കാലവർഷം നാളെ എത്തും; ഇന്ന് നാല് ജില്ലകളിലും നാളെ ഏഴ് ജില്ലകളിലും യെല്ലോ അലേർട്ട്..24 മണിക്കൂറിൽ ഈ ജില്ലകളിൽ 6.45 സെന്റിമീറ്റർ മുതൽ 11.55 സെന്റിമീറ്റർ വരെ മഴ...5 ദിവസം സംസ്ഥാനത്ത് പരക്കെ മഴ ലഭിക്കും....

കേരളത്തിൽ ഇന്ന് നാല് ജില്ലകളിലും നാളെ ഏഴ് ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ വകുപ്പ്. സംസ്ഥാനത്ത് കാലവർഷം നാളെ എത്തുമെന്ന പ്രവചനം നിലനിൽക്കെയാണ് കാലാവസ്ഥാ വകുപ്പ് അലേർട്ട് പ്രഖ്യാപിച്ചത്.ഇന്ന് പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലും നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലുമാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ ഈ ജില്ലകളിൽ 6.45 സെന്റിമീറ്റർ മുതൽ 11.55 സെന്റിമീറ്റർ വരെ മഴ പെയ്യുമെന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.എന്നാൽ അതിനിടെ തെക്കു-പടിഞ്ഞാറൻ കാലവർഷം ദക്ഷിണ അറബിക്കടലിന്റെ കൂടുതൽ ഭാഗങ്ങളിലേക്കും ലക്ഷദ്വീപിന്റെ ചില ഭാഗങ്ങളിലേക്കും കടന്നതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. വരുന്ന 5 ദിവസം സംസ്ഥാനത്ത് പരക്കെ മഴ ലഭിക്കും. കൂടാതെ അറബിക്കടലിൽ തിങ്കളാഴ്ചയോടെ ന്യൂനമർദ്ദം രൂപമെടുക്കാനും ഇടയുണ്ട്. അതു കൂടുതൽ ശക്തമായി ചുഴലിക്കാറ്റായി മാറിയേക്കാം എന്നും വകുപ്പ് അറിയിച്ചു.എടവപ്പാതി അഥവാ തെക്കുപടിഞ്ഞാറൻ കാലവർഷം ലക്ഷദ്വീപിൽ മിനിക്കോയ് ദീപിൽ എത്തി. കാലാവസ്ഥാവകുപ്പിന്റെ പ്രവചനം അനുസരിച്ച് ഞായറാഴ്ചയാണ് കേരളത്തിൽ എത്തേണ്ടത്.
എന്നാൽ, വൈകുമോയെന്ന് ആശങ്കയുണ്ട്.ലക്ഷദ്വീപിൽ എത്തിയെങ്കിലും തുടർന്ന് മുന്നേറാനുള്ള അനൂകൂലസാഹചര്യമുണ്ടെന്ന് കാലാവസ്ഥാവകുപ്പ് വ്യക്തമാക്കിയിട്ടില്ല.വെള്ളിയാഴ്ച കേരളത്തിൽ തീരെ മഴ കുറവുമായിരുന്നു. ശ്രീലങ്കയിൽ സാധാരണയിലും പത്തുദിവസം വൈകിയാണ് കാലവർഷം തുടങ്ങിയത്.അറബിക്കടലിലെയും ബംഗാൾ ഉൾക്കടലിലെയും അന്തരീക്ഷച്ചുഴികൾ കാലവർഷത്തെ സ്വാധീനിക്കും. തിങ്കളാഴ്ചയോടെ തെക്കുകിഴക്കൻ അറബിക്കടലിൽ അന്തരീക്ഷച്ചുഴി രൂപപ്പെടും. രണ്ടുദിവസത്തിനകം ന്യൂനമർദമാകാനാണ് സാധ്യത. ന്യൂനമർദം തീരത്തുനിന്ന് അകന്നാണ് പോകുന്നതെങ്കിൽ കാലവർഷത്തിന്റെ തുടക്കം ദുർബലമാവും. തീരത്തോട് അടുത്താണെങ്കിൽ തുടക്കം കനക്കും.ഇന്ന് നാലുജില്ലകൾക്ക് മഞ്ഞ മുന്നറിയിപ്പ്..തെക്കൻജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ശനിയാഴ്ച പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലും ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും മഞ്ഞ മുന്നറിയിപ്പ് നൽകി.കേരള, കർണാടക തീരങ്ങളിൽ ശനിയാഴ്ചവരെയും ലക്ഷദ്വീപ് പ്രദേശങ്ങളിൽ ആറുവരെയും മീൻപിടിത്തത്തിന് പോകരുതെന്ന് കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നൽകി.അതിനിടെ തെക്കു പടിഞ്ഞാറൻ കാലവർഷം ദക്ഷിണ അറബിക്കടലിന്റെ കൂടുതൽ ഭാഗങ്ങളിലേക്കും ലക്ഷദ്വീപിന്റെ ചില ഭാഗങ്ങളിലേക്കും കടന്നതായി വകുപ്പ് അറിയിച്ചു. വരുന്ന 5 ദിവസം കേരളത്തിൽ പരക്കെ മഴ കിട്ടും.
അറബിക്കടലിൽ തിങ്കളാഴ്ചയോടെ ന്യൂനമർദം രൂപമെടുക്കാനിടയുണ്ട്. അതു കൂടുതൽ ശക്തമായി ചുഴലിക്കാറ്റായി മാറിയേക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.കാലവര്‍ഷത്തിനു മുന്നോടിയായി രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ സുരക്ഷാ ഉപകരണങ്ങള്‍ പഞ്ചായത്തുകള്‍ ഉറപ്പാക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കാലവര്‍ഷമുന്നൊരുക്കങ്ങളും തയ്യാറെടുപ്പുകളും പരിശോധിക്കുന്നതിന് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ഓണ്‍ലൈന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.പഞ്ചായത്തുകളുടെ കൈവശമുള്ള ഉപകരണങ്ങളുടെ വിവരം ശേഖരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് തദ്ദേശഭരണവകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടറെ ചുമതലപ്പെടുത്തി. പൊതു ഇടങ്ങളില്‍ സുരക്ഷിതത്വം ഉറപ്പാക്കണം. റോഡ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കണം. പൊതു ഇടങ്ങളില്‍ നിര്‍മാണം നടക്കുന്ന സ്ഥലങ്ങളിലെ കുഴികളിലും മൂടിയില്ലാത്ത ഓടകളിലും വാഹനം അപകടത്തില്‍ പെടാതിരിക്കാന്‍ സുരക്ഷാബോര്‍ഡുകള്‍ സ്ഥാപിക്കണം. വൈദ്യുതി ലൈനുകള്‍ക്ക് ഭീഷണിയായി നില്‍ക്കുന്ന മരങ്ങള്‍ എത്രയും വേഗം മുറിച്ച് മാറ്റുന്നതിന് കെഎസ്ഇബിയും പൊതുമരാമത്ത് നിരത്ത് വിഭാഗവും പഞ്ചായത്തും ഏകോപനത്തോടെ പ്രവര്‍ത്തിക്കണം. തുടങ്ങിയ മുന്നറിയിപ്പുകളും നൽകി..
https://www.facebook.com/Malayalivartha