കെഎസ്ആര്‍ടിസി ബസില്‍ യുവതി കുഴഞ്ഞു വീണു... രക്ഷകരായത് കെഎസ്ആര്‍ടിസി ജീവനക്കാര്‍

കെഎസ്ആര്‍ടിസി ബസില്‍ യുവതി കുഴഞ്ഞു വീണു... രക്ഷകരായത് കെഎസ്ആര്‍ടിസി ജീവനക്കാര്‍. കെഎസ്ആര്‍ടിസി ജീവനക്കാരുടെ സമയോചിതമായ ഇടപെടലാണ് യാത്രക്കാരിയുടെ ജീവന്‍ രക്ഷിച്ചത്.
കഴിഞ്ഞ ദിവസം വൈക്കം ഡിപ്പോയുടെ ആര്‍ പി എം 885 എന്ന ബസില്‍ വൈറ്റിലയില്‍നിന്നു കോട്ടയത്തേക്ക് യാത്ര ചെയ്യുന്നതിനിടെ രാവിലെ 10.45 ഓടെയാണ് ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് തിരുവനന്തപുരം കൊല്ലാരിക്കോണം പെരിഞ്ഞമലയില്‍ ഷഹാന മന്‍സിലില്‍ ഷീബയുടെ മകള്‍ ഷഹാന ബസില്‍ കുഴഞ്ഞുവീണത്.
ജീവനക്കാര്‍ ഉടന്‍ തന്നെ ് ബസില്‍ ഉണ്ടായിരുന്ന ഒരു യാത്രക്കാരിയുടെ സഹായത്തോടെ പ്രഥമശുശ്രൂഷകള്‍ നല്‍കുകയും വൈക്കം താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. പ്രഥമ ശുശ്രൂഷയ്ക്കുശേഷം വിദഗ്ദ്ധചികിത്സയ്ക്കായി കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി സുഖം പ്രാപിച്ചു വരുന്നു.
കെഎസ്ആര്‍ടിസി ബസിലെ കണ്ടക്ടര്‍ പോള്‍ കെ. ഡാനിയേല്‍, ഡ്രൈവര്‍ ബെന്നിച്ചന്‍ ജേക്കബ് എന്നിവരുടെ അവസരോചിതമായ ഇടപെടല്‍ മൂലമാണ് ഇരുപത്തിയഞ്ചുകാരിയായ യുവതിയുടെ ജീവന്‍ രക്ഷിക്കാനായത്. ഇരുവരെയും കെ എസ് ആര്‍ ടി സി ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടര്‍ ബിജുപ്രഭാകര്‍ ഐ എ എസ് അഭിനന്ദിച്ചു.
"
https://www.facebook.com/Malayalivartha