Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

ഉത്തരവിട്ട് സുപ്രീംകോടതി... കാന്തപുരം പുറത്താവും? വാളെടുത്ത് ഹൈക്കോടതി... ശരിക്കും ഞെട്ടി...

19 JUNE 2023 08:15 PM IST
മലയാളി വാര്‍ത്ത

പെരിന്തൽമണ്ണ തെരഞ്ഞെടുപ്പിൽ തപാൽ ബാലറ്റുകളടങ്ങിയ പെട്ടികളിൽ കൃത്രിമം നടന്നതായി തെരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയെ അറിയിച്ചത് പാർട്ടികളെ സമ്മർദ്ദത്തിലാക്കുന്നു. ഹൈക്കോടതി നിർദേശ പ്രകാരം നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അഞ്ചാം ടേബിളിൽ എണ്ണിയ 482 സാധുവായ ബാലറ്റുകൾ കാണാനില്ല. നാലാം ടേബിളിലെ അസാധുവായ ബാലറ്റുകളുടെ ഒരു പാക്കറ്റിന്റെ പുറത്തുള്ള കവർ കീറിയ നിലയിലാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ റിപ്പോർട്ടിൽ പറയുന്നു.

ഉദ്യോഗസ്ഥർക്കെതിരെയും തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ടിൽ പരാമർശമുണ്ട്. ബാലറ്റുകൾ സൂക്ഷിച്ചത് സുരക്ഷിതമല്ലാത്ത രീതിയിലാണെന്നും സുരക്ഷിതമായി സൂക്ഷിക്കുന്നതിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ റിപ്പോർട്ടിൽ പറയുന്നു. കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ജോയിന്റ് റജിസ്ട്രാർ അടക്കമുള്ളവർക്കാണ് ഇതിന്റെ ഉത്തരവാദിത്വമെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

38 വോട്ടിൻറെ ഭൂരിപക്ഷത്തിലാണ് നജീബ് കാന്തപുരം 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ വിജയിച്ചത്. 348 സ്പെഷൽ തപാൽ വോട്ടുകൾ അസാധുവായി പരിഗണിച്ചാണ് ഫലം പ്രഖ്യാപിച്ചതെന്നും ഈ വോട്ടുകൂടി എണ്ണണമെന്നും കാണിച്ചാണ് കെ.പി.എം. മുസ്തഫ ഹൈകോടതിയെ സമീപിച്ചത്. ക്രമ നമ്പരില്ലാത്തതും ഡിക്ലറേഷൻ ഒപ്പില്ലാത്തതുമായ 348 ബാലറ്റുകൾ സംബന്ധിച്ചായിരുന്നു തർക്കം.

പോസ്റ്റൽ ബാലറ്റുകൾ ഉൾപ്പെടെയുള്ള തെരഞ്ഞെടുപ്പ് രേഖകൾ ഹാജരാക്കാൻ ഈ ഹർജിയിൽ നേരത്തേ സിംഗിൾബെഞ്ച് നിർദേശിച്ചിരുന്നു. എന്നാൽ, ഇവയിൽ സാധുവായ 482 പോസ്റ്റൽ വോട്ടുകൾ കാണാതായെന്ന് പെരിന്തൽമണ്ണ സബ് കലക്ടർ റിപ്പോർട്ട് നൽകി. അവശേഷിച്ചവ ഹൈകോടതിയിൽ സമർപ്പിക്കുകയും ചെയ്തു. തുടർന്ന് നജീബ് ഉപഹർജിയും നൽകിയിരുന്നു. കോടതിയുടെയോ തെരഞ്ഞെടുപ്പ് കമീഷന്റെയോ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന നജീബ് കാന്തപുരം എം.എൽ.എയുടെ ഹരജിയിൽ തപാൽ സാമഗ്രികൾ ഹൈകോടതി നേരത്തെ തുറന്ന് പരിശോധിച്ചിരുന്നു.

പെരിന്തൽമണ്ണ നിയമസഭാ മണ്ഡലത്തിൽനിന്നുള്ള നജീബ് കാന്തപുരത്തിന്റെ വിജയം ചോദ്യം ചെയ്തുള്ള ഹർജിയിൽ ഹൈക്കോടതിയിൽ വിചാരണ തുടരാൻ സുപ്രീംകോടതി അനുമതി നൽകിയിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തിറക്കിയ മാർഗരേഖയുടെ ലംഘനത്തിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് ഹർജി ഫയൽ ചെയ്യാൻ കഴിയുമോ എന്ന കാര്യം വിചാരണ സമയത്ത് ഹൈക്കോടതിക്ക് പരിഗണിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. കേസിന്റെ പ്രാഥമിക ഘട്ടമായതിനാൽ ഇടപെടുന്നില്ലെന്നും സുപ്രീംകോടതി അറിയിച്ചു.ഇത് കാന്തപുരത്തിന് കിട്ടിയ പണിയായിരുന്നു.

എതിർ സ്ഥാനാർത്ഥി കെ.പി.എം. മുസ്തഫയുടെ ഹർജി നിലനിൽക്കുമെന്ന ഹൈക്കോടതി ഉത്തരവിന് എതിരെയാണ് നജീബ് കാന്തപുരം സുപ്രീംകോടതിയെ സമീപിച്ചത്. തിരഞ്ഞെടുപ്പിൽ 348 പോസ്റ്റൽ വോട്ടുകൾ എണ്ണിയതിൽ ക്രമക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കെ.പി.എം. മുസ്തഫ തിരഞ്ഞെടുപ്പ് ഹർജി ഫയൽ ചെയ്തത്. തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തിറക്കിയ മാർഗരേഖ ലംഘിച്ചുകൊണ്ടാണ് വോട്ടെണ്ണൽ നടന്നത് എന്നതായിരുന്നു ഹർജിയിലെ ആരോപണം.

എന്നാൽ മാർഗരേഖാ ലംഘനത്തിന് തിരഞ്ഞെടുപ്പ് ഹർജി നിലനിൽക്കില്ലെന്ന് നജീബ് കാന്തപുരത്തിനുവേണ്ടി സുപ്രീംകോടതിയിൽ ഹാജരായ സീനിയർ അഭിഭാഷകൻ അഭിഷേക് മനു സിങ്വിയും അഭിഭാഷകൻ ഹാരിസ് ബീരാനും വാദിച്ചു. മാർഗരേഖാ ലംഘനം മാത്രമല്ല, വോട്ടെണ്ണലിലെ ക്രമക്കേടും ഹൈക്കോടതി വിധിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്ന് കെ.പി.എം. മുസ്തഫയ്ക്കുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ സി.യു. സിങ്ങും അഭിഭാഷകരായ ഇ.എം.എസ്. അനാമും എം.എസ്. വിഷ്ണു ശങ്കറും വാദിച്ചു.

തുടർന്നാണ് കേസിൽ വിചാരണ ഉണ്ടാകാതെ അന്തിമ തീർപ്പ് കൽപ്പിക്കുന്നത് ശരിയല്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷച്ചത്. ഇതേത്തുടർന്ന് നജീബ് കാന്തപുരം ഹർജി പിൻവലിച്ചു. മാർഗരേഖ സംബന്ധിച്ച വിഷയങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ വിചാരണയിൽ ഉന്നയിക്കാൻ നജീബ് കാന്തപുരത്തിന് അവകാശമുണ്ടാക്കിയിരിക്കുമെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. കേസിന്റെ നിയമ സാധുതയുമായി ബന്ധപ്പെട്ട് ഹൈക്കോടതി പുറപ്പടുവിച്ച വിധിയിലെ പരാമർശങ്ങൾ ഇതിന് തടസ്സമാകില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

കേരളത്തിലെ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാണ് അതീവ സുരക്ഷയിൽ സ്‌ട്രോങ് റൂമിൽ സൂക്ഷിക്കേണ്ട ഒരു ബാലറ്റ് പെട്ടി നിന്ന നിൽപ്പിൽ കാണാതാവുന്നത്. സംഭവം നടന്നത് മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ നിയമസഭാ മണ്ഡലത്തിലാണ്. ബൂത്തുപിടിത്തവും കള്ളവോട്ടുമെല്ലാം തിരഞ്ഞെടുപ്പ് കാലത്തെ സ്വാഭാവിക സംഭവങ്ങളാണെങ്കിലും പോലീസ് സുരക്ഷയിൽ സ്‌ട്രോങ് റൂമിൽ സൂക്ഷിച്ച വോട്ടുപെട്ടി കാണാതാവുന്നുവെന്നത് അതീവ ഗുരുതരമായ സംഭവമാണ്. ഇത് ചോദ്യം ചെയ്യപ്പെടുന്നത് തിരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയേയും ജനാധിപത്യ സംസ്‌കാരത്തെ ആകമാനവുമാണ്.

അതീവ സുരക്ഷയിൽ ട്രഷറിയിലെ സ്‌ട്രോങ് റൂമിൽ സൂക്ഷിക്കേണ്ട ഒരു ബാലറ്റുപെട്ടിയാണ് കിലോമീറ്റർ അപ്പുറത്തുള്ള സി പി എം നിയന്ത്രണത്തിലുള്ള സഹകരണ രജിസ്ട്രാർ ഓഫീസ് കാര്യാലയത്തിൽ നിന്ന് കണ്ടെത്തിയത്. ഇത് വലിയൊരു ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് ആരോപണം ഉയർന്നത്. ഇതിന് പിന്നിൽ ഒരുപാട് ആളുകളുടെ പങ്കുണ്ട്. വലിയ കുറ്റകൃത്യമാണ് നടന്നത്. ഇതിൽ മാഫിയാ ബാന്ധങ്ങൾ പോലുമുണ്ടെന്നാണ് നജീബ് സംശയിക്കുന്നത്.

ഇത്രയും ഉദ്യോഗസ്ഥരെ വിലയ്ക്കുവാങ്ങി ഇങ്ങനെയൊരു സംഭവം നടത്തണമെങ്കിൽ ഇതിനായി കോടികളൊഴുക്കേണ്ടിവന്നിട്ടുണ്ടാവും. ട്രഷറിയിൽ സൂക്ഷിച്ച ഒരു ബോക്‌സ് എടുക്കണമെങ്കിൽ അതിന് ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥനോ അല്ലെങ്കിൽ അദ്ദേഹത്തിന്റെ പ്രതിനിധികളോ രേഖാമൂലംവന്ന് ആവശ്യപ്പെടണം. മാത്രമല്ല പോലീസ് സാന്നിധ്യത്തിൽ മാത്രമേ എടുക്കാനും പാടുള്ളൂ.എന്നാൽ അങ്ങനെയല്ല നടന്നത്. പല സർക്കാർ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർ ചേർന്നാണ് ഈ കുറ്റകൃത്യം ചെയ്തിട്ടുള്ളത്. ഇതിനെ അശ്രദ്ധയെന്ന് പറഞ്ഞ് തള്ളിക്കളയാനാവില്ല.

ഇപ്പോൾ കണ്ടെത്തിയെന്ന് പറയുന്ന പെട്ടി ഒറിജിനൽ അല്ലെന്നാണ് നജീബ് കാന്തപുരത്തിൻ്റെ വാദം. ഇത് ഉദ്യോഗസ്ഥർ കൃത്രിമമായി നിർമിച്ചതാണ്. യഥാർഥ പെട്ടി പൂർണമായും തകർത്തതായിട്ടുള്ളതിന്റെ കൃത്യമായ തെളിവ് ഓഡിയോ സഹിതം കയ്യിലുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. പെട്ടി കൊണ്ടുപോയതും തകർക്കുന്നതും കണ്ട സാക്ഷികളുണ്ട്. ട്രഷറിയിൽ നിന്ന് ഒഴിവാക്കി പെരിന്തൽമണ്ണ എ.ആർ ഓഫീസിൽ തള്ളുകയായിരുന്നു. ഞങ്ങളുടെ എല്ലാവരുടേയും സാന്നിധ്യത്തിൽ സ്‌ട്രോങ് റൂമിൽ കൊണ്ടുവെച്ച പെട്ടിയെങ്ങനെ പെരിന്തൽമണ്ണ ഓഫീസിലെത്തി എന്നാണ് എം എൽ എ ചോദിക്കുന്നത്.

റീകൗണ്ടിംഗ് വന്നാൽ തോൽക്കുമെന്ന ആശങ്ക തനിക്കില്ലെന്ന് നജീബ് കാന്തപുരം പറയുന്നു. ഈ വോട്ട് എണ്ണാനാവുമോയെന്നത് കോടതി നിശ്ചയിക്കേണ്ട കാര്യമാണ്. പക്ഷെ ഇത് എണ്ണാൻ പറ്റില്ല. സ്‌ട്രോങ് റൂമിൽ നിന്ന് പുറത്തുപോയ വോട്ടെങ്ങനെ എണ്ണാനാവും. വെറുതെ രസത്തിന് എടുത്തുകൊണ്ടുപോയതായിരിക്കില്ലല്ലോ അത്. ക്രമക്കേട് നടത്താൻ കരുതിക്കൂട്ടി ചെയ്തതാണ്. ഈ ബോക്‌സ് തകർന്ന നിലയിലാണെന്ന് ഉദ്യോഗസ്ഥർ തന്നെ സമ്മതിച്ചിട്ടുണ്ട്.

എല്ലാ മണ്ഡലങ്ങളിലും പോസ്റ്റൽ വോട്ടുകളിൽ അസാധു വോട്ടുകളുണ്ടാവും. ആയിരം വോട്ടുകൾ വരെ അസാധുവായ മണ്ഡലങ്ങളുണ്ടായിരുന്നു. അത്തരത്തിൽ അസാധുവായ പോസ്റ്റൽ വോട്ടുകളാണിതെന്നാണ് സംശയം. മുതിർന്ന പൗരൻമാരുടേയും കോവിഡ് ബാധിതരായവരുടേയുമെല്ലാം വോട്ടാണിത്. അവർ തന്നെ കൃത്യമായി ചെയ്യാത്തതും വേണ്ട രേഖ സമർപ്പിക്കാതെയും ഉദ്യോഗസ്ഥർ ഒപ്പിടാത്തതും അങ്ങനെ നിരവധി കാരണങ്ങൾ കൊണ്ട് അസാധുവായ വോട്ടുകളാണിത്.

ആറ് കൗണ്ടറുകളിലായിരുന്നു പോസ്റ്റൽവോട്ടുകൾ എണ്ണിയത്. ഈ ആറ് കൗണ്ടറുകളിൽ നിന്നും വന്ന വോട്ടുകളാണിത്. ഇത് കൗണ്ടറിൽ നിന്നു തന്നെ അസാധുവാണെന്ന് ഉദ്യോഗസ്ഥരും രാഷ്ട്രീയ പാർട്ടികളും ഒപ്പിട്ട് രേഖപ്പെടുത്തിയതാണ്. ഒരു വോട്ട് അസാധുവാകാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ എന്തൊക്കെ മാനദണ്ഡങ്ങളാണോ പറയുന്നത് അതൊക്കെയുള്ളതാണ് ഈ വോട്ടുകൾ. അതായത് എല്ലാ രാഷ്ട്രീയപാർട്ടികളും എണ്ണാൻ പറ്റില്ലെന്ന് പറഞ്ഞ് ഒരുമിച്ച് മാറ്റിവെച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (36 minutes ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (57 minutes ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (1 hour ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (1 hour ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (1 hour ago)

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (2 hours ago)

"റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..! വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ... ജയിലിൽ തൈക്കണ്ടി സെൽ.. ഷോൺ പറഞ്ഞത് അച്ചട്ടാവുന്നു."  (2 hours ago)

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം  (2 hours ago)

ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ കേസെടുത്ത് കടവന്ത്ര പോലീസ്  (2 hours ago)

വിജയ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമം നടന്നതായി ആരോപണം  (3 hours ago)

വ്യജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി കേരള പോലീസ്  (3 hours ago)

പ്രിയദര്‍ശിനി ബസുകള്‍ നിരത്തിലിറങ്ങിയതോടെ സ്വകാര്യ ബസ് ജീവനക്കാര്‍ കഷ്ടത്തിലായി  (3 hours ago)

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ ഓൺലൈൻ ലോട്ടറി തട്ടിപ്പുകൾ നടക്കുന്നു; മുന്നറിയിപ്പുമായി പോലീസ്  (4 hours ago)

അഖില ഭാരതീയ ശിവസേനയുടെ നേതൃത്വത്തിൽ അന്നദാന വാർഷിക ആഘോഷം സംഘടിപ്പിച്ചു; തിരുവനന്തപുരം മേയർ വി വി രാജേഷ് ആഘോഷത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു  (4 hours ago)

അഖില ഭാരതീയ ശിവസേനയുടെ നേതൃത്വത്തിൽ അന്നദാന വാർഷിക ആഘോഷം സംഘടിപ്പിച്ചു; തിരുവനന്തപുരം മേയർ വി വി രാജേഷ് ആഘോഷത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു  (4 hours ago)

Malayali Vartha Recommends