അരികൊമ്പനുമായി ബന്ധപ്പെട്ട് മേനക ഗാന്ധിയെ സമീപിച്ചു; അപ്പോൾ കിട്ടിയ മറുപടി ഇതാണ്; ഇനി സുപ്രീംകോടതിയിലേക്ക്

അരിക്കൊമ്പന്റെ പുതിയ ചിത്രങ്ങൾ പ്രചരിക്കാൻ തുടങ്ങിയതോടെ അരിക്കൊമ്പനെ സ്നേഹിക്കുന്നവർ ആശങ്കയിലാണ്. രണ്ടാഴ്ച കൊണ്ട് ആന ക്ഷീണിതനായെന്നാണ് ആ ചിത്രങ്ങളിൽ നിന്നും മനസിലാക്കാൻ സാധിക്കുന്നത് . അരിക്കൊമ്പൻ പൂർണ ആരോഗ്യവാനാണെന്ന് തമിഴ്നാട് വനംവകുപ്പ് പറയുന്നത് വിശ്വസിക്കാനാകുന്നില്ല പലർക്കും .
അരികൊമ്പനുമായി ബന്ധപ്പെട്ട് മേനക ഗാന്ധിയെ സമീപിച്ചുവെന്നും അപ്പോൾ കിട്ടിയ മറുപടി എന്താണെന്നും മലയാളി വാർത്തയോട് പ്രതികരിച്ചിരിക്കുകയാണ് അനിമൽസ് ആൻഡ് നേച്ചർ എത്തിക്ക്സ് കമ്മ്യൂണിറ്റി ഗ്രൂപ്പ് ഫൗണ്ടർ രശ്മി സ്റ്റാലിൻ. അരികൊമ്പനുമായി ബന്ധപ്പെട്ടുള്ള കൃത്യമായ വിവരങ്ങൾ അറിയണമെന്നും ഈ വിഷയത്തിൽ സുപ്രീംകോടതിയെ സമീപിക്കാൻ തയ്യാറെടുക്കുകയാണെന്നും രശ്മി സ്റ്റാലിൻ പ്രതികരിച്ചു. പ്രതികരണം കേൾക്കാം'
https://www.facebook.com/Malayalivartha
























