക് കോട്ടം തട്ടാതെ ക്ഷേത്രത്തിന്റെ പരിശുദ്ധി സംരക്ഷിക്കുന്ന വികസനപ്രവര്‍ത്തനങ്ങളാണ് ആഗോള അയ്യപ്പസംഗമംകൊണ്ട് ഉദ്ദേശിക്കുന്നതെങ്കില്‍ അത് നല്ലതാണെന്ന് എന്‍എസ്എസ് പ്രസ്താവനയില്‍ വ്യക്തമാക്കി.
സമിതിയുടെ നേതൃത്വം രാഷ്ട്രീയവിമുക്തവും തികഞ്ഞ അയ്യപ്പഭക്തരെ ഉള്‍ക്കൊള്ളുന്നതും ആയിരിക്കണം. എങ്കില്‍ മാത്രമേ ഈ സംഗമം കൊണ്ട് ഉദ്ദേശിക്കുന്ന ലക്ഷ്യം നേടാന്‍ കഴിയുകയുള്ളൂ. ഇക്കാര്യത്തില്‍ നായര്‍ സര്‍വീസ് സൊസൈറ്റിയുടെ നിലപാടിനെ വിമര്‍ശിച്ചുകൊണ്ടും അല്ലാതെയുമുള്ള പല അഭിപ്രായങ്ങളും വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് വിശദീകരണമെന്നും സുകുമാരന്‍നായര്‍ വ്യക്തമാക്കി.
ആഗോള അയ്യപ്പ സംഗമത്തോട് പൂര്‍ണമായും സഹകരിക്കുമെന്ന് എന്‍എസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാര്‍. ആചാര സംരക്ഷണമാണ് എന്‍എസ്എസിന്റെ നിലപാടെന്നും ആഗോള അയ്യപ്പ സംഗമം വിശ്വാസങ്ങള്‍ സംരക്ഷിച്ചുകൊണ്ടാണ് നടത്തുന്നത്, അതില്‍ എന്‍എസ്എസിന് എതിര്‍പ്പില്ലെന്നും സംഗീത് കുമാര്‍ പറഞ്ഞു. 'ആചാരവും വിശ്വാസവും സംരക്ഷിച്ചുകൊണ്ടാകും ആഗോള അയ്യപ്പ സംഗമം നടത്തുകയെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കി. എന്‍എസ്എസിന് രാഷ്ട്രീയമില്ല. വിശ്വാസത്തിന് കോട്ടം തട്ടുമ്പോള്‍ മാത്രമേ എന്‍എസ്എസ് രംഗത്തുവരാറുളളു. സര്‍ക്കാരില്‍ ഞങ്ങള്‍ക്ക് പൂര്‍ണ വിശ്വാസമാണ്'- സംഗീത് കുമാര്‍ പറഞ്ഞു.
സെപ്റ്റംബര്‍ 20-നാണ് ആഗോള അയ്യപ്പ സംഗമം നടക്കുന്നത്. പമ്പാ തീരത്താണ് പരിപാടി. ദക്ഷിണേന്ത്യയില്‍ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ ഭക്തജന സംഗമമാണ് ആഗോള അയ്യപ്പസംഗമം. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടകന്‍. കര്‍ണാടക, തെലങ്കാന സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍, കേരളത്തിലെ കേന്ദ്ര മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ് തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കുമെന്നാണ് വിവരം.
ആഗോള അയ്യപ്പ സംഗമത്തിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഉള്‍പ്പെടെ രംഗത്തെത്തിയിരുന്നു. അയ്യപ്പ സംഗമം വോട്ടുബാങ്ക് ലക്ഷ്യമിട്ടുളളതാണെന്നും തെരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുമ്പ് സംഗമം സംഘടിപ്പിക്കുന്നത് രാഷ്ട്രീയ നാടകമാണെന്നുമാണ് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞത്. 'തെരഞ്ഞെടുപ്പിന് നാല് മാസം മുമ്പ് ഇത് സംഘടിപ്പിക്കുന്നത് രാഷ്ട്രീയ നാടകമാണ്. പത്ത് കൊല്ലം ഈ ഭക്തര്‍ക്ക് ഒരു അടിസ്ഥാന സൗകര്യം പോലും ചെയ്ത് നല്‍കാത്ത ദേവസ്വം അയ്യപ്പ സംഗമം നടത്തുകയാണെങ്കില്‍ നടത്തട്ടെ. ഹിന്ദു വൈറസ് ആണെന്നും തുടച്ചുനീക്കണമെന്നും പറഞ്ഞ സ്റ്റാലിനും അയ്യപ്പ ഭക്തന്മാരെ ദ്രോഹിച്ച മുഖ്യമന്ത്രി പിണറായി വിജയനും അവിടെ പോകാന്‍ പാടില്ല. അത് അപമാനമാണ്' എന്നാണ് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞത്.
രാജീവ് ചന്ദ്രശേഖറിന്റെ പരാമര്‍ശത്തെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് തളളിയിരുന്നു. രാജീവ് ചന്ദ്രശേഖര്‍ പറയുന്നത് രാഷ്ട്രീയമാണെന്നും ഭക്തിയും രാഷ്ട്രീയവും രണ്ട് വഴിക്കാണെന്നും പി എസ് പ്രശാന്ത് പറഞ്ഞു. ശബരിമലയുടെ വികസനം ആഗ്രഹിക്കുന്ന, ശബരിമല ഭക്തരായ എല്ലാവരെയും സംഗമത്തിലേക്ക് ക്ഷണിക്കുന്നുവെന്നും ശബരിമലയുടെ വരുമാനം വര്‍ധിക്കുമ്പോള്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ നിരവധി ക്ഷേത്രങ്ങളുടെ വികസനമാണ് നടക്കുന്നതെന്നുമാണ് പി എസ് പ്രശാന്ത് പറഞ്ഞത്.
" fr
https://www.facebook.com/Malayalivartha