4 ദിവസം തകർക്കും! ചൂടിനൊപ്പം ഇടിയും മഴയും... ജില്ലകളില്‍ മുന്നറിയിപ്പ്... ജാഗ്രത നിര്‍ദേശം

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 29-ാം തീയതി വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് കോഴിക്കോട്, വയനാട് ജില്ലകളില്‍ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അടുത്ത തിങ്കളാഴ്ച വരെ മഴ തുടര്‍ന്നേക്കുമെന്നാണ് ലഭിക്കുന്ന റീപ്പോര്‍ട്ടുകള്‍. 30 മുതല്‍ 40 കിലോ മീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന കാറ്റുമുണ്ടായേക്കുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത മൂന്ന് മണിക്കൂറിൽ സംസ്ഥാനത്ത് പത്തനംത്തിട്ട, കോട്ടയം ജില്ലകളിലാണ് മഴ സാധ്യതയുള്ളത്. ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍ ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ചിട്ടുണ്ട്.
കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കർണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ലെന്നും അറിയിപ്പുണ്ട്. നാളെ മുതല്‍ വെള്ളിയാഴ്ച വരെ കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോ മീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോ മീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.
മോശം കാലാവസ്ഥയ്ക്ക് സാധ്യയുള്ളതിനാല്‍ ഞായറാഴ്ച വരെ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നാണ് നിര്‍ദേശം. 25-ാം തീയതി മുതല്‍ 27 വരെ ഗള്‍ഫ് ഓഫ് മാന്നാര്‍, തമിഴ്നാട്, ആന്ധ്രാപ്രദേശ് തീരങ്ങളില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
26നും 27നും ശ്രീലങ്കന്‍ തീരത്തോട് ചേര്‍ന്നുള്ള തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്. ഈ തീയതികളില്‍ പ്രദേശത്ത് മത്സ്യബന്ധനത്തിന് പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി.
കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കര്‍ണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെ മുതല്‍ 28 വരെ കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്.
28-ാം തീയതി വരെ തമിഴ്‌നാട് തീരം, ഗള്‍ഫ് ഓഫ് മാന്നാര്‍, കന്യാകുമാരി തീരം, ശ്രീലങ്കന്‍ തീരത്തോട് ചേര്‍ന്നുള്ള തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്. നാളെ മുതല്‍ 28 വരെ പ്രദേശത്ത് മത്സ്യബന്ധനത്തിന് പോകരുതെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
കേരളത്തിൽ ഇത്തവണ കാലവർഷം കനക്കുമെന്നാണ് ആഗോള കാലാവസ്ഥ ഏജൻസികളുടെ പ്രവചനം. ഏഷ്യൻ, അമേരിക്കൻ, യൂറോപ്യൻ കാലാവസ്ഥ ഏജൻസികളുടെ ഏപ്രിൽ – മെയ് മാസങ്ങളിലെ മോഡൽ പ്രകാരം കേരളത്തിൽ സാധാരണയിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് പ്രവചനം.
മധ്യ- തെക്കൻ കേരളത്തിൽ സാധാരണയിൽ കൂടുതലും, വടക്കൻ കേരളത്തിൽ സാധാരണയിൽ കുറഞ്ഞ മഴയുമാണ് ഇന്ത്യൻ കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. കേരളത്തിൽ സാധാരണയിൽ കൂടുതൽ മഴ പ്രവചിക്കുന്നു. ഇന്ത്യയുടെ മറ്റ് പ്രദേശങ്ങളിൽ സാധാരണയിൽ കുറവും, കേരളത്തിൽ സാധാരണയിൽ കൂടുതൽ മഴയും ,തെക്ക് പടിഞ്ഞാറൻ മൺസൂണിൽ ലഭിക്കുമെന്നാണ് ലോക കാലാവസ്ഥ സംഘടനയുടെ പ്രവചനം.
https://www.facebook.com/Malayalivartha