പാമ്പ്കടിയേറ്റ് ചത്ത പോത്തിനെ കുഴിച്ചിട്ടിടത്തു നിന്നും ഇറച്ചിവെട്ടുകാര്‍ കൊണ്ടുപോയി
വെഞ്ഞാറമൂട്: പാമ്പ്കടിയേറ്റ് ചത്ത പോത്തിനെ കുഴിച്ചിട്ട സ്ഥലത്ത് നിന്നും കടത്തിക്കൊണ്ടുപോയി. ഇത് കശാപ്പുശാല വഴി ഹോട്ടലുകളില്‍ എത്തിയെന്ന് സംശയം. മണലിമുക്ക് എസ്.എ മന്‍സിലില്‍ അമാനുള്ളയുടെ പോത്തിനാണ് പാമ്പ്കടിയേറ്റത്. കഴിഞ്ഞദിവസമാണ് 15,000 രൂപ മുടക്കി അമാനുള്ള പോത്തിനെ വാങ്ങിയത്. പിറ്റേദിവസം മേയാന്‍ വേണ്ടി വീടിന് സമീപമുള്ള പുരയിടത്തില്‍ കെട്ടി. ഉച്ചയോടെ അഴിക്കാനായി ചെന്നപ്പോള്‍ പോത്തിനെ ചത്തനിലയില്‍ കാണപ്പെടുകയായിരുന്നു. കാടുപിടിച്ച് കിടന്ന പുരയിടത്തില്‍ ഇഴ ജന്തുക്കള്‍ ധാരാളമുണ്ട്. അതിനാലാണ് പാമ്പ് കടിയേറ്റാവാം പോത്ത് ചത്തതെന്ന് കരുതുന്നത്. ആള്‍പ്പാര്‍പ്പില്ലാത്തതിനാല്‍ പോത്തിനെ കെട്ടിയിരുന്ന പുരയിടത്തില്‍ കുഴിച്ചിട്ടു. എന്നാല്‍ പിറ്റേന്ന് രാവിലെ നോക്കുമ്പോള്‍ പോത്തിനെ കുഴിച്ചിട്ടിരുന്ന സ്ഥലത്ത് കുടല്‍മാലയും തലയും മാത്രമേ കണ്ടുള്ളൂ. ഇതോടെ കശാപ്പുകാര്‍ പോത്തിന്റെ മൃതശരീരം രാത്രിയില്‍ കടത്തിക്കൊണ്ടുപോയെന്ന സംശയം ബലപ്പെട്ടു. തൊട്ടടുത്ത വര്‍ക്ക്ഷോപ്പില്‍ ഉറങ്ങിയിരുന്ന ഒരാള്‍ കശാപ്പുകാര്‍ പോത്തിനെ പല കഷ്ണങ്ങളായി വണ്ടിയില്‍ കയറ്റിക്കൊണ്ടുപോകുന്നത് കണ്ടതായും കശാപ്പുകാര്‍ ഇയാളെ ഭീഷണിപ്പെടുത്തിയതായും പറയപ്പെടുന്നു.
https://www.facebook.com/Malayalivartha