Widgets Magazine
01
Sep / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോകത്തിന്റെ കണ്ണുകൾ മുഴുവൻ ചൈനയിലേക്ക്.. ഉച്ചകോടിയുടെ ഫോട്ടോസെഷന് തൊട്ടുമുൻപ് അസാധാരണമായ ചർച്ച..റഷ്യൻ പ്രസിഡന്റ് പുടിൻ, ചൈനീസ് പ്രസിഡന്റ് ഷി ജിൻ‌ പിംഗ് എന്നിവരോടൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി..


പാലക്കാട്ട് പ്രതിഷേധങ്ങള്‍ തുടരുവേ മറ്റൊരു നീക്കവുമായി കോണ്‍ഗ്രസും രംഗത്ത്..മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ എംഎം ഹസ്സന്‍ പിന്തുണച്ച് രംഗത്തെത്തി..ഷാഫി പറമ്പിലിനെ തടഞ്ഞാല്‍ കയ്യും കെട്ടി നോക്കിനില്‍ക്കില്ല..


എല്ലാം എല്ലാം അയ്യപ്പന്‍... ആഗോള അയ്യപ്പ സംഗമം ചരിത്ര സംഭവമാക്കാന്‍ ദേവസ്വം ബോര്‍ഡ്, ബിജെപിയുടെ എതിര്‍പ്പ് വകവയ്ക്കാതെ എന്‍എസ്എസും എസ്എന്‍ഡിപിയും; ശബരിമലയില്‍ സെപ്റ്റംബറില്‍ ആഗോള അയ്യപ്പ സംഗമം, 3000 പേരെ പങ്കെടുപ്പിക്കും


എല്ലാം എല്ലാം അയ്യപ്പന്‍... ആഗോള അയ്യപ്പ സംഗമം ചരിത്ര സംഭവമാക്കാന്‍ ദേവസ്വം ബോര്‍ഡ്, ബിജെപിയുടെ എതിര്‍പ്പ് വകവയ്ക്കാതെ എന്‍എസ്എസും എസ്എന്‍ഡിപിയും; ശബരിമലയില്‍ സെപ്റ്റംബറില്‍ ആഗോള അയ്യപ്പ സംഗമം, 3000 പേരെ പങ്കെടുപ്പിക്കും


രണ്ടുമക്കള്‍ക്കൊപ്പം കാണാതായ യുവതിയുടെ ഭര്‍ത്താവ് മരിച്ച നിലയില്‍....

കത്തനാരായി ജയസൂര്യ; പ്രേക്ഷകരെ കിടിലം കൊള്ളിച്ച് കത്തനാർ എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

01 SEPTEMBER 2025 01:00 PM IST
മലയാളി വാര്‍ത്ത

മലയാള സിനിമാ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ദിവസങ്ങൾ പ്രീപ്രൊഡക്ഷനും, ചിത്രീകരണത്തിനും. പോസ്റ്റ് പ്രൊഡക്ഷനും വേണ്ടി വന്നിട്ടുള്ള കത്തനാർ എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നു. ശ്രീഗോകുലം മൂവീസിൻ്റെ ബാനറിൽ , ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ഈ ചിത്രം റോജിൻ തോമസ്സാണ് സംവിധാനം ചെയ്യുന്നത്.

കടമറ്റത്തു കത്തനാർ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജയസൂര്യയുടെ ജന്മദിനം പ്രമാണിച്ചാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. രൂപത്തിലും, വേഷത്തിലുമെല്ലാം ആരെയും അത്ഭുതത്തോടെ ആകർഷിക്കുന്ന ഒരു പോസ്റ്ററാണ് ഫസ്റ്റ് ലുക്ക് ആയി എത്തിയിരിക്കുന്നത്. കത്തനാർ എന്ന കഥാപാത്രത്തിന് ഏറ്റവും അനുയോജ്യമായ ലുക്ക്. സമൂഹമാധ്യമങ്ങളിൽ വലിയ തരംഗമായി മാറും എന്നതിൽ തെല്ലും സംശയമില്ല.

വലിയ ജനപ്രീതി നേടിയ ഫിലിപ്സ് ആൻ്റ് മങ്കി പെൻ , ഹോം എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് റോജിൻ തോമസ്. ചരിത്രത്തിൻ്റെ താളുകളിൽ ഏറെ സ്ഥാനം പിടിച്ചിട്ടുള്ള ഫാൻ്റെസി കഥയാണ് കടമറ്റത്തു കത്തനാറിൻ്റേത്. പ്രശസ്തനായ കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യ മാലയിലെ ഏറ്റവും ജനശ്രദ്ധ നേടിയ കഥയാണ് കടമറ്റത്തു കത്തനാർ.

മന്ത്രവാദവും, മാജിക്കുമൊക്കെയായി കുട്ടികളേയും മുതിർന്നവരേയും ഒരുപോലെ ആകർഷിച്ചതാണ് കടമറ്റത്തു കത്തനാറിൻ്റെ കഥ. കടമറ്റത്തച്ചൻ എന്ന പേരിൽ അനശ്വര നടൻ പ്രേം നസീർ അഭിനയിച്ച ചിത്രവും. കടമറ്റത്തു കത്തനാർ എന്ന പേരിൽ ഒരു ടി.വി. പരമ്പരയും ഉണ്ടായിട്ടുണ്ട്. അതിനൊക്കെ വലിയ സ്വീകാര്യത ലഭിച്ചത് ഈ കഥയോടുള്ള കൗതുകവും ആകാംക്ഷയുമാണ്. ഈ കഥയാണ് ആധുനിക സാങ്കേതികവിദ്യകളുടേയും, മികച്ച അണിയറ പ്രവർത്തകരുടെയും പിൻബലത്തോടെ സമീപകാല സിനിമയിലെ ഏറ്റം വലിയ മുതൽമുടക്കിൽ ഗോകുലം മൂവീസ് ദൃശ്യാവിഷ്ക്കരണം നടത്തുന്നത്.

കത്തനാർ the wild soucer. എന്ന ടാഗ് ലൈനോടെ യാണ് ഈ ചിത്രമെത്തുന്നത്.
അരങ്ങിലും അണിയറയിലും വലിയ കൗതുകങ്ങൾ സമ്മാനിച്ചു കൊണ്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം. ജയസൂര്യക്കു പുറമേ പ്രശസ്ത തെലുങ്കു താരം അനുഷ്ക്ക ഷെട്ടി, തമിഴ് താരംപ്രഭുദേവ, സാൻഡി മാസ്റ്റർ, കുൽ പ്രീത് യാദവ്, ഹരീഷ് ഉത്തമൻ, നിധീഷ് ഭരദ്വാജ് ( ഞാൻ ഗന്ധർവ്വൻ ഫെയിം) സനൂപ് സന്തോഷ്. വിനീത്, കോട്ടയം രമേശ്, ദേവികാ സഞ്ജയ് (മകൾ ഫെയിം) കിരൺ അരവിന്ദാക്ഷൻ സുശീൽ കുമാർ, എന്നിവരും ഈ ചിത്രത്തിൻ്റെ പ്രധാന വേഷങ്ങളിലുണ്ട്.

ചിത്രീകരണം പൂർത്തിയായ ഈ ചിത്രത്തിൻ്റെ പോസ്റ്റ് പ്രൊഡക്ഷനുകൾ ബഹുഭൂരിപക്ഷവും വിദേശങ്ങളി ലാണു നടക്കുന്നത്. മൂന്നുവർഷത്തെ പ്രീ പ്രൊഡക്ഷനാണ് ഈ ചിത്രത്തിനു വേണ്ടി വന്നതെന്ന് സംവിധായകൻ റോജിൻ തോമസ് പറഞ്ഞു. മുപ്പതിൽപ്പരം ഭാഷകളിലായി രണ്ടു ഭാഗങ്ങളിലായിട്ടാണ് ഈ ചിത്രം എത്തുന്നത്. ആർ. രാമാനന്ദിൻ്റേതാണ് തിരക്കഥ.

രാഹുൽ സുബ്രമണ്യനാണ് സംഗീത സംവിധായകൻ. 

ഛായാഗ്രഹണം - നീൽ ഡികുഞ്ഞ.

എഡിറ്റിംഗ് -റോജിൻ തോമസ്.

പ്രൊഡക്ഷൻ ഡിസൈൻ - രാജീവ്.

ആക്ഷൻ-ജഗ്ജിൻ പാർക്ക്, കലൈകിംഗ്സ്റ്റൺ,

കലാസംവിധാനം - അജി കുറ്റിയാനി, രാം പ്രസാദ്.

മേക്കപ്പ് - റോണക്സ്‌ സേവ്യർ .

കോസ്റ്റും ഡിസൈൻ - ഉത്തരാ മേനോൻ.

വി.എഫ്..ക്സ്. - പോയറ്റിക്സ് .-സൂഷർവൈസർ - വിഷ്ണുരാജ്.

വെർച്വൽ പ്രൊഡക്ഷൻ ഹെഡ് - സെന്തിൽ നാഥ്.

കോ പ്രൊഡ്യൂസേർസ് - ബൈജു ഗോപാലൻ , വി.സി. പ്രവീൺ.

എക്സിക്കുട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി.

പ്രൊഡക്ഷൻ എക്സിക്കുട്ടീവ്‌സ് - സജി.സി.ജോസഫ്, ബാബുരാജ് മനിശ്ശേരി.

പ്രൊഡക്ഷൻ കൺടോളർ - സിദ്ദു പനയ്ക്കൽ, വാഴൂർ ജോസ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോദി-ഷി ജിൻപിംഗ്-പുടിൻ ചർച്ച,  (5 minutes ago)

Rahul-Mamkootathil പരാതികളെല്ലാം മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍  (14 minutes ago)

ജിം ട്രെയ്നറായ ആൺസുഹൃത്തിന്റെ വീട്ടിൽ യുവതി ആത്മഹത്യ ചെയ്തു  (17 minutes ago)

നിരവധി പേര്‍ക്ക് പരുക്ക്  (2 hours ago)

കല്ലമ്പലത്ത് അമ്മയും മകനും മരിച്ച നിലയിൽ  (2 hours ago)

പാരിസ്ഥിതിക ആഘാതം ഉണ്ടാക്കുന്ന പദ്ധതി അപ്രായോഗികമാണ്; വയനാട് തുരങ്കപാതയുടെ നിർമാണോദ്ഘാടനം ആഘോഷമാക്കുന്നവർ മുണ്ടക്കൈ ദുരന്തം മറന്നോ എന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ  (2 hours ago)

ഓണമല്ലേ, നിങ്ങൾ ആഘോഷിക്കാതെ ഞങ്ങൾക്ക് എന്ത് ആഘോഷം ; കെ എസ് ആര്‍ ടി സി ജീവനക്കാർക്ക് ശമ്പളം ഒന്നാം തീയതിക്ക് മുമ്പേ അക്കൗണ്ടില്‍ എത്തി; വാക്ക് പാലിച്ച് മന്ത്രി കെ ബി ഗണേഷ് കുമാര്‍  (2 hours ago)

അഫ്ഗാനിസ്ഥാനില്‍ ഭൂകമ്പം; മരണ സംഖ്യ 600 കടന്നു; നിരവധി പേര്‍ക്ക് ഗുരുതര പരിക്ക്  (2 hours ago)

ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ പാപ്പാന്‍ മരിച്ചു...  (2 hours ago)

പ്രേക്ഷകർ കാത്തിരുന്ന ആട് -3 ഫസ്റ്റ് അനൗൺസ്മെൻ്റ് എത്തി; മാർച്ച് പത്തൊമ്പതിന് റിലീസ് ; കൗതുകങ്ങൾ ഒളിപ്പിച്ചിരിക്കുന്നെന്ന് അണിയറ പ്രവർത്തകർ  (2 hours ago)

കത്തനാരായി ജയസൂര്യ; പ്രേക്ഷകരെ കിടിലം കൊള്ളിച്ച് കത്തനാർ എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്  (3 hours ago)

നിഫ്റ്റി 24,500ന് മുകളിലാണ് വ്യാപാരം  (3 hours ago)

അനുയോജ്യമായ നല്ലയിനം തക്കാളിയുടെ വിത്തുകള്‍  (3 hours ago)

കടലില്‍ കുളിക്കാനിറങ്ങി കാണാതായ രണ്ട് വിദ്യാര്‍ത്ഥികളില്‍...  (3 hours ago)

വിദൂര യാത്രകള്‍ക്കും അന്യദേശത്ത് താമസിക്കുന്നതിനും  (4 hours ago)

Malayali Vartha Recommends