ചെരിപ്പിനുള്ളില്‍ ഇരുന്ന പാമ്പിന്റെ കടിയേറ്റ് യുവാവിന് ദാരുണാന്ത്യം

ബംഗളൂരുവില്‍ ചെരിപ്പിനുള്ളില്‍ ഇരുന്ന പാമ്പിന്റെ കടിയേറ്റ് യുവാവിന് ദാരുണാന്ത്യം. യുവാവിനെ വീടിനുള്ളിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ബംഗളൂരുവിലെ ബന്നാര്‍ഘട്ടയിലാണ് സംഭവം. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസിലെ ജീവനക്കാരനായ മഞ്ജുപ്രകാശ് (41) ആണ് മരിച്ചത്. ക്രോക്‌സ് ചെരുപ്പിനുള്ളിലായിരുന്നു പാമ്പ്. ഉച്ചയ്ക്ക് 12.45ന് കടയില്‍ നിന്ന് തിരിച്ചെത്തി ചെരുപ്പ് പുറത്തിട്ട് മുറിയിലേക്ക് പോയി.
റൂമില്‍ ഉറങ്ങാന്‍ കിടന്ന യുവാവിനെ കുടുംബാംഗങ്ങള്‍ ചെന്ന് നോക്കുമ്പോള്‍ വായില്‍ നിന്ന് നുരയും പതയും വരുന്ന നിലയിലായിരുന്നു കണ്ടെത്തിയത്. ഉടനെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരിച്ചിരുന്നു. കടയില്‍ നിന്ന് തിരിച്ചെത്തിയ ഇയാള്‍ നേരെ മുറിയില്‍ പോയി ഉറങ്ങുകയായിരുന്നു. ഏകദേശം ഒരു മണിക്കൂറിന് ശേഷം വീട്ടിലെത്തിയ തൊഴിലാളിയാണ് ചെരുപ്പിനുള്ളിലെ പാമ്പിനെ കണ്ടതെന്ന് മഞ്ജുവിന്റെ സഹോദരന്‍ പറഞ്ഞു. പാമ്പ് കടിയേറ്റത് മഞ്ജുപ്രകാശ് അറിഞ്ഞിരിക്കാന്‍ സാദ്ധ്യതയില്ലെന്ന് ബന്ധുക്കള്‍ പറയുന്നു.
https://www.facebook.com/Malayalivartha