85 ലക്ഷം മുക്കി; മേയർ ആര്യ രാജേന്ദ്രനെതിരെ ഗുരുതര ആരോപണം

കോർപ്പറേഷൻ ഏറ്റെടുത്ത ഭൂമിയെന്ന വ്യാജേന എന്റെ സ്ഥലം അതിക്രമിച്ച് കൈവശപ്പെടുത്തി. ഭൂമിയിൽ ഡ്രെയിനേജ് കെട്ടി. പരാതി നൽകിയിട്ടും കോർപ്പറേഷൻ മനപ്പൂർവ്വം പരാതി പരിഗണിച്ചില്ല.
മേയർ ആര്യാ രാജേന്ദ്രനുൾപ്പെടെ തിരുവനന്തപുരം കോർപ്പറേഷൻ ഈ ഒരു പദ്ധതിയുടെ പേരിൽ മാത്രം 85 ലക്ഷത്തോളം മുക്കിയെന്ന ആരോപണവുമായി തിരുവനന്തപുരം മുട്ടത്തറ സ്വദേശി ഷാൻ. തന്റെ മാതാവ് ലൈല ബീവിയുടെ ഉടമസ്ഥതയിൽ വരുന്ന സ്ഥലമാണ് തിരുവനന്തപുരം കോർപ്പറേഷൻ ഉടമസ്ഥതയിലാണെന്ന് അവകാശപ്പെടുന്നതെന്നാണ് അദ്ദേഹത്തിന്റെ വാദം. അദ്ദേഹം മലയാളി വാർത്തയോട് പറഞ്ഞതിങ്ങനെ-
അതേ സമയം പ്രശ്നത്തിന് ഒരു പരിഹാരം കാണും വരെ പിറകോട്ടില്ലെന്ന നിലപാടിലാണ് ഷാൻ. ഇന്ന് പ്രസ് ക്ലബിൽ വിളിച്ച് ചേർത്ത പത്രസമ്മേളനമുൾപ്പെടെ മൂന്ന് തവണ പ്രസ്സ് മീറ്റ് നടത്തിയിട്ടും ഈ വിശയത്തിൽ കാര്യമായൊരു ഇടപെടൽ ഉണ്ടായില്ലെന്നും അതിനാൽ മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ സമരം ചെയ്യുന്നതിലടക്കമുള്ള നടപടികളിലേക്ക് പോകാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha