രണ്ടു ലക്ഷത്തോളം രൂപ വിലമതിക്കുന്ന ലഹരിമരുന്നുമായി 2 യുവാക്കള്‍ പിടിയിലായി...

രണ്ടു ലക്ഷത്തോളം രൂപ വിലമതിക്കുന്ന ലഹരിമരുന്നുമായി 2 യുവാക്കള്‍ പിടിയിലായി. തൃശൂര്‍ ചെറുതുരുത്തി സ്വദേശികളായ പാളയംകോട്ടക്കാരന്‍ വീട്ടില്‍ സജീര്‍ (33), കല്ലഴിക്കുന്നത്ത് അഷറഫ് (24) എന്നിവരെയാണു പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് 51.8 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തതായി പൊലീസ് .
ഒറ്റപ്പാലം മായന്നൂര്‍ പാലത്തിനു താഴെ നിന്നാണ് ഇരുവരും പിടിയിലായത്. ഇവര്‍ മേഖലയില്‍ എംഡിഎംഎ വില്‍പനയ്ക്കായി എത്തിയിട്ടുണ്ടെന്നു ജില്ലാ പൊലീസ് മേധാവി ആര്‍.വിശ്വനാഥനു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന.
പാക്കറ്റുകളിലാക്കിയ നിലയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്. രണ്ടുപേരെയും ഇന്ന് കോടതിയില്‍ ഹാജരാക്കും.
നേരത്തെ ഇവരുടെ പേരില്‍ കഞ്ചാവ് സൂക്ഷിച്ചതിന് ഉള്‍പ്പെടെ കേസുകളുണ്ടെന്നു പൊലീസ് . ഒറ്റപ്പാലം പൊലീസ് ഇന്‍സ്‌പെക്ടര്‍ എം.സുജിത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
https://www.facebook.com/Malayalivartha
























