പ്ലസ് ടു കോഴക്കേസ് രാഷ്ട്രീയ വിദ്വേഷം തീര്‍ക്കാന്‍ കെട്ടിച്ചമച്ച കേസ് ആയിരുന്നുവെന്ന് മുസ്ലിംലീഗ് നേതാവ് കെ.എം ഷാജി

പ്ലസ് ടു കോഴക്കേസ് രാഷ്ട്രീയ വിദ്വേഷം തീര്‍ക്കാന്‍ കെട്ടിച്ചമച്ച കേസ് ആയിരുന്നുവെന്ന് മുസ്ലിംലീഗ് നേതാവ് കെ.എം ഷാജി. പ്രവര്‍ത്തകര്‍ക്ക് കൊടുത്ത വാക്ക് പാലിച്ചു. ഇത്തരത്തില്‍ ഒരു കേസ് ഇ.ഡിയെ ഏല്‍പ്പിച്ചത് ഇതാദ്യമാണെന്നും കെഎം ഷാജി പറഞ്ഞു. കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളുടെ ഒരുമിച്ചുള്ള വേട്ടയാടലിന് മുന്നില്‍ കീഴടങ്ങിയില്ലെന്നും കേസിലെ തുടര്‍ നടപടികളെ നിയമപരമായി നേരിടുമെന്നും കെഎം ഷാജി പറഞ്ഞു.
സി പി എം പ്രാദേശിക നേതാവ് ആണ് 2017 യില്‍ മുഖ്യമന്ത്രിക്കു പരാതി നല്‍കിയത്. വിജിലന്‍സ് എസ് പി കഴമ്പിലെന്നു കണ്ടു പരാതി തള്ളിയിരുന്നു. എന്നാല്‍ വീണ്ടും പ്രോസീക്യൂഷന്‍ നിയമോപദേശത്തില്‍ വിജിലന്‍സ് അന്വേഷണം തുടങ്ങി. ഈ കാര്യം ചൂണ്ടിക്കാണ്ടിയാണ് കെ എം ഷാജി ഹൈക്കോടതിയെ സമീപിച്ചത്.
പ്ലസ് ടു കോഴക്കേസില്‍ കെഎം ഷാജിക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. വിജിലന്‍സ് കേസ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയതോടെ തുടര്‍ന്നെടുത്ത ഇ.ഡി കേസ് നിലനില്‍ക്കില്ലെന്ന വാദം അംഗീകരിച്ചാണ് നടപടി. കേസെടുത്ത് സ്വത്തുവകകള്‍ കണ്ടുകെട്ടിയ നടപടികളും റദ്ദാക്കി. ഷാജിയുടെ ഭാര്യയുടെ പേരിലുള്ള വീട് കേസിന്റെ ഭാഗമായി ഇ.ഡി കണ്ടുകെട്ടിയിരുന്നു. അഴീക്കോട് ഹൈസ്‌കൂളിന് പ്ലസ്ടു അനുവദിക്കാന്‍ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന ആരോപണത്തിലാണ് കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം കെ എം ഷാജിക്കെതിരേ ഇഡി കേസെടുത്തിരുന്നത്.
https://www.facebook.com/Malayalivartha























