Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

തമിഴ്‌നാടിന് പുറമേ... സംസ്ഥാന വ്യാപകമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്; കേന്ദ്ര സേനയുടെ സുരക്ഷയില്‍ റെയ്ഡ് പൊടിപൊടിച്ചു; റെയ്ഡ് നടത്തിയ സ്ഥലങ്ങളില്‍ നിന്ന് വിദേശ കറന്‍സിയടക്കം പിടിച്ചെടുത്തെന്ന് സൂചന

20 JUNE 2023 09:50 AM IST
മലയാളി വാര്‍ത്ത

തമിഴ്‌നാട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡിന്റെ പുക്കാറ് ഇപ്പോഴും അവസാനിച്ചിട്ടില്ല. ബാലാജിയുടെ അറസ്റ്റും തുടര്‍ന്നുണ്ടായ നാടകീയ രംഗങ്ങളും ഇഡിയ്ക്ക് ക്ഷീണവുമായി. ഇപ്പോഴിതാ കേരളത്തില്‍ വ്യാപക ഇഡി റെയ്ഡ്.

എറണാകുളം, കോട്ടയം, ചങ്ങനാശ്ശേരി, ഏറ്റുമാനൂര്‍ അടക്കമുള്ള ഇടങ്ങളിലാണ് ഇ ഡി റെയ്ഡ് നടന്നത്. കോട്ടയത്ത് ചങ്ങനാശേരിയിലുള്ള സംഗീത ഫാഷന്‍സ് എന്ന സ്ഥാപനത്തിലടക്കം റെയ്ഡ് നടന്നു. കേന്ദ്ര സേനയുടെ സുരക്ഷയിലാണ് റെയ്ഡ് നടന്നത്. റെയ്ഡ് നടത്തിയ സ്ഥലങ്ങളില്‍ നിന്ന് വിദേശ കറന്‍സിയടക്കം പിടിച്ചെടുത്തെന്നാണ് സൂചന. അതേസമയം റെയ്ഡ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ഹവാല ഇടപാടുമായി ബന്ധപ്പെട്ടാണ് ഇഡിയുടെ റെയ്ഡ്. വിദേശ കറന്‍സി മാറ്റി നല്‍കുന്ന ഇടപാടുകാരെ കേന്ദ്രീകരിച്ചാണ് റെയ്ഡ്. ഫോറിന്‍ എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങളിലും ഇഡി പരിശോധന ശക്തമാക്കുന്നുണ്ട്. മലപ്പുറം, എറണാകുളം, കോട്ടയം, കൊല്ലം, ആലപ്പുഴ ഉള്‍പ്പെടെ ഉള്ള ജില്ലകളിലാണ് റെയ്ഡ് നടന്നത്.

കോട്ടയത്ത് 12 ഇടങ്ങളില്‍ പരിശോധന നടന്നതായി റിപ്പോര്‍ട്ടുണ്ട്. വിദേശ കറന്‍സി മാറ്റി നല്‍കുന്ന ഇടപാടുകാരെ കേന്ദ്രീകരിച്ച് ഇന്നലെ വൈകിട്ട് 5 മണി മുതലാണ് പരിശോധന ആരംഭിച്ചത്. 10000 കോടി രൂപയുടെ ഇടപാടുകള്‍ നടന്നതായാണ് ഇഡിയുടെ കണ്ടെത്തല്‍. റെയ്ഡില്‍ വിദേശ കറന്‍സികള്‍ ഇഡി പിടികൂടി.

150 ഓളം ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ് പരിശോധന നടത്തുന്നത്. ആറ് ജില്ലകളിലെ 15 കേന്ദ്രങ്ങളില്‍ പരിശോധന നടന്നു. ഗിഫ്റ്റ് ഷോപ്പുകള്‍ , ജ്വല്ലറി ,മൊബൈല്‍ ഷോപ്പുകള്‍ കേന്ദ്രീകരിച്ചു പരിശോധന നടന്നു. കൊച്ചിയിലെ പെന്റാ മേനകയിലെ വിവിധ സ്ഥാപനങ്ങളിലും പരിശോധന നടത്തി.

അതേസമയം അറസ്റ്റിലായ തമിഴ്നാട് മന്ത്രി സെന്തില്‍ ബാലാജിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുന്നതിനെ എതിര്‍ത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സുപ്രീംകോടതിയെ സമീപിച്ചു. ഹര്‍ജി ബുധനാഴ്ച കേള്‍ക്കാമെന്ന് സുപ്രീംകോടതിയുടെ അവധിക്കാലബെഞ്ച് വ്യക്തമാക്കി. ബാലാജി സ്വാധീനമുള്ള മന്ത്രിയാണെന്നും വിഷയം അടിയന്തരമായി കേള്‍ക്കണമെന്നും ഇ.ഡി.ക്കുവേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ആവശ്യപ്പെടുകയായിരുന്നു.

ബാലാജിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാന്‍ മദ്രാസ് ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. ബാലാജിയുടെ ഭാര്യ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിക്കവേയാണ് ജൂണ്‍ 15-ന് ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടത്. അറസ്റ്റിനെതിരായ മുഖ്യഹര്‍ജിയില്‍ ഇ.ഡി.ക്ക് നോട്ടീസയച്ച ഹൈക്കോടതി വിഷയം ജൂണ്‍ 22-ന് പരിഗണിക്കാനായി മാറ്റിയിരിക്കയാണ്. നിലവില്‍ ഡി.എം.കെ. സര്‍ക്കാരില്‍ വൈദ്യുതി, എക്സൈസ് വകുപ്പ് മന്ത്രിയാണ് ബാലാജി. ജയലളിത മുഖ്യമന്ത്രിയായിരിക്കേ എ.ഐ.എ.ഡി.എം.കെ. സര്‍ക്കാരില്‍ ഗതാഗതമന്ത്രിയായിരിക്കേ നടത്തിയ തൊഴില്‍ത്തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് ബാലാജി അറസ്റ്റിലായത്.

മദ്രാസ് ഹൈക്കോടതിയാണ് ബാലാജിയെ ചെന്നൈ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് ചികിത്സാ സൗകര്യങ്ങള്‍ കൂടുതലുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാന്‍ തിങ്കളാഴ്ച അനുവാദം നല്‍കിയത്. നിലവില്‍ കൊറോണറി ബൈപ്പാസ് ശസ്ത്രക്രിയയാണ് ഡോക്റ്റര്‍മാര്‍ ബാലാജിക്ക് നിര്‍ദേശിച്ചിരിക്കുന്നത്.

ബാലാജിയുടെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് കാണിച്ച് ഭാര്യ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസിലാണ് ഇടക്കാല വിധി. എന്നാല്‍ ഹര്‍ജിയില്‍ ഹൈക്കോടതി അന്തിമ വിധി പുറപ്പെടുവിച്ചതിനു ശേഷം മാത്രം ഹര്‍ജി സ്വീകരിക്കാനാകൂ എന്ന് സുപ്രീം കോടതി വ്യക്തമാക്കി. സുപ്രീം കോടതി ഹര്‍ജിയില്‍ ജൂണ്‍ 21 ന് വീണ്ടും വാദം കേള്‍ക്കും. ജൂണ്‍ 22നാണ് ബാലാജിയുടെ ഹര്‍ജിയില്‍ ഹൈക്കോടതി വീണ്ടും വാദം കേള്‍ക്കുക.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (35 minutes ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (56 minutes ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (1 hour ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (1 hour ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (1 hour ago)

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (2 hours ago)

"റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..! വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ... ജയിലിൽ തൈക്കണ്ടി സെൽ.. ഷോൺ പറഞ്ഞത് അച്ചട്ടാവുന്നു."  (2 hours ago)

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം  (2 hours ago)

ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ കേസെടുത്ത് കടവന്ത്ര പോലീസ്  (2 hours ago)

വിജയ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമം നടന്നതായി ആരോപണം  (3 hours ago)

വ്യജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി കേരള പോലീസ്  (3 hours ago)

പ്രിയദര്‍ശിനി ബസുകള്‍ നിരത്തിലിറങ്ങിയതോടെ സ്വകാര്യ ബസ് ജീവനക്കാര്‍ കഷ്ടത്തിലായി  (3 hours ago)

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ ഓൺലൈൻ ലോട്ടറി തട്ടിപ്പുകൾ നടക്കുന്നു; മുന്നറിയിപ്പുമായി പോലീസ്  (4 hours ago)

അഖില ഭാരതീയ ശിവസേനയുടെ നേതൃത്വത്തിൽ അന്നദാന വാർഷിക ആഘോഷം സംഘടിപ്പിച്ചു; തിരുവനന്തപുരം മേയർ വി വി രാജേഷ് ആഘോഷത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു  (4 hours ago)

അഖില ഭാരതീയ ശിവസേനയുടെ നേതൃത്വത്തിൽ അന്നദാന വാർഷിക ആഘോഷം സംഘടിപ്പിച്ചു; തിരുവനന്തപുരം മേയർ വി വി രാജേഷ് ആഘോഷത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു  (4 hours ago)

Malayali Vartha Recommends