ഓഹരി വിപണിയില്‍ നേട്ടം... നിഫ്റ്റി 24,500ന് മുകളിലാണ് വ്യാപാരം

ഓഹരി വിപണിയില്‍ ഉണ്ടായ ഉണര്‍വില്‍ പ്രതീക്ഷയര്‍പ്പിച്ച് നിക്ഷേപകര്‍. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ ബിഎസ്ഇ സെന്‍സെക്സ് 400 പോയിന്റോളമാണ് ഉയര്‍ന്നത്. നിഫ്റ്റിയിലും സമാനമായ മുന്നേറ്റം ദൃശ്യമായി. നിലവില്‍ 80,000 എന്ന സൈക്കോളജിക്കല്‍ ലെവലിന് മുകളിലാണ് സെന്‍സെക്സ്. നിഫ്റ്റി 24,500ന് മുകളിലാണ് വ്യാപാരം തുടരുന്നത്.
പ്രധാനമായി ഐടി ഓഹരികളാണ് ഇന്ന് നേട്ടം സ്വന്തമാക്കിയത്. ടിസിഎസും വിപ്രോയും ഒന്നുമുതല്‍ രണ്ടു ശതമാനം വരെയാണ് ഉയര്‍ന്നത്. ഇന്‍ഫോസിസ്്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഏഷ്യന്‍ പെയിന്റ്സ്, പവര്‍ഗ്രിഡ്, അദാനി പോര്‍ട്സ് ഓഹരികളും നേട്ടം ഉണ്ടാക്കി. അതേസമയം മാരുതി സുസുക്കി, സണ്‍ ഫാര്‍മ, റിലയന്‍സ് ഓഹരികള്‍ നഷ്ടം നേരിട്ടു.
അതേസമയം ഡോളറിനെതിരെ രൂപയുടെ മൂല്യം താഴ്ന്നു. 17 പൈസയുടെ നഷ്ടത്തോടെ 88.26 എന്ന നിലയിലേക്കാണ് രൂപ താഴ്ന്നത്. വിദേശനിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്ക് അടക്കമുള്ള വിഷയങ്ങളാണ് രൂപയെ സ്വാധീനിച്ചത്.
"
https://www.facebook.com/Malayalivartha