വി.എസ് ശിവകുമാറിന് വീണ്ടും ഇഡി നോട്ടീസ്...നാലാം തവണയാണ് അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിഎസ് ശിവകുമാറിന് ഇഡി നോട്ടീസ് നല്‍കുന്നത്, നാളെ രാവിലെ 11 ന് ഹാജരാകാന്‍ നിര്‍ദ്ദേശം

വി.എസ് ശിവകുമാറിന് വീണ്ടും ഇഡി നോട്ടീസ്. ഇത് നാലാം തവണയാണ് അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിഎസ് ശിവകുമാറിന് ഇഡി നോട്ടീസ് നല്‍കുന്നത്. നാളെ രാവിലെ 11 ന് ഹാജരാകാനാണ് നോട്ടീസില്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. വിഎസ് ശിവകുമാറിനെതിരെ ഏറെ നാളായി ഇഡി അന്വേഷണം നടത്തുന്നുണ്ട്. വിജിലന്‍സും പരിശോധന നടത്തിയിട്ടുണ്ടായിരുന്നു.
ഏപ്രില്‍ മുതല്‍ ഇഡി സംഘം വിഎസ് ശിവകുമാറിന് നോട്ടീസ് നല്‍കിയിരുന്നു. തിരുവനന്തപുരത്തെ ചില ആശുപത്രി ഇടപാടുകളടക്കം ഇഡി അന്വേഷണ പരിധിയിലുണ്ട്. മുന്‍പ് ഇഡി നോട്ടീസ് നല്‍കിയ ഘട്ടത്തില്‍ വിഎസ് ശിവകുമാര്‍ ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്ന ഘട്ടത്തില്‍ അന്വേഷണ സംഘം തന്നെ തീയ്യതി മാറ്റിയതാണെന്നാണ് മുന്‍ മന്ത്രി കൂടിയായ അദ്ദേഹം പറഞ്ഞത്.
"
https://www.facebook.com/Malayalivartha
























