വിരമിച്ച ഡോ. സാബു തോമസിന് പകരം എം.ജി സര്‍വകലാശാലാ വി.സിയുടെ ചുമതല കൈമാറാന്‍ സര്‍ക്കാര്‍ നല്‍കിയ പാനല്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അംഗീകരിച്ചില്ല.... സര്‍ക്കാരിന് താത്പര്യമുള്ളവരുടെ ലിസ്റ്റാണെന്ന് വിലയിരുത്തിയ ഗവര്‍ണര്‍ മുതിര്‍ന്ന പ്രൊഫസര്‍മാരടങ്ങിയ പുതിയ പാനല്‍ ആവശ്യപ്പെട്ടേക്കും
കഴിഞ്ഞ ശനിയാഴ്ച വിരമിച്ച ഡോ. സാബു തോമസിന് പകരം എം.ജി സര്‍വകലാശാലാ വി.സിയുടെ ചുമതല കൈമാറാന്‍ സര്‍ക്കാര്‍ നല്‍കിയ പാനല്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അംഗീകരിച്ചില്ല.
വിരമിച്ച വി.സി. സാബു തോമസ്, പ്രൊഫസര്‍മാരായ അരവിന്ദ് കുമാര്‍, കെ. ജയചന്ദ്രന്‍ എന്നിവരുടെ പാനലാണ് സര്‍ക്കാര്‍ നല്‍കിയത്.വിരമിച്ച വി.സിയും താരതമ്യേന ജൂനിയറായ പ്രൊഫസര്‍മാരുമടങ്ങിയ പാനലായതിനാലാണ് ഗവര്‍ണര്‍ അംഗീകരിക്കാത്തത്. സര്‍ക്കാരിന് താത്പര്യമുള്ളവരുടെ ലിസ്റ്റാണെന്ന് വിലയിരുത്തിയ ഗവര്‍ണര്‍ മുതിര്‍ന്ന പ്രൊഫസര്‍മാരടങ്ങിയ പുതിയ പാനല്‍ ആവശ്യപ്പെട്ടേക്കും.
സാബു തോമസിന് 4 വര്‍ഷത്തേക്ക് പുനര്‍നിയമനം നല്‍കണമെന്ന സര്‍ക്കാരിന്റെ ആവശ്യവും നേരത്തേ ഗവര്‍ണര്‍ തള്ളിയിട്ടുണ്ടായിരുന്നു.
ഇന്നലെ കൊച്ചിയിലേക്ക് പോയ ഗവര്‍ണര്‍ 4ന് മടങ്ങിയെത്തും. സര്‍ക്കാര്‍ പുതിയ പാനല്‍ നല്‍കിയാല്‍ അന്ന് അതില്‍ ഗവര്‍ണര്‍ തീരുമാനമെടുത്തേക്കും. 4ന് വൈകിട്ട് ഡല്‍ഹിയിലേക്ക് പോയാല്‍ പിന്നീട് 11നാണ് ഗവര്‍ണര്‍ തിരിച്ചെത്തുക.
എം.ജി സര്‍വകലാശാലയില്‍ വി.സിയില്ലാതായതോടെ, ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതടക്കം നിലച്ചു. പകരം ചുമതല ആര്‍ക്കുമില്ലാത്തതിനാല്‍ വാഴ്‌സിറ്റിയുടെ ഭരണവും പ്രതിസന്ധിയിലായിരിക്കുകയാണ്.
31ന് വിരമിച്ചവരുടെ ഒഴിവിലേക്ക് ജീവനക്കാര്‍ക്ക് ലഭിക്കേണ്ടിയിരുന്ന സ്ഥാനക്കയറ്റവും മുടങ്ങി. അതേസമയം, വി.സിയുടെ ചുമതല നല്‍കേണ്ടത് ഗവര്‍ണറുടെ ചുമതലയാണെന്ന് സര്‍ക്കാര്‍ ്. മലയാളം യൂണിവേഴ്‌സിറ്റി വി.സിയുടെ ചുമതലയും സാബു തോമസിനായിരുന്നതിനാല്‍ അവിടെയും വി.സിയില്ല. നിലവില്‍ 9 വാഴ്‌സിറ്റികളില്‍ സ്ഥിരം വി.സിമാരില്ലാത്ത സ്ഥിതിയാണ്. സെര്‍ച്ച് കമ്മിറ്റിയിലേക്ക് യൂണിവേഴ്‌സിറ്റി പ്രതിനിധികളെ നല്‍കാത്തതാണ് വി.സി നിയമനത്തിന് തടസം.
അതേസമയം മലയാളം സര്‍വകലാശാല വി.സിയുടെ ചുമതല നല്‍കാന്‍ സര്‍ക്കാര്‍ നല്‍കിയ ശുപാര്‍ശയും ഗവര്‍ണര്‍ തള്ളി. സര്‍വകലാശാലയിലെ സ്‌കൂള്‍ ഒഫ് ലെറ്റേഴ്‌സിലെ പ്രൊഫസര്‍ ഡോ.പി.എസ്. രാധാകൃഷ്ണന്റെ പേരാണ് നല്‍കിയത്. എന്നാല്‍ രാധാകൃഷ്ണന്‍ താരതമ്യേന ജൂനിയര്‍ പ്രൊഫസറാണെന്നാണ് ഗവര്‍ണറുടെ വിലയിരുത്തല്‍. പ്രൊഫസറായി പത്തുവര്‍ഷത്തെ പരിചയമാണ് വി.സിയാവാന്‍ യു.ജി.സി നിഷ്‌കര്‍ഷിച്ചിട്ടുള്ളത്. രാധാകൃഷ്ണന്‍ ഈ യോഗ്യത നേടിയത് കഴിഞ്ഞമാസം അവസാനമാണ്. ആയതിനാല്‍ മുതിര്‍ന്ന പ്രൊഫസര്‍മാരുടെ പാനല്‍ നല്‍കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടേക്കും.
"
https://www.facebook.com/Malayalivartha