Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..


ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ സിപിഎം നേതാവ് മരിച്ചു...


കെ.സി. വേണു​ഗോപാലും രം​ഗത്ത്... വി.ഡി. സതീശൻ ഒരടി പിന്നോട്ടില്ല, വീര്യം കുറഞ്ഞ മദ്യത്തിൻറെ നികുതി ഇളവുമായി സർക്കാർ മുന്നോട്ട് തന്നെ; ധനബില്ലിൻറെ കരട് പ്രസിദ്ധീകരിച്ചു, ഇടഞ്ഞ് വിഎം സുധീരൻ

മാധ്യമങ്ങളെ വിരട്ടിയ ഗോവിന്ദന്‍ മാഷ് നിലത്തിറങ്ങി;ഞാന്‍ വിരട്ടിയിട്ടേ ഇല്ലെന്ന് നിലപാട് മാറ്റം,അടി ഇരന്ന് വാങ്ങിയപ്പോള്‍ മൂപ്പര് നന്നായി, ഗോവിന്ദനും പാര്‍ട്ടിക്കുമെതിരെ ദേശീയ മാധ്യമങ്ങളും രംഗത്ത്,പണി പാളിയതോടെ പാര്‍ട്ടി സെക്രട്ടറി ഓടി

13 JUNE 2023 08:12 PM IST
മലയാളി വാര്‍ത്ത

വിരട്ട് നൈസായിട്ടൊന്ന് പാളി പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദനിപ്പോള്‍ മലക്കം മറിയുന്നു. മൈക്ക് കിട്ടുമ്പോള്‍ ചുമ്മാ കേറി ഹീറോയിസം കാണിക്കാന്‍ നില്‍ക്കല്ലെ സഖാവെ ദേ പണി ഇതുപോലെ കിട്ടും. മാധ്യമങ്ങളെ വിരട്ടിയ സിപിഎമ്മിനെതിരെ ദേശീയ മാധ്യമങ്ങളും കലിപ്പില്‍. സര്‍ക്കാരിനെ വിമര്‍ശിച്ചാല്‍ കേസെടുക്കും എന്ന് പറഞ്ഞ് നാവ് വായിലേക്കിട്ടില്ല പണി നാനവഴിക്കൂടെയും ഇരന്ന് വാങ്ങുന്നു. ഗോവിന്ദന്റെ വിരട്ടിന് പുല്ലുവില പോലും കൊടുക്കാതെ മാധ്യമങ്ങള്‍ തലങ്ങും വിലങ്ങും എടുത്തുടുക്കുന്നു. ദേശീയ മാധ്യമങ്ങള്‍ സിപിഎമ്മിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച് രംഗത്ത്. കേരളം ഇന്ത്യയില്‍ തന്നെയാണെന്ന ബോധ്യം സിപിഎമ്മിന് ഉണ്ടാകണമെന്ന് ദേശീയ മാധ്യമങ്ങള്‍ തുറന്നടിക്കുന്നു. ഇതോടെ ഗോവിന്ദന്‍ പരുങ്ങുന്നു ഇപ്പോള്‍ ഉരുണ്ട് കളിക്കുന്നു. ദേശീയ മാധ്യമങ്ങളില്‍ വിഷയം വലിയ തോതില്‍ ചര്‍ച്ചയാവുകയും മലയാള ദിനപ്പത്രങ്ങള്‍ മുഖപ്രസംഗം എഴുതി പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും നിലപാടിനെ വിമര്‍ശിക്കുകയും ചെയ്ത സാഹചര്യത്തിലാണ് എംവി ഗോവിന്ദന്റെ നിലപാട് മാറ്റം.

സര്‍ക്കാരിനെ വിമര്‍ശിച്ചാല്‍ മാധ്യമങ്ങള്‍ക്കെതിരെ കേസെടുക്കുമെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. താന്‍ പറയാത്ത കാര്യം തന്റെമേല്‍ കെട്ടിവെക്കുന്നുവെന്ന് ഗോവിന്ദന്റെ നിലവിളി. ആഹാ ഇവറ്റകളുടെ കരച്ചില്‍ കേള്‍ക്കാന്‍ തന്നെ എന്താ രസമെന്ന് സോഷ്യല്‍മീഡിയ. സര്‍ക്കാര്‍വിരുദ്ധ, എസ്എഫ്‌ഐ വിരുദ്ധ പ്രചാരണവുമായി മാധ്യമങ്ങളുടെ പേരുംപറഞ്ഞു നടന്നാല്‍ ഇനിയും കേസില്‍ ഉള്‍പ്പെടുത്തുമെന്നും അതിലൊരു സംശയവും വേണ്ടെന്നാണ് എം.വി.ഗോവിന്ദന്‍ കഴിഞ്ഞ ഞായറാഴ്ച ഭീഷണിമുഴക്കിയത്. ''മുന്‍പും കേസെടുത്തിട്ടുണ്ട്. മാധ്യമത്തിനു മാധ്യമത്തിന്റെ സ്റ്റാന്‍ഡ് ഉണ്ട്. ആ സ്റ്റാന്‍ഡിലേ നില്‍ക്കാന്‍ പാടുള്ളൂ''ഗോവിന്ദന്‍ പറഞ്ഞത്. എന്നാല്‍ വിരട്ടൊക്കെ പാര്‍ട്ടി ആപ്പീസില്‍ അണികളോട് മതിയെന്ന് മാധ്യമങ്ങള്‍ നിലപാട് വ്യക്തമാക്കി. തുടര്‍ന്ന് മുഖപ്രസംഗങ്ങളിലെല്ലാം ഗോവിന്ദനെ കേറി മേഞ്ഞു. പക്ഷെ മാധ്യമങ്ങള്‍ മുഖപ്രസംഗം എഴുതിയാല്‍ നിലപാട് മാറ്റില്ലെന്ന് വീണ്ടും ഗോവിന്ദന്റെ തള്ള്. ആ ബെസ്റ്റ് ആദ്യം പറഞ്ഞതില്‍ നിന്നെല്ലാം നിന്ന നില്‍പ്പില്‍ മലക്കം മറിഞ്ഞിട്ടും നിലപാടില്‍ മാറ്റമില്ലെന്ന്. ലേശം ഉളുപ്പ്....അതില്ലെന്ന് അറിയാം എന്നാലും ചോദിച്ചെന്നേയുള്ളു.

പക്ഷെ പണി പതിനെട്ടും കിട്ടിയിട്ടും ആര്‍ഷോ മോനേയും അഖില മോളേയും കൈവിടുന്നില്ല കേട്ടോ. ഇതുവരെ അഖിലയെ പിന്തുണയ്ക്കില്ലെന്നായിരുന്നു ഗോവിന്ദന്റെ തള്ള്. ഇന്നിപ്പോള്‍ പ്ലേറ്റുമാറ്റി. അഖിലയ്‌ക്കെതിരായ കേസില്‍ ഗൂഡാലോചനയാണെന്ന് ഗോവിന്ദന്‍ വ്യക്തമാക്കുന്നു. അടിപൊളി.....വിദ്യ കോളേജുകളില്‍ സമര്‍പ്പിച്ച വ്യജ സര്‍ട്ടിഫിക്കറ്റുകളുടെ തെളിവടക്കം പുറത്ത് വന്നിട്ടും സിപിഎമ്മിന് നേരംവെളുത്തിട്ടില്ല. ഇപ്പോള്‍ ഗൂഡാലോചനയാണ് പോലും. തെറ്റുകാരിയല്ലെങ്കില്‍ എന്തിന് ഒളിവില്‍ പോണം സഖാത്തി. ഒളിവിലിരുന്ന് കൊണ്ട് മുന്‍കൂര്‍ ജാമ്യത്തിന് ഹര്‍ജി കൊടുക്കണം. ഇപ്പോള്‍ മനസ്സിലായിക്കാണുമല്ലോ വിദ്യയെ ആരാണ് ഒളിപ്പിച്ചിരിക്കുന്നതെന്ന്. പിന്നെ ആര്‍ഷോ മോനേയും അങ്ങ് പൊതിഞ്ഞിട്ടുണ്ട്. ആര്‍ഷോയ്‌ക്കെതിരായ പ്രചാരണത്തിന് ചിലര്‍ മുന്‍കൈയ്യെടുത്തു. എസ്എഫ്‌ഐ നേതാവിനെതിരെ ഗൂഡാലോചന നടത്തിയാല്‍ അത് പറയും. ഗൂഡാലോചന അന്വേഷണത്തില്‍ തെളിയുന്നുണ്ടെന്ന് വീണ്ടും പഴയ പല്ലവി. ഗൂഡാലോചന നടത്തുന്നതും അനധികൃത നിയമനങ്ങള്‍ നടത്തുന്നതും എല്ലാം നിങ്ങള്‍ എന്നിട്ടും ഗൂഡാലോചന നടത്തുന്നത് മാധ്യമങ്ങളാണെന്ന് ഇതെല്ലാം മാധ്യമങ്ങളുടെ തിരക്കഥയാണെന്ന് ഗോവിന്ദന്റെ പുതിയ കഥ.

തന്റേത് ധാര്‍ഷ്ട്യമല്ല ശരിയായ നിലപാടെന്നും പാര്‍ട്ടി സെക്രട്ടറി. ആഹാ കൊള്ളാം, വിമര്‍ശിച്ചാല്‍ കേസെടുക്കും മാധ്യമങ്ങളെ തൊലപ്പിച്ച് കളയുമെന്നൊക്കെ വന്നിരുന്ന് പറഞ്ഞിട്ട് ധാര്‍ഷ്ട്യമല്ലെന്ന്. അങ്ങേയറ്റതച്‌തെ ധാര്‍ഷ്ട്യവും അഹങ്കാരവുമാണ് ഈ കൂട്ടത്തിന്. പക്ഷെ പണി കിട്ടുമ്പോള്‍ നിലപാട് മാറും. പാര്‍ട്ടി സെക്രട്ടറി വന്നിരുന്ന് ജനങ്ങളേയും മാധ്യമങ്ങളേയും വിരട്ടാന്‍ ഇത് ചൈനയോ ഉത്തര കൊറിയയോ അല്ലെന്ന് ഓര്‍മ്മ വേണം. സ്വന്തം പദവിക്ക് അത്രത്തോളം വലുപ്പമുണ്ടെന്നു സ്വയം തെറ്റിദ്ധരിച്ചതുകൊണ്ടാവണം അദ്ദേഹം കഴിഞ്ഞദിവസം ധാര്‍ഷ്ട്യത്തോടെ മാധ്യമങ്ങള്‍ക്കുനേരെ തിരിഞ്ഞത്. വാര്‍ത്തകള്‍ തങ്ങള്‍ക്ക് അനുകൂലമാകുമ്പോള്‍ മാധ്യമങ്ങളെ വാഴ്ത്തുകയും വിമര്‍ശനപരമായാല്‍ അവയുടെ വായടപ്പിക്കുകയും ചെയ്യാനുള്ള പ്രവണത ഭരിക്കുന്നവരിലും പാര്‍ട്ടി നേതാക്കളിലും ഏറിവരികയാണെന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഈ ഭീഷണി. പി.എം.ആര്‍ഷോയുമായി ബന്ധപ്പെട്ട വാര്‍ത്തയുടെ ന്യായാന്യായങ്ങളെച്ചെ!ാല്ലി പ്രതികരിക്കാന്‍ ഇവിടെ വ്യവസ്ഥാപിത മാര്‍ഗങ്ങളുണ്ടെന്നിരിക്കെ ഇത്തരത്തിലൊരു അഹങ്കാരഭാഷയില്‍ ഭീഷണി ഉയര്‍ത്താന്‍ എം.വി.ഗോവിന്ദന് എന്താണ് അവകാശം?. സര്‍ക്കാര്‍ അനുകൂല, എസ്എഫ്‌ഐ അനുകൂല' വാര്‍ത്തകള്‍ മാത്രമേ ജനം വായിക്കാവൂ എന്ന നിബന്ധന അങ്ങ് പാര്‍ട്ടിപ്പത്രത്തില്‍ മാത്രം മതി. സ്വന്തം നില മറന്നുള്ള ധാര്‍ഷ്ട്യ ഭീഷണികള്‍ പാര്‍ട്ടിക്കുള്ളില്‍ മതി, മാധ്യമങ്ങളോടു വേണ്ടെന്നു തിരിച്ചറിയാന്‍ പാര്‍ട്ടി സെക്രട്ടറി ഇനിയും വൈകിക്കൂടാ. കാരണം ആകെ പച്ചതൊട്ട് നില്‍ക്കുന്നത് കേരളത്തിലാണ്. ഇവിടവും കൈവിട്ടാല്‍ ചെങ്കൊടി കുത്താന്‍ ഒരു തരി മണ്ണില്ല. അത് ദേശീയ മാധ്യമങ്ങളും ഓര്‍മ്മിപ്പിക്കുന്നു. കേരളം വിട്ടാല്‍ ചെങ്കൊടി പിടിക്കാന്‍ പത്താള് തികച്ചില്ല എന്നിട്ടും ധാര്‍ഷ്ട്യത്തിനും അഹങ്കാരത്തിനും ഒരു കുറവുമില്ല. ഇനിയെങ്കിലും നന്നായിക്കൂടെ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (20 minutes ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (33 minutes ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (42 minutes ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (1 hour ago)

എറണാകുളത്ത് ഫോറം മാളിന് സമീപം മണിക്കൂറുകൾ മാത്രം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തി....  (1 hour ago)

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്  (1 hour ago)

ശസ്ത്രക്രിയകൾ ഫലം കണ്ടില്ല... പട്രോളിങ്ങിനിടെ കാറിടിച്ച് പരിക്കേറ്റ സിവിൽ പൊലീസ് ഓഫീസറിന്റെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി....  (1 hour ago)

വെനസ്വേലയെ നടുക്കിയ അതിശക്തമായ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ 1,430 ആയി... ഭൂകമ്പം തകർത്ത വെനിസ്വേലയ്ക്ക് ഇന്ത്യയുടെ രക്ഷാ ഹസ്തം  (1 hour ago)

ശവം വിറ്റ് TRP കൂട്ടണം; ഈച്ച പൊതിയും പോലെ ആംബുലന്‍സ് വളഞ്ഞ് മാപ്രകള്‍, ഭാഗ്യരാജിനായി അലറി രാധിക  (2 hours ago)

ബജറ്റില്‍ ഇലക്ട്രിക് വാഹനങ്ങളുടെ നികുതി നിരക്കില്‍ വരുത്തിയ മാറ്റങ്ങളും കരട് ധനബില്ലില്‍ ഇടംപിടിച്ചു...  (2 hours ago)

ഗവർണർ നടത്തിയ വി സി നിയമനം  (2 hours ago)

  ലോകകപ്പിൽ ഗ്രൂപ്പ് ജെ-യിലെ അവസാന മത്സരം കളിക്കാനിറങ്ങിയ അർജന്റീനയ്ക്ക് ആദ്യപകുതിയിൽ ആധികാരിക ലീഡ്. ..  (2 hours ago)

കുടുംബത്തിൽ സ്വത്ത് തർക്കവും ദാമ്പത്യ കലഹവും; ഈ വാരം സൂക്ഷിക്കേണ്ട കാര്യങ്ങൾ.  (2 hours ago)

Dowry-harassment ആറ്റുകാലില്‍ സംഭവിച്ചത്...  (2 hours ago)

പിണക്കങ്ങൾ മാറി ദമ്പതികൾ ഒന്നിക്കാൻ തീരുമാനം! മിഥുനം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (3 hours ago)

Malayali Vartha Recommends