എസ്എഫ്ഐയുടെ ആള്‍മാറാട്ട കേസ്... എസ്എഫ്‌ഐ നേതാവായിരുന്ന വിശാഖ് ഹൈക്കോടതിയെ സമീപിച്ചു

കാട്ടാക്കട ക്രിസ്ത്യന്‍ കോളേജിലെ എസ്എഫ്‌ഐയുടെ ആള്‍മാറാട്ട കേസില്‍ എസ്എഫ്‌ഐ നേതാവായിരുന്ന വിശാഖ് ഹൈക്കോടതിയെ സമീപിച്ചു. വിശാഖിന്റെ ഹര്‍ജിയില്‍ നാളെ റിപ്പോര്‍ട്ട് നല്‍കാന്‍ പൊലീസിനോട് കോടതി നിര്‍ദ്ദേശിച്ചു. ഒന്നാം പ്രതിയായ മുന്‍ പ്രിന്‍സിപ്പല്‍ ഷൈജു കോടതിയെ സമീപിച്ചതോടെ അറസ്റ്റ് തടഞ്ഞിരുന്നു. കേസില്‍ പൊലീസിന്റെ മെല്ലപ്പോക്കിനിടയിലാണ് പ്രതികളുടെ നീക്കം.
കേസില്‍ ഒന്നാം പ്രതിയാണ് മുന്‍ പ്രിന്‍സിപ്പല്‍ ജിജെ ഷൈജു. ഇദ്ദേഹത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഈ മാസം 15ന് കോടതി വിധി പറയും. അതുവരെ അറസ്റ്റ് പാടില്ലെന്ന് തിരുവനന്തപുരം അഡീഷനല്‍ സെഷന്‍സ് കോടതി നിര്‍ദ്ദേശിച്ചിരുന്നു. യൂണിയന്‍ തെരഞ്ഞെടുപ്പിലെ പട്ടിക മുന്‍ പ്രിന്‍സിപ്പില്‍ വെട്ടിത്തിരുത്തിയെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചു.
എന്നാല്‍ പാനലില്‍ ഉണ്ടായിരുന്ന സ്ഥാനാര്‍ത്ഥി പിന്മാറിയപ്പോള്‍ പുതിയ പേര് നിര്‍ദ്ദേശിക്കുകയായിരുന്നുവെന്ന് മുന്‍ പ്രിന്‍സിപ്പലിന്റെ അഭിഭാഷകന്റെ വാദം. കേസ് അന്വേഷണത്തില്‍ പൊലീസ് മെല്ലെപ്പോക്ക് നടത്തുന്നതിനിടെയാണ് മുന്‍ പ്രിന്‍സിപ്പല്‍ മുന്‍കൂര്‍ ജാമ്യം നേടിയത്.
https://www.facebook.com/Malayalivartha























