സമരവുമായി മുന്നോട്ട് പോകാന്‍ താല്പര്യമില്ല, സ്പീഡ് ഗവേര്‍ണര്‍ കര്‍ശനമാക്കിയതില്‍ പ്രതിഷേധിച്ച് ഇന്നാരംഭിച്ച സ്വകാര്യ ബസ് സമരം പിന്‍വലിച്ചു, ബുധനാഴ്ച ചര്‍ച്ച
സ്പീഡ് ഗവേര്‍ണര്‍ പ്രവര്‍ത്തിപ്പിക്കാത്ത ബസുകളുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കാനുള്ള മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് സ്വകാര്യ ബസുകള്‍ ഇന്നാരംഭിച്ച അനിശ്ചിതകാല പണിമുടക്ക് പിന്‍വലിച്ചു. ഉച്ചയോടെ ബസുകള്‍ പൂര്‍ണമായും സര്‍വ്വീസ് നടത്തും.
കേന്ദ്രമന്ത്രി കെ.വി. തോമസും ടി.എന്‍ പ്രതാപന് എംഎല്‍എയും മുന്‍കൈയ്യെടുത്ത് സമരസമിതി നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാന്‍ ധാരണയായത്. നേതാക്കള്‍ പിന്നീട് ഗതാഗത വകുപ്പ് മന്ത്രി ആര്യാടന് മുഹമ്മദുമായി ഫോണിലും ചര്‍ച്ച നടത്തിയ ശേഷം സമരം പിന്‍വലിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
സമരവുമായി മുന്നോട്ട് പോകാന്‍ താല്പര്യമില്ലെന്നും ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും ബസുടമകളുടെ കോര്ഡിനോഷന് കമ്മിറ്റി അറിയിച്ചു. ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാരും തയ്യാറാകാമെന്ന ഉറപ്പുനല്കിയതോടെ സമരം പിന്‍വലിച്ചു. സമരസമിതി നേതാക്കളുമായി സര്‍ക്കാര്‍ ബുധനാഴ്ച ചര്‍ച്ചനടത്തും.
ട്രാന്‍സ്പോര്‍ട് കമ്മീഷണര്‍ ഋഷിരാജ് സിംഗിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മോട്ടോര്‍ വാഹന വകുപ്പ് പരിശോധന നടത്തിയത്. പരിശോധന നടത്തിയ ബസ്സുകളില്‍ അമ്പത് ശതമാനവും ഒന്നുകില്‍ സ്പീഡ് ഗവേര്‍ണര്‍ ഇല്ലാത്തവയോ അല്ലെങ്കില്‍ പ്രവര്‍ത്തിക്കാത്തവയോ ആയിരുന്നു. ഇതേതുടര്‍ന്ന് വേഗപ്പൂട്ട് പ്രവര്‍ത്തിക്കാത്ത ബസുകളുടെ ഇന്നത്തെ സര്‍വീസ് റദ്ദാക്കുകയും വേഗപ്പൂട്ട് ഇല്ലാത്ത ബസ്സുകളുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റുകള്‍ റദ്ദാക്കുകയും ചെയ്തു.
റോഡപകടങ്ങളുടെ മറ്റൊരു കാരണം റോഡുകളുടെ ശോച്യാവസ്ഥയാണെന്നും ബസുടമകള്‍ ആരോപിക്കുന്നു.
https://www.facebook.com/Malayalivartha