Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

സര്‍വ്വകലാശാലകള്‍ എകെജി സെന്റര്‍ വകയാണോ?;എസ്എഫ്‌ഐ കയറി നിരങ്ങി മുച്ചൂടും മുടിച്ചു,താന്‍ നിസ്സഹയാനെന്ന് ഗവര്‍ണറും കൈമലര്‍ത്തുന്നു,കോടതി ഇടപെടുക ഈ കൂട്ടത്തെ പറപ്പിക്കുക,ജനങ്ങള്‍ പൊറുതിമുട്ടി കഴിഞ്ഞു

19 JUNE 2023 09:22 PM IST
മലയാളി വാര്‍ത്ത

സര്‍വ്വകലാശാലകള്‍ സിപിഎം പാര്‍ട്ടി ആപ്പീസുകളാണോ. സഖാക്കള്‍ പറയുന്നതാണ് അവിടെ നിയമവും ചട്ടവുമൊക്കെ. ഭരണഘടനാ പദവിയിലിരിക്കുന്ന ഗവര്‍ണ്ണര്‍ക്ക് പോലും സര്‍വ്വകലാശാലകളിലെ സിപിഎം അഴിഞ്ഞാട്ടത്തിന് കടിഞ്ഞാണിടാനാകുന്നില്ല. മാധ്യമങ്ങള്‍ വാര്‍ത്ത കൊടുത്താലോ അത് ഗൂഡാലോചനയാകും. പിന്നെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ കള്ളക്കേസെടുക്കലായി. ഇനി കോടതികളിലാണ് ആശ്രയം. കോടതി ഇടപെടുക ഇവറ്റകളെ നിലയ്ക്ക് നിര്‍ത്തുക. എസ്എഫ്‌ഐ എന്ന കവചം ഉണ്ടെങ്കില്‍ ക്ലാസില്‍ കയറാത്തവനും പരീക്ഷ എഴുതാത്തവനും വരെ ഉന്നത മാര്‍ക്കും നേടും പിഎസ്സ്‌സി റാങ്ക് ലിസ്റ്റില്‍ ഒന്നാമതെത്തും ജോലിയും വാങ്ങി സര്‍ക്കാര്‍ ശമ്പളം കൈപ്പറ്റും. അപ്പോള്‍ കഷ്ടപ്പെട്ട് പഠിക്കുന്ന കുട്ടികളെന്താ പൊട്ടരോ. സിപിഎം ഇനിയെങ്കിലും ഈ തറപ്പണി അവസാനിപ്പിച്ചില്ലെങ്കില്‍ ജനം ചൂലെടുക്കുന്ന ദിനം വിദൂരമല്ല.

സര്‍വ്വകലാശാല വിഷയത്തില്‍ ഇപ്പോള്‍ ഗവര്‍ണറും കൈമലര്‍ത്തുകയാണ്. സര്‍വകലാശാലകളില്‍ ഇതിനപ്പുറവും നടക്കും, അത്ഭുതമില്ല, ഞാന്‍ നിസ്സഹായന്‍ എന്ന് ഗവര്‍ണറുടെ വാക്കുകള്‍. ഭരണഘടനാ പദവി നിര്‍വഹിക്കുന്ന ഗവര്‍ണറും കൈമലര്‍ത്തിയാല്‍ പിന്നെ എന്താണ് കേരളത്തിലെ സര്‍വകലാശാലകലുടെ സ്ഥിതി. സര്‍വ്വകലാശാലകളിലെ സിപിഎം അപ്രമാദിത്വത്തിനെതിരെ ഗവര്‍ണര്‍ മുന്‍പ് വടിയെടുത്തതാണ് അന്ന് മുഖ്യമന്ത്രി ഉള്‍പ്പെടെ രംഗത്ത് വന്ന് ഗവര്‍ണറെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. പിണറായി വിജയനോട് പറയാനുള്ളത് നിങ്ഹല്‍ സിപിഎമ്മുകാരുടെ മാത്രം മുഖ്യമന്ത്രി അല്ല കേരളത്തിലെ മുഴുവന്‍ ജനങ്ങളുടേയും മുഖ്യമന്ത്രിയാണ്. ആ ബോധം വേണം. അതിന് കഴിവില്ലെങ്കില്‍ രാജിവെച്ച് സ്ഥിരം എകെജി സെന്ററില്‍ പോയിരിക്കുക.

സര്‍വ്വകലാശാലകലുടെ വിഷയത്തില്‍ ഇപ്പോള്‍ ഗവര്‍ണര്‍ ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുകയാണ്. കേരളത്തില്‍ ഉന്നതവിദ്യാഭ്യാസ രംഗവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തന്നെ അത്ഭുതപ്പെടുത്തില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. യോഗ്യതയില്ലാത്തവര്‍ സര്‍വകലാശാലകളില്‍ ജോലി ചെയ്യുന്നു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായതുകൊണ്ടുമാത്രം ഒരാള്‍ക്ക് നിയമനം നല്‍കുകയും മുഖ്യമന്ത്രി തന്നെ അതിനെ ന്യായീകരിക്കുകയും ചെയ്യുന്നു. ഇത്തരം കാര്യങ്ങള്‍ നടക്കാമെങ്കില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങള്‍ ചെറുതാണെന്നും അദ്ദേഹം പറഞ്ഞു. സര്‍വകലാശാലകളെ സര്‍ക്കാര്‍ അവരുടെ രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിന് നിരവധി ഉദാഹരണങ്ങളുണ്ട്. സര്‍വകലാശാലകള്‍ ഉപയോഗിച്ച് രാഷ്ട്രീയം കളിക്കുകയാണ് എന്ന് പറഞ്ഞാല്‍, നിങ്ങള്‍ യുവതലമുറയുടെ ഭാവി വെച്ചാണ് കളിക്കുന്നത്. ഇവിടെ ആളുകളെ ഭയപ്പെടുത്തി നിര്‍ത്തിയിരിക്കുകയാണ്. സമ്മര്‍ദ്ദ തന്ത്രമുപയോഗിച്ച് മാധ്യമങ്ങളേയും പേടിപ്പിച്ചുനിര്‍ത്തിയിരിക്കുയാണ്. ഭയപ്പെടുത്തി നിര്‍ത്തിയിരിക്കുന്ന മാധ്യമങ്ങളെ എവിടെയെങ്കിലും കാണാനുണ്ടെങ്കില്‍ അത് കേരളത്തിലാണ്. ഇത്തരം വിഷയങ്ങള്‍ ഏറ്റെടുക്കാന്‍ മാധ്യമങ്ങള്‍ തയാറാവുന്നില്ല', ആരിഫ് മുഹമ്മദ് ഖാന്‍ കുറ്റപ്പെടുത്തി.

'ഇത്തരം സംഭവങ്ങളില്‍ ഞാന്‍ പൂര്‍ണ്ണമായും നിസ്സഹായനാവുകയാണ്. എനിക്ക് ഖേദിക്കാന്‍ മാത്രമേ കഴിയുകയുള്ളൂ. ഞാന്‍ താത്കാലിക വൈസ് ചാന്‍സലറെ നിയമിച്ചപ്പോള്‍ അവര്‍ അദ്ദേഹത്തെ യൂണിവേഴ്‌സിറ്റിയില്‍ പ്രവേശിക്കാന്‍ പോലും അനുവദിച്ചില്ല. പോലീസിന്റെ സഹായത്തോടെയാണ് അവര്‍ക്ക് ചുമതല ഏറ്റെടുക്കാന്‍ കഴിഞ്ഞത്. ചുമതല ഏറ്റെടുത്തപ്പോള്‍ അവരുമായി സഹകരിക്കാന്‍ തയാറായില്ല. അവര്‍ക്ക് താക്കോലുകള്‍ പോലും കൊടുത്തില്ല', എ.പി.ജെ. അബ്ദുള്‍കലാം സാങ്കേതിക സര്‍വകലാശാല താത്കാലിക വൈസ് ചാന്‍സലറായി സിസ തോമസിനെ നിയമിച്ചതുമായി ബന്ധപ്പെട്ട വിവാദം ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ പറഞ്ഞു. ശബ്ദമുയര്‍ത്തുക, നട്ടെല്ലുണ്ടാവുക എന്നതിനപ്പുറം ഇവിടെ മറ്റൊരു പ്രശ്‌നപരിഹാരമില്ല. മാധ്യമങ്ങള്‍ ഗൗരവത്തോടെ വിഷയങ്ങള്‍ ഉന്നയിക്കുന്നില്ല, വാര്‍ത്തയ്ക്ക് വേണ്ടിമാത്രമാണ് നിങ്ങളത് ചര്‍ച്ചയാക്കുന്നത്. പത്രങ്ങള്‍ എഡിറ്റോറിയല്‍ എഴുതിയില്ല. പത്തും പന്ത്രണ്ടും ക്ലാസുകള്‍ കഴിയുമ്പോള്‍ തന്നെ മിടുക്കരായിട്ടുള്ള വിദ്യാര്‍ഥികളെല്ലാം കേരളം വിടുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കായംകുളത്തെ എസ്.എഫ്.ഐ. നേതാവ് നിഖില്‍ തോമസിന്റെ വ്യാജരേഖാ വിവാദവുമായി ബന്ധപ്പെട്ട് തനിക്ക് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിലെ വിദ്യാര്‍ത്ഥികളെ പച്ചയ്ക്ക് വഞ്ചിക്കുകയാണ് ഈ പാര്‍ട്ടി. മിടുക്കരായ അര്‍ഹരായ കുട്ടികള്‍ക്ക് അവസരം നഷ്ടപ്പെടുകയാണ്. ഒരു യോഗ്യതയും ഇല്ലാത്തവനൊക്കെ ചുളുവില്‍ സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിക്കുന്നു. ഇത് മാത്രമോ സര്‍വ്വകലാശാലകളില്‍ നേതാക്കന്മാരുടെ ഭാര്യമാര്‍ക്ക് അവരുടെ ബന്ധുക്കള്‍ക്ക് നിയമനം. അതിന് നിയമം വരെ പൊളിച്ചെഴുതും. നേതാവിന്റെ ഭാര്യയും ബന്ധവും ആയാല്‍ മതി പിന്നെല്ലാം പാര്‍ട്ടി നോക്കും. മതിയായ യോഗ്യത പോലും ഇല്ലാത്തവരാണ് സര്‍വ്വകലാശാലകളില്‍ ഉന്നത പദവിയില്‍ വരെ കയറിപ്പറ്റുന്നത്. അര്‍ഹര്‍ക്കാണ് അവസരം നഷ്യപ്പെടുന്നത്. ഉറക്കമളച്ചിരുന്ന് പഠിച്ച് പരീക്ഷ എഴുതി ഗവണ്‍മെന്റ് ജോലി സ്വപ്‌നം കാണുന്നവരുടെ വായില്‍ മണ്ണ് വാരിയിടുന്ന ഏര്‍പ്പാട്. ഇനിയും എത്രകാലം ഇതിങ്ങനെ സഹിക്കണം. കേരളത്തിലെ സര്‍വ്വകലാശാകളെന്ന് കേള്‍ക്ുമ്പോഴേ നെറ്റി ചുളിയുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിച്ച് കഴിഞ്ഞു ഭരണ പാര്‍ട്ടി. ഒരു പ്രതിപക്ഷം ഉള്ളതിനേക്കൊണ്ട് ഒന്നിനും കൊള്ളില്ല. സിപിഎം അഴിഞ്ഞാട്ടമാണ് സര്‍വ്വകലാശലകളില്‍ നടക്കുന്നത്. ഇനിയും ഇത് വെച്ചുപൊറുപ്പിക്കരുത്. ലവലേശം ഉളുപ്പുണ്ടോ ഇവനൊക്കെ ഇങ്ങനെ നെറികേടിലൂടെ മാര്‍ക് വാങ്ങി ജയിക്കാനും ജോലി തരപ്പെടുത്താനും. കേരളത്തിലെ സര്‍വ്വകലാശാലകള്‍ എകെജി വകയല്ലെന്ന് സിപിഎം ഓര്‍ക്കുക. നിങ്ങളുടെ സൗകര്യത്തിന് നിങ്ങളുടെ വേണ്ടപ്പെട്ടവര്‍ക്ക് ജോലി കൊടുക്കാന്‍. ഏതാണ്ട് തറവാട്ട് വക പോലാണ് ധാര്‍ഷ്ട്യം കാണിക്കുന്നത്. ഇനിയും ഇതിങ്ങനെ വെച്ചുപൊറുപ്പിക്കാനാകില്ല. ശക്തമായ ഇടപെടലുണ്ടാകണം, കോടതി ഇടപെടുക ഒരു പറ്റം ചെറുപ്പക്കാരുടെ ജീവിത പ്രശ്‌നമാണ്. അതിന് പരിഹാരം കാണാന്‍ കോടതിക്കല്ലാതെ മറ്റാര്‍ക്കും സാധിക്കില്ല. സര്‍വ്വകലാശാലകളിലെ അനധികൃത നിയമനങ്ങളെല്ലാം കണ്ടെത്തണം. നടപടി എടുക്കണം. ഉഡായിപ്പിലൂടെ കയറിപ്പറ്റിയവരെയൊക്കെ വലിച്ച് പുറത്തിടണം. സര്‍വ്വകലാശാകലളില്‍ ഒരു ശുദ്ധികലശം വേണം. ഇനിയും വൈകിയാല്‍ കേരളത്തിന്റെ വിദ്യാഭ്യാസ മേഖല തകര്‍ന്നടിയും. ഈ കൂട്ടം മുച്ചൂടും മുടിയ്ക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (2 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (4 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (4 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (5 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (5 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (5 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (5 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (5 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (5 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (5 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (5 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (6 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (6 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (7 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (9 hours ago)

Malayali Vartha Recommends