തെലങ്കാനയില്‍ ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാലു മരണം... നിരവധി പേര്‍ക്ക് പരുക്ക്

തെലങ്കാനയില്‍ ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാലു മരണം. നിരവധി പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച പുലര്‍ച്ചെ മഹാബൂബ്നഗര്‍ ജില്ലയിലാണ് അപകടം സംഭവിച്ചത്. സ്വകാര്യ ബസ് ട്രെയിലര്‍ ട്രക്കില്‍ പിന്നില്‍ ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് . പുലര്‍ച്ചെ 2.15ഓടെ അഡക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു അപകടം നടന്നത്.
മൂന്നു പേര്‍ സംഭവ സ്ഥലത്തു വച്ച് തന്നെ മരിച്ചു. പരിക്കേറ്റ അഞ്ചുപേരെ ആശുപത്രിയിലേക്ക് മാറ്റി. ഇതില്‍ ഒരാള്‍ ചികിത്സയിലിരിക്കെ മരിച്ചു. 32 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ബസ് പ്രോഡത്തൂരില്‍ നിന്ന് ഹൈദരാബാദിലേക്ക് പോവുകയായിരുന്നു .
"
https://www.facebook.com/Malayalivartha