മലപ്പുറം ആര്‍.ടി.ഒയ്‌ക്ക് സ്ഥലം മാറ്റം

വാഹനാപകടങ്ങള്‍ പെരുകുന്ന സാഹചര്യത്തില്‍ മലപ്പുറം ആര്‍.ടി.ഒ വി.സുരേഷിനെ സ്ഥലംമാറ്റി. വയനാട് ആര്‍.ടി.ഒ എം.പി അജിത് കുമാറായിരിക്കും മലപ്പുറത്തെ പുതിയ ആര്‍.ടി.ഒ. സ്ഥലം മാറ്റത്തില്‍ അസാധാരണമായ ഒന്നുംതന്നെ ഇല്ലെന്നാണ് സര്‍ക്കാര്‍ വ്യത്തങ്ങള്‍ പറയുന്നത്. വെള്ളിയാഴ്‌ച മലപ്പുറം പെരിന്തല്‍മണ്ണ തേലക്കാട് മിനി ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ 13 പേര്‍ മരിച്ചിരുന്നു. ഇതിന് ഒരാഴ്‌ച മുന്‍പ് മുക്കോലിയില്‍ അമിതവേഗത്തില്‍ പാഞ്ഞ സ്വകാര്യ ബസ് ഓട്ടോയിലിടിച്ച് ഒരു കുടുംബത്തിലെ എട്ടു പേര്‍ മരിക്കുകയും ചെയ്‌തിരുന്നു. ഇതിനിടയില്‍ ഒറ്റപ്പെട്ട അപകടങ്ങളും ജില്ലയില്‍ തുടര്‍ച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുകയാണ്.
മോട്ടോര്‍ വാഹനവകുപ്പ് വേണ്ട രീതിയില്‍ പരിശോധനകള്‍ നടത്താത്തതിനാലാണ് സ്വകാര്യ ബസുകള്‍ ഉള്‍പ്പെടെ അമിതവേഗത്തിലും മറ്റും സര്‍വീസ് നടത്തുന്നതെന്ന് വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. ഈ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് സ്ഥലം മാറ്റം എന്നാണ് റിപ്പോര്‍ട്ട്.
https://www.facebook.com/Malayalivartha