Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

പ്രേക്ഷകർ കാത്തിരുന്ന ആട് -3 ഫസ്റ്റ് അനൗൺസ്മെൻ്റ് എത്തി; മാർച്ച് പത്തൊമ്പതിന് റിലീസ് ; കൗതുകങ്ങൾ ഒളിപ്പിച്ചിരിക്കുന്നെന്ന് അണിയറ പ്രവർത്തകർ

01 SEPTEMBER 2025 01:07 PM IST
മലയാളി വാര്‍ത്ത

രണ്ടായിരത്തി ഇരുപത്തിയാറ് മാർച്ച് പത്തൊമ്പതിന് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു കൊണ്ട് ആട് - 3 യുടെ ആദ്യ അനൗൺസ്മെൻ്റ് എത്തി. മിഥുൻ മാനുവൽ തോമസ് തിരക്കഥരചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം ഫ്രൈഡേ ഫിലിം ഹൗസ്, കാവ്യാ ഫിലിം ഹൗസിൻ്റെ ബാനറിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിക്കുന്നു.

വലിയ മുതൽമുടക്കിൽ സുമാർ അമ്പതുകോടിയോളം രൂപ മുടക്കു മുതലിൽ നിർമ്മിക്കുന്ന ഈ ചിത്രം കഴിഞ്ഞ രണ്ടു ചിത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി ഫാൻ്റെസി - കോമഡി പശ്ചാത്തലത്തിലൂടെയാണവതരിപ്പിക്കുന്നത്. വലിയ കൗതുകങ്ങളാണ് ഈ ചിത്രത്തിൻ്റെ പിന്നിൽ ഒളിപ്പിച്ചിരിക്കുന്നത്.

നിരവധി വിദേശ താരങ്ങളുടെ സാന്നിദ്ധ്യവും ഈ ചിത്രത്തിലുണ്ട്. നിരവധി ഷെഡ്യൂകളിലായി നൂറ്റിയറുപതു ദിവസത്തോളം നീണ്ടുനിൽക്കുന്ന ചിത്രീകരണമാണ് ചിത്രത്തിനു വേണ്ടി വരുന്നതെന്ന് നിർമ്മാതാവ് വിജയ് ബാബു പറഞ്ഞു.

 

പാലക്കാട്ട് ചിത്രീകരണം നടന്നു വരുന്ന ഈ ചിത്രത്തിൽ ജയസൂര്യ, സൈജു ക്കുറുപ്പ്, സണ്ണി വെയ്ൻ, വിനായകൻ, വിജയ് ബാബു, അജു വർഗീസ്, രൺജി പണിക്കർ, ആൻസൺ പോൾ, ഇന്ദ്രൻസ്, നോബി,, ഭഗത് മാനുവൽ ഡോ. റോണി രാജ്, ധർമ്മജൻ ബൊൾ ഗാട്ടി, സുധിക്കോപ്പ, ചെമ്പിൽ അശോകൻ, നെൽസൺ, ഉണ്ണിരാജൻ പി.ദേവ്, സ്രിന്ധാ ,ഹരികൃഷ്ണൻ, വിനീത് മോഹൻ,എന്നിവരാണ്പ്രധാന താരങ്ങൾ.

സംഗീതം- ഷാൻ റഹ്മാൻ.

ഛായാഗ്രഹണം - അഖിൽ ജോർജ്.

എഡിറ്റിംഗ്- ലിജോ പോൾ.

കലാസംവിധാനം - അനീസ് നാടോടി

മേക്കപ്പ് - റോണക്സ് സേവ്യർ -

കോസ്റ്റ്യും - ഡിസൈൻ- സ്റ്റെഫി സേവ്യർ -

സ്റ്റിൽസ് - വിഷ്ണു എസ്. രാജൻ,

പബ്ളിസിറ്റി ഡിസൈൻ - കൊളിൻസ്.

എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - വിനയ് ബാബു.

പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ഷിബു പന്തല ക്കോട്. സെന്തിൽ പൂജപ്പുര '

പ്രൊഡക്ഷൻ കൺട്രോളർ - ഷിങ്ങു ജി. സുശീലൻ.
പാലക്കാടിനു പുറമേ ഇടുക്കി, തൊടുപുഴ , തേനി എന്നിവിടങ്ങളിലുമായിട്ടാണ് ചിത്രീകരണം പൂർത്തിയാകുക.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

68-ാമത് കേരള സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് ആതിഥേയത്വം വഹിക്കാൻ കോഴിക്കോട് ജില്ല ഒരുങ്ങി.... ഒക്ടോബർ 25 മുതൽ 31 വരെ ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന കായിക മാമാങ്കത്തിൽ ആയിരക്കണക്കിന് കായികതാരങ്ങൾ പങ്കെടുക  (29 minutes ago)

ഇന്ത്യ - വെസ്റ്റ് ഇൻഡീസ് ട്വന്റി 20 പരമ്പര... നാലാം മത്സരം നാളെ ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ  (41 minutes ago)

ജനവാസ മേഖലയിൽ പുലിയും രണ്ട് പുലിക്കുട്ടികളും.... വനമേഖലയിലേക്ക് തിരികെ കയറ്റാനുള്ള തീവ്രശ്രമത്തിൽ വനം വകുപ്പ് അധികൃതർ  (1 hour ago)

ഓഹരി വിപണിയില്‍ മുന്നേറ്റം... ബിഎസ്ഇ സെന്‍സക്‌സ് 650 പോയിന്റ് മുന്നേറി, നിഫ്റ്റി 22,550 പോയിന്റ് മുകളിൽ വ്യാപാരം  (2 hours ago)

കണ്ണീർക്കാഴ്ചയായി... ഹരിപ്പാട് സ്റ്റാൻഡിൽ നിന്ന് അശ്രദ്ധമായി റോഡിലേക്ക് ഇറങ്ങിയ കെഎസ്ആർടിസി ബസ് ബുള്ളറ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 280 രൂപയുടെ കുറവ്  (2 hours ago)

ബ്രേക്കിങ് ബാഡ് എന്ന ജനപ്രിയ ടെലിവിഷൻ പരമ്പരയിലൂടെ പ്രശസ്തനായ നടൻ ആർജെ മിറ്റി അന്തരിച്ചു...  (3 hours ago)

കണ്ണീർക്കാഴ്ചയായി... തിരൂരിൽ മക്കളോടൊപ്പം സ്കൂട്ടറിൽ പോക​വേ ബസിടിച്ച് യുവതിക്ക് ദാരുണാന്ത്യം, രണ്ട് കുട്ടികൾ പരുക്കേറ്റ് ആശുപത്രിയിൽ  (3 hours ago)

ജന്തർ മന്ദറിൽ അപ്രതീക്ഷിത പ്രതിഷേധം നടത്തി സിജെപി... പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്  (3 hours ago)

തൃശൂരിൽ കാർ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴുപേർക്ക് പരിക്ക്  (3 hours ago)

അരവണ നിർമ്മാണം ഇന്ന് പുനരാരംഭിക്കും... ശബരിമല അരവണ പ്ളാന്റിന്റെ അറ്റകുറ്റപ്പണി പൂർത്തിയായി....  (3 hours ago)

മുതിർന്ന പൗരന്മാരുടെ സംരക്ഷണവും ക്ഷേമവും ഉറപ്പാക്കുന്ന ബിൽ സർക്കാർ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും...  (3 hours ago)

ഗര്‍ഭാശയം നീക്കല്‍ ശസ്ത്രക്രിയക്ക് പിന്നാലെ വീട്ടമ്മ മരിച്ചു...  (4 hours ago)

നെടുമ്പാശ്ശേരി വിമാനത്താവള റോഡിലെ അപകടം... ഡ്രൈവറുടെ മദ്യപാനവും അമിതവേഗവുമെന്ന് മോട്ടോർ വാഹന വകുപ്പിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്...  (4 hours ago)

ഐഎസ്എല്ലിൽ ഇഞ്ചുറി ടൈമിലെ ഗോളിൽ മോഹൻ ബഗാനെ തോൽപ്പിച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്  (4 hours ago)

Malayali Vartha Recommends