കാസര്‍കോട് യുവാവിനെ വീടിനു സമീപത്തെ വിറകുപുരയുടെ മച്ചില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി...ഇന്നലെ രാവിലെ അമ്മ ചായയുമായെത്തി വിളിച്ചിട്ടും കാണാത്തതിനെ തുടര്‍ന്ന് അയല്‍വാസികള്‍ ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് രക്തത്തില്‍ കുളിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്

കാസര്‍കോട് യുവാവിനെ വീടിനു സമീപത്തെ വിറകുപുരയുടെ മച്ചില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി...ഇന്നലെ രാവിലെ അമ്മ ചായയുമായെത്തി വിളിച്ചിട്ടും കാണാത്തതിനെ തുടര്‍ന്ന് അയല്‍വാസികള്‍ ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് രക്തത്തില്‍ കുളിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
കളായിയിലെ പരേതനായ നാരായണ നോണ്ട-ദേവകി ദമ്പതിമാരുടെ മകന്‍ പ്രഭാകര നോണ്ട(42)യാണ് കൊല്ലപ്പെട്ടത്.
കൊമ്മങ്കളയിലെ വീട്ടില്‍ അമ്മയ്ക്കൊപ്പമാണ് പ്രഭാകരയും സഹോദരന്‍ ജയറാമും താമസിക്കുന്നത്. തലേന്നാള്‍ ഇരുവരും വീട്ടിലുണ്ടായിരുന്നു.
ശനിയാഴ്ച രാവിലെ മുതല്‍ ജയറാം നോണ്ടയെ കാണാതായിട്ടുണ്ട്. ഇയാളെ കണ്ടെത്തിയാല്‍ മാത്രമേ കൊലപാതകവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വ്യക്തമാകൂ എന്ന് സ്ഥലത്തെത്തിയ കാസര്‍കോട് ഡിവൈ.എസ്.പി. പി.കെ.സുധാകരന്‍ പറഞ്ഞു.പോലീസെത്തിയാണ് മൃതദേഹം താഴെയിറക്കിയത്. വിരലടയാള വിദഗ്ധരും പോലീസ് നായയും സ്ഥലത്തെത്തി പരിശോധന നടത്തി.
കൊല്ലപ്പെട്ട പ്രഭാകര കര്‍ണാടക വിട്‌ളയിലെ കൊലപാതകമുള്‍പ്പെടെ പല കേസുകളിലും പ്രതിയാണെന്ന് പോലീസ് അറിയിച്ചു. കാണാതായ സഹോദരന്‍ ജയറാം നോണ്ടയും കൊലപാതകമുള്‍പ്പെടെ ഒന്‍പതോളം കേസുകളില്‍ പ്രതിയാണ്.
"
https://www.facebook.com/Malayalivartha






















