വ്യാജരേഖ കേസില്‍ പ്രതിയായ കെ വിദ്യ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും... ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരും ഇന്ന് കോടതിയെ നിലപാട് അറിയിക്കും...

വ്യാജരേഖ കേസില്‍ പ്രതിയായ കെ വിദ്യ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരും ഇന്ന് കോടതിയെ നിലപാട് അറിയിക്കും. രാഷ്ട്രീയ നേട്ടത്തിന് വേണ്ടി കെട്ടിച്ചമച്ച കേസെന്നാണ് ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിദ്യയുടെ വാദം. ജാമ്യമില്ല വകുപ്പ് ചുമത്തിയത് നിലനില്‍ക്കില്ലെന്നും കേസ് അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറെന്നും വിദ്യ കോടതിയെ അറിയിച്ചിരുന്നു.
അതേസമയം കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല വലിയ പ്രതിസന്ധി നേരിടുമ്പോള്‍ സര്‍ക്കാര്‍ മൗനത്തിലാണെന്നും, ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരേണ്ടതാണെന്നും കെഎസ്‌യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ പറഞ്ഞു. സംസ്ഥാനത്തെ കോളേജുകളില്‍ ഇന്ന് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്‌യു സംസ്ഥാന കമ്മിറ്റി. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള ക്യാമ്പസുകളിലാണ് കെഎസ്‌യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിട്ടുള്ളത്.
കേരളത്തിലെ പ്രൊഫഷണല്‍ ക്യാമ്പസുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ കലാലയങ്ങളും പ്രതിഷേധ പരിപാടിയോട് സഹകരിക്കണമെന്ന് സംസ്ഥാന കമ്മിറ്റിക്ക് വേണ്ടി അഭ്യര്‍ഥിക്കുന്നുവെന്ന് അലോഷ്യസ് സേവ്യര്‍ .
അതേസമയം വിദ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലും നിഖില്‍ തോമസിന്റെ വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തിലും ഇന്ന് എന്ത് സംഭവിക്കും എന്നതാണ് അറിയാനുള്ളത്. കോളേജുകളില്‍ കെ എസ് യു പ്രഖ്യാപിച്ച വിദ്യാഭാസ ബന്ദും ഇന്നത്തെ ദിവസത്തെ നിര്‍ണായകമാക്കുകയാണ്.
"
https://www.facebook.com/Malayalivartha
























