മാറാട് കലാപ കേസില്‍ മുസ്ലീം ലീഗ് നേതാവടക്കം 23 പേര്‍ക്ക് ജാമ്യം
രണ്ടാംമാറാട് കലാപ കേസിലെ പ്രതികള്‍ക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. മുസ്ലീംലീഗ് ബേപ്പൂര്‍ മണ്ഡലം മുന്‍ പ്രസിഡന്റ് പി പി മൊയ്തീന് കോയ ഉള്‍പ്പടെയുള്ള 23പേര്‍ക്കാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. ജാമ്യ വ്യവസ്ഥ കര്‍ശനമാക്കണമെന്ന സര്‍ക്കാര്‍ ആവശ്യം കോടതി അംഗീകരിച്ചില്ല. വൈകാരിക വിഷയമായതിനാല്‍ ജാമ്യം ലഭിക്കുന്നവരെ മാറാട് പ്രവേശിക്കാന്‍ അനുവദിക്കരുതെന്ന് സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു.
വിചാരണ കോടതി വെറുതേ വിടുകയും പിന്നീട് ഹൈക്കോടതി ജിവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്ത പ്രതികള്‍ക്കാണ് ജാമ്യം അനുവദിച്ചത്. ഈ വര്‍ഷം ജനുവരിയില്‍ ഇവരുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.
രണ്ടാം മാറാട് കലാപത്തില്‍ പ്രതിചേര്‍ക്കപ്പെട്ട 148 പ്രതികളില്‍ 62 പേരെ ശിക്ഷിക്കുകയും ബാക്കിയുള്ളവരെ വിചാരണ കോടതി വെറുതെ വിടുകയും ചെയ്തിരുന്നു. വെറുതെ വിട്ടവരെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.24 പ്രതികള്‍ക്ക് കൂടി കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. കൂടാതെ മുസ്ലീംലീഗ് നേതാവ് അടക്കമുള്ള 62 പ്രതികളെ വെറുതെ വിടുകയും ചെയ്തു.
https://www.facebook.com/Malayalivartha