Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

ഇനി പിണറായി തീരുമാനിക്കും... സംസ്ഥാനത്തിന്റെ പുതിയ പൊലീസ് മേധാവിയെ തിരഞ്ഞെടുക്കാനുള്ള മൂന്നംഗ ചുരുക്കപ്പട്ടിക ആയതോടെ സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം നിര്‍ണായകം; കെ. പത്മകുമാര്‍, ഷെയ്ഖ് ദര്‍ബേഷ് സാഹിബ്, ഹരിനാഥ് മിശ്ര എന്നിവര്‍ പട്ടികയില്‍

20 JUNE 2023 09:55 AM IST
മലയാളി വാര്‍ത്ത

അങ്ങനെ സംസ്ഥാനത്തിന് പുതിയ ഡിജിപി ആകുകയാണ്. സംസ്ഥാനത്തിന്റെ പുതിയ പൊലീസ് മേധാവിയെ തിരഞ്ഞെടുക്കാനുള്ള മൂന്നംഗ ചുരുക്കപ്പട്ടികയ്ക്ക് അംഗീകാരം നല്‍കി യുപിഎസ്സി. കെ. പത്മകുമാര്‍, ഷെയ്ഖ് ദര്‍ബേഷ് സാഹിബ്, ഹരിനാഥ് മിശ്ര എന്നിവരാണു ഡിജിപിയാകാനുള്ള അന്തിമപട്ടികയിലുള്ളത്.

ഇവരില്‍നിന്ന് ഒരാളെ സംസ്ഥാന സര്‍ക്കാരിനു തിരഞ്ഞെടുക്കാം. ഫയര്‍ഫോഴ്‌സ് മേധാവി ഷെയ്ഖ് ദര്‍ബേഷ് സാഹിബാണ് സീനിയോറിറ്റിയില്‍ ഒന്നാമത്. ജയില്‍ മേധാവിയാണു പത്മകുമാര്‍. ഹരിനാഥ് മിശ്ര കേന്ദ്ര ഡെപ്യൂട്ടേഷനിലാണ്. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ എട്ടുപേരുടെ പട്ടികയില്‍ നിന്നാണ് മൂന്നുപേരെ ഉന്നതതല യോഗം നിര്‍ദേശിച്ചത്.

ഈ മാസം 30നാണ് ഡിജിപി അനില്‍കാന്ത് വിരമിക്കുക. ലോക്നാഥ് ബെഹ്‌റയുടെ പിന്‍ഗാമിയായി എത്തിയ അനില്‍കാന്തിന് 6 മാസം സര്‍വീസ് ബാക്കിനില്‍ക്കെ ആയിരുന്നു നിയമനം. പിന്നീട് 2 വര്‍ഷം കൂടി സര്‍വീസ് നീട്ടി നല്‍കുകയായിരുന്നു.

സംസ്ഥാനത്തെ പുതിയ പൊലിസ് മേധാവി ആരാകും എന്ന തീരുമാനം വൈകാതെ അറിയാനാകും. ഇതിനായാണ് മൂന്നംഗ പാനല്‍ തെരഞ്ഞെടുത്തിട്ടുള്ളത്. ഡി ജി പി അനില്‍ കാന്ത് ഈ മാസം വിരമിക്കുന്നതോടെയാകും സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്ക് പുതിയൊരാള്‍ എത്തുക. സംസ്ഥാന പൊലീസ് മേധാവിയാകാനുള്ള പാനലില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന നിധിന്‍ അഗര്‍വാള്‍ സംസ്ഥാന സര്‍വ്വീസിലേകില്ലെന്ന് അറിയിച്ചതോടെയാണ് പുതിയ പാനല്‍ തെരഞ്ഞെടുത്തത്. ബി എസ് എഫ് ഡയറക്ടര്‍ ജനറലായി നിധിന്‍ അഗര്‍വാളിനെ നേരത്തെ നിയമിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് നിധിന്‍ അഗര്‍വാള്‍ സംസ്ഥാന സര്‍വ്വീസിലേകില്ലെന്ന് വ്യക്തമാക്കിയത്.

പട്ടികയില്‍ നാലാമത്തെ പേരുകാരനായ ഹരിനാഥ മിശ്രയെ ഉള്‍പ്പെടുത്തിയുള്ളതാണ് മൂന്നംഗ പാനല്‍. കേന്ദ്ര ഡെപ്യൂട്ടിലുള്ള ഹരിനാഥ് മിശ്ര സംസ്ഥാന സര്‍വീസിലേക്ക് മടങ്ങാന്‍ താത്പര്യം അറിയിച്ചിരുന്നു. ഇത് കൂടി പരിഗണിച്ചാണ് ഇന്ന് ദില്ലിയില്‍ ചേര്‍ന്ന യോഗം പട്ടിക തയ്യാറാക്കിയത്. ഇവരില്‍നിന്ന് ഒരാളെ സംസ്ഥാന സര്‍ക്കാരിനു തിരഞ്ഞെടുക്കാം എന്നതാണ് വ്യവസ്ഥ. ഫയര്‍ഫോഴ്‌സ് മേധാവി ഷെയ്ഖ് ദര്‍ബേഷ് സാഹിബാണ് നിലവില്‍ സീനിയോറിറ്റിയില്‍ ഒന്നാമത്. ജയില്‍ മേധാവിയായി നിലവില്‍ പ്രവര്‍ത്തിക്കുന്ന പത്മകുമാറിനും സാധ്യത കുറവല്ല. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ 8 പേരുടെ പട്ടികയില്‍ നിന്നാണ് 3 പേരെ ദില്ലിയില്‍ ചേര്‍ന്ന യു പി എസ് സി ഉന്നതതല യോഗം തിരഞ്ഞെടുത്തത്.

ഈ മാസം 30 നാണ് നിലവിലെ പൊലീസ് മേധാവി ഡി ജി പി അനില്‍കാന്ത് വിരമിക്കുക. ലോക്നാഥ് ബെഹ്‌റയുടെ പിന്‍ഗാമിയായാണ് അനില്‍ കാന്ത് സംസ്ഥാന പൊലീസിന്റെ തലപ്പത്തെത്തിയത്.

അതേസമയം സംസ്ഥാന പോലീസ് മേധാവിയായി ജയില്‍ മേധാവി കെ. പത്മകുമാര്‍ നിയമിക്കപ്പെടുമെന്നാണു സൂചന. സര്‍ക്കാര്‍ നല്‍കിയ എട്ടുപേരുടെ പട്ടികയില്‍നിന്ന് നിഥിന്‍ അഗര്‍വാള്‍ ബി.എസ്.എഫ്. ഡയറക്ടറായി നിയമിതനായതോടെ പത്മകുമാര്‍ പട്ടികയില്‍ ആദ്യത്തെ പേരുകാരനായി മാറി. ഈ മാസം 30 ന് ഡി.ജി.പി: അനില്‍കാന്ത് വിരമിക്കും. അദ്ദേഹത്തെ സി.എ.ടിയില്‍ അംഗമാക്കും. ചീഫ് സെക്രട്ടറി വി.പി. ജോയിയും ഈ മാസം 30ന് വിരമിക്കും. ഇന്നലെ ചേര്‍ന്ന ഉന്നതതല യോഗത്തിന്റെ മുന്നിലുള്ള എട്ട് ഐ.പി.എസുകാരുടെ പട്ടികയില്‍നിന്നാണ് മൂന്നു പേരെ ഉന്നതസമിതി സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിച്ചത്. ഇതില്‍നിന്നും ഒരാളെ സംസ്ഥാന മന്ത്രിസഭാ യോഗം ചേര്‍ന്ന് തീരുമാനിക്കും.
അതേ സമയം ജയില്‍മേധാവി കെ. പത്കുമാര്‍, ഫയര്‍ഫോഴ്സ് മേധാവി ഷെയ്ക്ക് ദര്‍വേസ് സാഹിബ് എന്നിവര്‍ക്ക് തുല്യസാധ്യതയാണ് ഉള്ളതെന്ന വിലയിരുത്തലും ശക്തമാണ്. രണ്ടുപേര്‍ക്കും രണ്ടു വര്‍ഷം സര്‍വീസ് ബാക്കിയുണ്ട്.

ചീഫ് സെക്രട്ടറി വി.പി ജോയ് സ്ഥാനമൊഴിയുമ്പോള്‍ ആഭ്യന്തര സെക്രട്ടറി ഡോ. വേണു ചീഫ് സെക്രട്ടറിയാകും. പൊതുഭരണ സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍ ആഭ്യന്തര സെക്രട്ടറിയായേക്കും.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (35 minutes ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (56 minutes ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (1 hour ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (1 hour ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (1 hour ago)

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (2 hours ago)

"റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..! വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ... ജയിലിൽ തൈക്കണ്ടി സെൽ.. ഷോൺ പറഞ്ഞത് അച്ചട്ടാവുന്നു."  (2 hours ago)

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം  (2 hours ago)

ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ കേസെടുത്ത് കടവന്ത്ര പോലീസ്  (2 hours ago)

വിജയ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമം നടന്നതായി ആരോപണം  (3 hours ago)

വ്യജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി കേരള പോലീസ്  (3 hours ago)

പ്രിയദര്‍ശിനി ബസുകള്‍ നിരത്തിലിറങ്ങിയതോടെ സ്വകാര്യ ബസ് ജീവനക്കാര്‍ കഷ്ടത്തിലായി  (3 hours ago)

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ ഓൺലൈൻ ലോട്ടറി തട്ടിപ്പുകൾ നടക്കുന്നു; മുന്നറിയിപ്പുമായി പോലീസ്  (4 hours ago)

അഖില ഭാരതീയ ശിവസേനയുടെ നേതൃത്വത്തിൽ അന്നദാന വാർഷിക ആഘോഷം സംഘടിപ്പിച്ചു; തിരുവനന്തപുരം മേയർ വി വി രാജേഷ് ആഘോഷത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു  (4 hours ago)

അഖില ഭാരതീയ ശിവസേനയുടെ നേതൃത്വത്തിൽ അന്നദാന വാർഷിക ആഘോഷം സംഘടിപ്പിച്ചു; തിരുവനന്തപുരം മേയർ വി വി രാജേഷ് ആഘോഷത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു  (4 hours ago)

Malayali Vartha Recommends