തോറ്റത് പകൽ വെളിച്ചത്തിൽ; ഗർഭം കലക്കാൻ പോയില്ല, ഡോ. പി.സരിനെ പരിഹസിച്ചവർക്ക് മറുപടിയുമായി ഡോ. സൗമ്യ സരിൻ.

കോൺഗ്രസുകാരനായ രാഹുൽ മാങ്കൂട്ടത്തിനെതിരെ ഉയരുന്ന ലൈംഗീക പരാതിയിൽ രാഷ്ട്രീയ കേരളത്തിൽ ചർച്ചകൾ കൊഴുക്കുമ്പോൾ മറുവശത്ത് ഒരു വിഭാഗം ആളുകൾ രാഹുൽ മങ്കൂട്ടത്തിലിന്റെ എതിർ സ്ഥാനാർത്ഥിയായ പി സരിനെതിരേയും സോഷ്യൽമീഡിയ അറ്റാക്ക് നടത്തുന്നുണ്ട്. അതിന് രണ്ട് ഉണ്ട് കാരണം.
ഒന്ന് രാഹുലിന്റെ എതിർ സ്ഥാനാർത്ഥിയായ സിപിഎമ്മുകാരൻ, രണ്ട് തിരഞ്ഞെടുപ്പ് അടുത്തപ്പോൾ കോൺഗ്രസ് പാർട്ടിയെ ഉപേക്ഷിച്ച് പോയ വ്യക്തി. ഈ രണ്ട് കാരണങ്ങൾ കൊണ്ടും പി സരിൻ കോൺഗ്രസിന്റെ വേട്ടമൃഗമാണ്. എന്തായാലും രാഷ്ട്രീയ മത്സരം പി സരിനോട് നേരിട്ട് മാത്രമല്ല പി സരിന്റെ ഭാര്യയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ പരസ്യമായി കമന്റിട്ടും ചിലർ പ്രകടിപ്പിക്കുന്നുണ്ട്.
കമന്റിലൂടെ ഭർത്താവും സി.പി.എം. നേതാവുമായ ഡോ. പി.സരിനെ പരിഹസിച്ചവർക്ക് മറുപടിയുമായി ഡോ. സൗമ്യ സരിൻ. ‘തോറ്റ MLA എവിടെ, സമയത്തിന് ഗുളിക വിഴുങ്ങാൻ പറയണേ’ എന്ന കമന്റ് പങ്കുവെച്ചുകൊണ്ടായിരുന്നു സൗമ്യയുടെ കുറിപ്പ്. കമന്റിന് ആദ്യം നൽകിയ മറുപടിയുടെ സ്ക്രീൻഷോട്ടും സൗമ്യ പങ്കുവെച്ചിട്ടുണ്ട്.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം- ശരിയാണ്... എന്റെ ഭർത്താവ് തോറ്റിട്ടുണ്ട്. ഒന്നല്ല, രണ്ടു തവണ... രണ്ടു നിയമസഭ തിരഞ്ഞെടുപ്പുകളിൽ...
പക്ഷെ ഒരു വ്യത്യാസമുണ്ട്. തോൽവിയാണെങ്കിലും നല്ല പകൽവെളിച്ചത്തിൽ... മാന്യമായി... തോൽവിയിലും അന്തസ്സ് എന്നൊന്നുണ്ടേ! എല്ലാ ജയത്തിലും ഈ പറഞ്ഞ സാധനം ഉണ്ടാവണമെന്നും ഇല്ല കേട്ടോ... അതുകൊണ്ട് ഈ തോൽവിയിൽ എന്നല്ല, ഒന്നിലും അയാളെ പ്രതി എനിക്ക് തല കുനിക്കേണ്ടി വന്നിട്ടില്ല! ഇനി ഗുളിക... മൂപ്പര് അധികം കഴിക്കാറില്ല... വല്ല പനിയോ ജലദോഷമോ വന്നാൽ, അതും ഞാൻ നിർബന്ധിച്ചു കഴിപ്പിച്ചാൽ, ചിലപ്പോ കഴിക്കും! പക്ഷെ ആർക്കും ഒന്നും കലക്കാൻ ഒരു ഗുളികയും നിർബന്ധിച്ചു കഴിപ്പിച്ചതായി അറിവില്ല! ആർക്കെങ്കിലും അറിവുണ്ടെങ്കിൽ പറയണം! അപ്പൊ സംശയങ്ങൾ ഓക്കെ മാറിയല്ലോ അല്ലേ? വിട്ടു പിടി ചേട്ടാ... സ്വന്തം കാലിലെ മന്ത് മാറ്റിയിട്ടു പോരെ മറ്റവന്റെ കാലിലെ ചൊറി നോക്കാൻ പോകുന്നത്!
https://www.facebook.com/Malayalivartha