Widgets Magazine
20
Nov / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും വൻ ഭക്തജനതിരക്ക് .... ശബരിമലയിൽ തീർത്ഥാടകർക്ക് കൂടുതൽ നിയന്ത്രണം വരുന്നു, സ്പോട്ട് ബുക്കിംഗ് 5,000 മായി കുറക്കണം, വെർച്വൽ ക്യു ബുക്കിംഗ് കർശനമായി നടപ്പാക്കണം... ഒരു ദിവസത്തെ ഭക്തരുടെ എണ്ണം 75,000 മായി ക്രമീകരിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം


മിൽമയിൽ ജോലി 24 തസ്തികകൾ 338 ഒഴിവുകള്‍; നവംബർ 27 വരെ അപേക്ഷകൾ സ്വീകരിക്കും.


ഏതെങ്കിലും ഡിഗ്രി മതി ; അമൃത വിശ്വ വിദ്യാപീഠത്തില്‍ പ്രോഗ്രാം അസോസിയേറ്റാകാം..!


ഇങ്ങനെയൊരു ദുരിതം ഒരു കാലത്തും ഉണ്ടായിട്ടില്ല: മണ്ഡലക്കാലത്തെ കുട്ടിച്ചോറാക്കാൻ സർക്കാർ നടത്തുന്ന പരിപാടി; ശബരിമലയെ തകർക്കാനുള്ള ബോധപൂർവമായ ശ്രമം - രമേശ് ചെന്നിത്തല


ആരുടെയും കാശ് തട്ടിയെടുക്കയുകയോ മോഷ്ടിക്കുകയോ ചെയ്തിട്ടില്ല... എല്ലാവർക്കും വാരിക്കോരി കൊടുത്തു, അക്കാര്യത്തിൽ ഞാൻ മക്കളെ പോലും മറന്ന് പോയി: കള്ളീ, പെരുംകള്ളി എന്നൊക്കെ വിളിച്ചു ചാപ്പ കുത്തി - ജീജീ മാരിയോ...

ബിപോർജേ‍ായ് ചുഴലിക്കാറ്റ്...മൂന്നുദിവസമായിട്ടും ദിശ എങ്ങേ‍ാട്ടെന്നതിന്റെ കാര്യമായ സൂചനകളെ‍ാന്നുമില്ല...കൊടുങ്കാറ്റിന്റെ പശ്ചാത്തലത്തിൽ കർണാടക, ഗോവ, മഹാരാഷ്ട്ര തീരപ്രദേശങ്ങളിൽ ശക്തമായ മഴയും കാറ്റും ഉണ്ടാകും...പിന്നെ എങ്ങോട്ട്..?

10 JUNE 2023 04:15 PM IST
മലയാളി വാര്‍ത്ത

More Stories...

തൂത്തുക്കുടിയിൽ ഡോക്ടർമാർ സഞ്ചരിച്ച കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ 3 പേർക്കു ദാരുണാന്ത്യം...

എല്ലാം അയ്യപ്പന്‍റെ മായ... ശബരിമലയില്‍ തീർത്ഥാടകർക്ക് കൂടുതൽ നിയന്ത്രണം വരുന്നു; കര്‍ശന നിര്‍ദേശങ്ങളുമായി ഹൈക്കോടതി, ഒരു ദിവസം 75,000 പേർക്ക് മാത്രം ദർശനം

വിനോദ സഞ്ചാരത്തിനായി ആഴിമലയിലെത്തിയ ഇതര സംസ്ഥാനക്കാരുടെ സംഘത്തിലെ ഒരാളെ കാണാതായി... തെരച്ചിൽ തുടരുമെന്ന് കോസ്റ്റൽ പൊലീസ്

മുട്ടടയിൽ വൈഷ്ണ ജയിച്ചു..!! കോടതിയിൽ അളിഞ്ഞ് നാറി CPM ചീറ്റപ്പുലിയായി വൈഷ്ണ സുരേഷ്..! കളക്ടറിനെ കുടഞ്ഞ് മുഖ്യൻ

കൊടകരയിൽ കെഎസ്ആർടിസി ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് അപകടം... 12 പേർക്ക് പരുക്ക്

ദുരന്തം എന്നർത്ഥം വരുന്ന ബിപോർജോയ് കുറച്ചു ദിവസമായി ഇവിടെ ജനങ്ങളെ പേടിപ്പിച്ചു കൊണ്ട് കറങ്ങി നടക്കുന്നു..രാവിലെ ഈ ഭാഗത്തേക്ക് ചുഴലി പ്രവേശിക്കും പോകും..ഉച്ചക് വേറെ സ്ഥലത്തേക്ക് ചുഴലി പ്രവേശിക്കും പോകും..നാളെ വേറെ സ്ഥലത്തേക്ക് ചുഴലി പോകും പ്രവേശിക്കും എന്നൊക്കെ അടിക്കടി ഓരോ റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്...ജനം ഇത് കണ്ടു ചോദിക്കുന്നത് ..ആളെ കളിയാക്കുവാനോ ,,ഞങ്ങളെ പറ്റിക്കുവാണോ എന്നാണ്..എന്നാൽ യഥാർത്ഥത്തിൽ ഇതിനു പിന്നിലെ കാര്യം എന്താണെന്നു വച്ചാൽ കാലാവസ്ഥ വിദഗ്ദ്ധരെ പോലും വട്ടം കറക്കുകയാണ് ബിപോർ ജോയ് ചുഴലിക്കാറ്റ്.. അറബിക്കടലിന്റെ മധ്യകിഴക്കൻ ഭാഗത്തെ 31 ഡിഗ്രി ചൂടിൽനിന്ന് മണിക്കൂറുകൾകെ‍ാണ്ട് രൂപംമാറി, അതിതീവ്രമായി മാറിയ ബിപോർജേ‍ായ് ചുഴലിക്കാറ്റ് എങ്ങേ‍ാട്ട് നീങ്ങും? എവിടെ കരതെ‍ാടാനാണ് സാധ്യത? ചുഴലിയുടെ ദിശയെക്കുറിച്ച് എത്തുംപിടിയും കിട്ടാത്ത സ്ഥിതിയാണിപ്പേ‍ാൾ. സാധാരണ ഇങ്ങനെ സംഭവിക്കാറില്ലെന്ന് കാലാവസ്ഥാ വിദഗ്ധർ പറയുന്നു.പ്രകൃതിയിൽ പല തരം മാറ്റങ്ങൾ സംഭവിക്കാറുണ്ട്..

പ്രകൃതിയിലെ മാറ്റങ്ങളെ നമ്മുക്ക് ഒരിക്കലും നിർവചിക്കാൻ സാധിക്കാത്ത സ്ഥിതിയാണ് , ഏറെക്കുറെ കൃത്യമായ സഞ്ചാരപാത പ്രവചിക്കാൻ സാധിക്കാറുണ്ട്. എന്നാൽ, ഇത്തവണ വ്യക്തതയുണ്ടായില്ല. ചുഴലിയുടെ സഞ്ചാരപാത വെല്ലുവിളിയായി. വടക്ക് –കിഴക്കൻ ദിശയിൽ മുംബൈ–ഗുജറാത്ത് തീരങ്ങളിലേക്കാണ് സഞ്ചാരമെന്നായിരുന്നു ആദ്യ സൂചന.ചില ഏജൻസികളുടെ പ്രവചന മാതൃകകൾ, ചുഴലി വടക്കോട്ടു പേ‍ായി പിന്നീട് കിഴക്കേ‍ാട്ട് വരുമെന്നും പറഞ്ഞു. എന്നാൽ, മൂന്നുദിവസമായിട്ടും ദിശ എങ്ങേ‍ാട്ടെന്നതിന്റെ കാര്യമായ സൂചനകളെ‍ാന്നുമില്ല. കാലാവസ്ഥാ ശാസ്ത്രജ്ഞർക്കിടയിലും ബിപോർജേ‍ായ് കൂടുതൽ കൗതുകവും ആകാംക്ഷയും ഉയർത്തിയിട്ടുണ്ട്. നിലവിൽ ഗേ‍ാവയ്ക്ക് 746 കിലേ‍ാമീറ്റർ പടിഞ്ഞാറുളള ചുഴലി വടക്കുപടിഞ്ഞാറ് ദിശയിൽ നീങ്ങുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ (ഐഎംഡി) നിഗമനം. അതിതീവ്ര ചുഴലിയായതിനാൽ കരതെ‍ാടുന്ന മേഖലയിൽ കാര്യമായ പ്രശ്നങ്ങളുണ്ടാകാനുള്ള സാധ്യത ഏറെയാണ്.

 

അറബിക്കടലിൽ രൂപപ്പെട്ട ബിപോർജോയ് ചുഴലിക്കാറ്റ് അടുത്ത 24 മണിക്കൂറിനുള്ളിൽ അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥാവകുപ്പ് ഏറ്റവും ഒടുവിലായി അറിയിച്ചിരിക്കുന്നത്..ചുഴലിക്കാറ്റ് വടക്ക് - വടക്ക് കിഴക്ക് ഭാഗത്തേക്ക് നീങ്ങുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.നിലവിൽ കൊടുങ്കാറ്റ്, ഗോവയിൽ നിന്ന് 690 കിലോ മീറ്റർ പടിഞ്ഞാറും, മുംബൈയിൽ നിന്ന് 640 കിലോ മീറ്റർ പടിഞ്ഞാറ് - തെക്ക് പടിഞ്ഞാറും ആയിട്ടാണ് സ്ഥിതി ചെയ്യുന്നത്. മണിക്കൂറിൽ 145 കിലോ മീറ്റർ വേഗത്തിലാണ് കൊടുങ്കാറ്റ് നീങ്ങുന്നതെന്നാണ് റിപ്പോർട്ട്. കൊടുങ്കാറ്റിന്റെ പശ്ചാത്തലത്തിൽ കർണാടക, ഗോവ, മഹാരാഷ്ട്ര തീരപ്രദേശങ്ങളിൽ ശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു.ഈ സംസ്ഥാങ്ങളിൽ നാഷനഷ്ട്ടങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്..

 

ശക്തമായ തിരമാലയുടേയും കാറ്റിന്റേയും പശ്ചാത്തലത്തിൽ ഗുജറാത്തിലെ വൽസാദ് ജില്ലയിലെ തിത്തൽ ബീച്ചിൽ വിനോദസഞ്ചാരികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ജൂൺ 14 വരേയാണ് നിയന്ത്രണം. കേരള, ഗുജറാത്ത്, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ നിന്ന് മത്സ്യബന്ധനത്തിനായി കടലിൽ പോകുന്നവർക്ക് കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.അതിനാൽ കേരളത്തെ നേരിട്ട് ഒരിക്കലും ബിപോർജോയ് ബാധിക്കില്ല എന്നുള്ളതാണ്..ഇത് വരെ ലഭിക്കുന്ന മുന്നറിയിപ്പുകളിൽ നിന്നും മനസിലാവുന്നത്..നിലവിലെ സ്ഥിതിയിൽ കാലവർഷക്കാറ്റിനെ അതു വല്ലാതെ ബാധിക്കില്ലെന്നാണ് വിലയിരുത്തൽ. മഴക്കാലം ജൂൺ ഒന്നിനും പിന്നീട് നാലിനും എത്തുമെന്ന ഐഎംഡി പ്രവചനത്തിൽ മാറ്റമുണ്ടാകാൻ പ്രധാനകാരണം അറബിക്കടലിൽ ന്യൂനമർദ രൂപത്തിലായിരുന്ന ഈ ചുഴലിയും കൂടിയാണ്. കാലവർഷക്കാറ്റ് ന്യൂനമർദച്ചുഴലിയിൽ കുടുങ്ങിയെങ്കിലും അത് ചുഴലിയായി തുടങ്ങിയതേ‍ാടെ, മഴക്കാലം കേരളത്തിന്റെ കരയ്ക്കണഞ്ഞു. ബംഗാൾ കടലിലെ ചക്രവാതം അതിന് കാര്യമായി തുണച്ചു. ചുഴലിയുടെ ദിശ സംബന്ധിച്ച് ഇത്രയും ആശയക്കുഴപ്പം അടുത്തെ‍ാന്നും ഉണ്ടായിട്ടില്ലെന്നാണ് വിലയിരുത്തൽ. ‌

കാലവർഷത്തിനേ‍ാട് അടുപ്പിച്ചു വന്നതുക‍ൊണ്ടാണ് ഈ സാഹചര്യമെന്ന നിഗമനവും ചില ശാസ്ത്രജ്ഞർക്കുണ്ട്. രണ്ടു പതിറ്റാണ്ടായി കാര്യമായ പിഴവില്ലാത്ത പ്രവചനങ്ങളാണ് വിഷയത്തിലുണ്ടായിട്ടുള്ളത്.കാലവർഷവുമായി ബന്ധപ്പെട്ട പ്രതിഭാസങ്ങൾ അതിവേഗം രൂപംകെ‍ാള്ളുന്നതായും നിരീക്ഷിക്കപ്പെടുന്നു. ഒരുദിവസം കെ‍ാണ്ടാണ് അറബിക്കടലിലെ ന്യൂനമർദം ചുഴലിയായി മാറിയത്. കടലിലെ ചൂടാണ് ഇതിനുകാരണമെന്നാണ് നിഗമനം.സാധാരണ ന്യൂനമർദം ചുഴലിയാകാൻ മൂന്നു ദിവസമെടുക്കാറുണ്ട്. ‌തുടർച്ചയായ കാലവർഷം കിട്ടിത്തുടങ്ങാൻ നാലഞ്ചുദിവസംകൂടി എടുക്കുമെന്നാണ് കരുതുന്നത്. ബംഗാൾ ഉൾക്കടലിൽ രൂപംകെ‍ാണ്ട ന്യൂനമർദം ശക്തമായാൽ അത് കാലവർഷക്കാറ്റിനെ കൂടുതൽ ശക്തിപ്പെടുത്തും. ചൈനാക്കടലിൽ രൂപംകെ‍ാണ്ട ചക്രവാതങ്ങളും കാലവർഷത്തിന് ഗുണമാണെന്ന് കെ‍ാച്ചി സർവകലാശാല റഡാർ റിസർച്ച് സെന്ററിലെ കാലാവസ്ഥാ ശാസ്ത്രജ്ഞൻ ഡേ‍ാ. എം.ജി.മനേ‍ാജ് പറഞ്ഞു. തീരപ്രദേശത്ത് മേ‍ാശമല്ലാത്ത മഴ ലഭിക്കുന്നതായാണ് റിപ്പേ‍ാർട്ട്.അതേസമയം കേരളത്തിൽ കാലവർഷം എത്തിയെങ്കിലും പ്രതീക്ഷിച്ചത്രയും മഴ പെയ്തില്ല.

 

ശനിയാഴ്ച അഞ്ചുജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകൾക്ക് മഞ്ഞ മുന്നറിയിപ്പ് നൽകി. തിങ്കളാഴ്ചയോടെ മഴ വീണ്ടും കുറയാനാണ് സാധ്യത. കേരളത്തിൽ അടുത്ത 4 ദിവസം വ്യാപകമായി ഇടി, മിന്നൽ, കാറ്റോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. ജൂൺ 10 മുതൽ 11 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജനുവരി 15 മുതല്‍ ഫെബ്രുവരി 6 വരെയാണ് ലോകകപ്പ്  (7 minutes ago)

  ചെസ്‌ ലോകകപ്പ്: അവസാന ഇന്ത്യൻ താരവും പുറത്ത്  (19 minutes ago)

ഡോക്ടർമാർ സഞ്ചരിച്ച കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ ...  (34 minutes ago)

എല്ലാം അയ്യപ്പന്‍റെ മായ... ശബരിമലയില്‍ തീർത്ഥാടകർക്ക് കൂടുതൽ നിയന്ത്രണം വരുന്നു; കര്‍ശന നിര്‍ദേശങ്ങളുമായി ഹൈക്കോടതി, ഒരു ദിവസം 75,000 പേർക്ക് മാത്രം ദർശനം  (1 hour ago)

ഇതര സംസ്ഥാനക്കാരുടെ സംഘത്തിലെ ഒരാളെ കാണാതായി... തെരച്ചിൽ തുടരുമെന്ന്  (1 hour ago)

മുട്ടടയിൽ വൈഷ്ണ ജയിച്ചു..!! കോടതിയിൽ അളിഞ്ഞ് നാറി CPM ചീറ്റപ്പുലിയായി വൈഷ്ണ സുരേഷ്..! കളക്ടറിനെ കുടഞ്ഞ് മുഖ്യൻ  (1 hour ago)

കെഎസ്ആർടിസി ബസും കണ്ടെയ്നർ ലോറിയും  (1 hour ago)

തുടങ്ങിയത് രണ്ട് വർഷം മുമ്പ്  (1 hour ago)

ഫോർട്ട് കൊച്ചി സ്വദേശി യാത്ര ചെയ്തത് ​ഗൂ​ഗിൾ മാപ്പിട്ട്  (1 hour ago)

മദ്രസ കഴിഞ്ഞ് നാട്ടിലേക്ക് പോകുന്നതിനിടെ അപകടം...‌  (2 hours ago)

അധ്യാപകരുടെ പീഡനം  (2 hours ago)

രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും സമയപരിധി നിശ്ചയിച്ച  (2 hours ago)

കാൽ തൊട്ടു വന്ദിച്ച് ഐശ്വര്യ റായ്  (2 hours ago)

നിതീഷ് കുമാർ ഇന്ന് സത്യപ്രതിജ്ഞ  (2 hours ago)

രാജി സൂചന നൽകി ഡി കെ  (2 hours ago)

Malayali Vartha Recommends