Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന്തം ആയുധം ജപ്പാനെ തിരിച്ചടിച്ചപ്പോൾ


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

കുട്ടി നേതാക്കൾ നാറ്റിച്ചെന്ന് കാനം! പിണറായിയെ വിരട്ടി... CPMനെ വിറപ്പിച്ച് CPI... കുഴലൂത്തുമായി ബാലനും... SFIയെ നിലയ്ക്ക് നിർത്തും

22 JUNE 2023 08:20 PM IST
മലയാളി വാര്‍ത്ത

More Stories...

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....

എസ്.എഫ്.ഐയുമായി ബന്ധപ്പെട്ട വ്യാജരേഖാ വിവാദങ്ങളിൽ സി.പി.ഐയിൽ കടുത്ത അതൃപ്തി പുകയുകയാണ്. എസ് എഫ് ഐയെ നിയന്ത്രിക്കാൻ സിപിഎമ്മിന് ആകുന്നില്ലെന്ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടൂവിൽ രൂക്ഷവിമർശനം. എസ്.എഫ്.ഐയെ നിലയ്ക്ക് നിർത്തണമെന്ന് സി.പി.എം നേതൃത്വത്തോട് ആവശ്യപ്പെടാൻ ഇന്നലെ ചേർന്ന സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം തീരുമാനിച്ചു കഴിഞ്ഞു.

വിഷയം സി.പി.എമ്മുമായി ചർച്ച ചെയ്യുമെന്നും ഇടതുമുന്നണിയിൽ ഉന്നയിക്കുമെന്നും സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ യോഗത്തെ അറിയിക്കുകയുണ്ടായി. സർക്കാരിന്റെ പ്രതിച്ഛായയെയും കേരളത്തിലെ സർവകലാശാലകളുടെ ഖ്യാതിയെയും ഇപ്പോഴത്തെ വിവാദങ്ങൾ ഗുരുതരമായി ബാധിക്കുമെന്നു യോഗത്തിൽ വിവിധ നേതാക്കൾ വിമർശനം ഉന്നയിച്ചു. ഇപ്പോഴത്തെ വിവാദങ്ങൾ നാണക്കേടായി.

നേതാക്കൾക്ക് സർക്കാരിന്റെ സഹായം ലഭിക്കുന്നതായി ജനം ചിന്തിക്കുന്നു. ചില വിദ്യാർഥി നേതാക്കൾ ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് മുന്നണി മൊത്തത്തിൽ നാണക്കേട് അനുഭവിക്കേണ്ട സ്ഥിതിയാണ്. എസ്.എഫ്.ഐ ക്രിമിനൽ സംഘങ്ങളെപ്പോലെയാണു പ്രവർത്തിക്കുന്നതെന്നും സംഘടനയെ വേണ്ട വിധം നിയന്ത്രിക്കാൻ സി.പി.എമ്മിനു കഴിയുന്നില്ലെന്നും നേതാക്കൾ ആരോപിച്ചു.

എസ്.എഫ്.ഐയിലെ ചില നേതാക്കളുടെ പ്രവർത്തനം സർക്കാരിന്റെയും മുന്നണിയുടെയും പ്രതിച്ഛായയെ തകർക്കുകയാണ്. ഇപ്പോഴത്തെ വിവാദങ്ങൾ നാണക്കേടായി. SFI നേതാക്കൾക്ക് സർക്കാരിന്റെ സഹായം ലഭിക്കുന്നതായി ജനം ചിന്തിക്കുന്നു. ചില വിദ്യാർഥി നേതാക്കളുടെ പ്രവർത്തനങ്ങൾക്ക് മുന്നണി മൊത്തത്തിൽ നാണക്കേട് അനുഭവിക്കേണ്ട സ്ഥിതിയാണെന്നും യോഗം വിലയിരുത്തി. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തു വരുന്നതിനാൽ പരമാവധി വിവാദങ്ങൾ ഒഴിവാക്കി മുന്നോട്ടു പോകണമെന്നും അഭിപ്രായം ഉയർന്നു.

കലാലയങ്ങളിൽ എസ്.എഫ്.ഐയുടെ ഏകാധിപത്യ പ്രവണത മാറ്റണമെന്നു സി.പി.ഐ. നേരത്തേ ആവശ്യപ്പെട്ടിരുന്നതാണ്. ഇക്കാര്യം സി.പി.എമ്മുമായി ചർച്ച നടത്താമെന്നു പറഞ്ഞെങ്കിലും ഒന്നും നടന്നില്ലെന്നും എക്‌സിക്യൂട്ടീവിൽ വിമർശനമുയർന്നു. എക്‌സിക്യൂട്ടീവിന്റെ വികാരം സി.പി.എം സംസ്ഥാന സെക്രട്ടറിയെ അറിയിക്കാമെന്നും കാനം രാജേന്ദ്രൻ വ്യക്തമാക്കി.

സർക്കാരിന്റെ പ്രവർത്തനങ്ങൾ എത്ര മെച്ചപ്പെട്ടതായാലും ഇങ്ങനെയുണ്ടാകുന്ന വിവാദങ്ങൾ പ്രതിച്ഛായയെ മോശമായി ബാധിക്കുന്നു. സി.പി.ഐയുടെ നിലപാട് ഇടതുമുന്നണി യോഗത്തിൽ വ്യക്തമാക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പിനായുള്ള പ്രവർത്തനങ്ങളാണ് ഇന്നലെ പ്രധാനമായും എക്‌സിക്യൂട്ടീവ് ചർച്ച ചെയ്തത്. സിപിഐയുടെ വിദ്യാർഥി പ്രസ്ഥാനത്തിനും എസ്എഫ്ഐയുടെ അതിക്രമങ്ങൾ നേരിടേണ്ടി വരുന്ന കാര്യവും ചിലർ ചൂണ്ടിക്കാട്ടി

എസ്എഫ്ഐ നേതാവ് നിഖിൽ തോമസ് വ്യാജ ‌സർട്ടിഫിക്കറ്റ് ഹാജരാക്കി എംകോമിന് പ്രവേശനം നേടിയത് ക്രമിനിൽ കുറ്റമാണെന്ന് സിപിഐ കമ്മിറ്റിയിൽ രൂക്ഷവിമർശനമുയർന്നു. സംഘടന ക്രിമിനൽ സംഘമായി വളരുമ്പോഴും സിപിഎമ്മിന് നിയന്ത്രിക്കാനാവുന്നില്ലെന്ന് സിപിഐ കുറ്റപ്പെടുത്തി.

സമഗ്രാധിപത്യത്തിന് ഏത് കുത്സിതമാർഗവും അവലംബിക്കാമെന്ന സ്വയംബോധ്യം പലക്യാംപസുകളിലുമുണ്ടെന്ന് പാർട്ടി പത്രം ജനയുഗവും മുഖപ്രസംഗമെഴുതിയിരുന്നു. വിമർശനത്തിൻറെ ആഴം മനസിലാക്കിയാണ് വിഷയം എൽഡിഎഫിൽ ഉന്നയിക്കുമെന്നും തിരുത്തൽ ആവശ്യപ്പെടുമെന്നും കാനം രാജേന്ദ്രൻ കമ്മിറ്റിയിൽ വ്യക്തമാക്കിയത്.

അതേസമയം, ഈ വിഷയത്തെ അങ്ങേയറ്റം നയായീകരിച്ച് സിപിഎം കേന്ദ്രകമ്മിറ്റിയംഗം എ.കെ ബാലൻ രംഗത്ത് വന്നിരുന്നു. വ്യാജരേഖ കേസിൽ ശക്തമായ നടപടിയുണ്ടാകുമെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയംഗം എ.കെ ബാലൻ. ഒരു പ്രതിക്കും സംരക്ഷണമുണ്ടാകില്ല. വിദ്യയുടെ അറസ്റ്റ് അതാണ് തെളിിക്കുന്നത്. വ്യാജരേഖ കേസിൽ എസ്.എഫ്.ഐയ്ക്ക് ഒരു ബന്ധവുമില്ല. മുഖ്യമന്ത്രി പിണറായി വിജയനേയും സർക്കാരിനെയും എസ്എഫ്‌ഐയേയും ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ഏ.കെ ബാലൻ പറഞ്ഞു.

സമൂഹത്തിൽ നടക്കുന്ന ഒരു പരിഛേദത്തിന്റെ ഭാഗമാണ് വിദ്യയുടെ കേസും. സമൂഹത്തിൽ കള്ളനോട്ടടിയും ബലാത്സംഗവും നടക്കുന്നില്ലേ. ബാങ്കിൽ നിന്ന് 50 കോടി അടിച്ചുമാറ്റിയ കേസിൽ ഒരു കോൺഗ്രസ് നേതാവ് ജയിലിൽ കിടക്കുന്നില്ലേ? ഒരു കോൺഗ്രസുകാരൻ ആത്മഹത്യ ചെയ്തില്ലേ? എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോയെ പൂർണ്ണമായും ന്യായീകരിച്ച ബാലൻ എസ്എഫ്‌ഐ നടപടിയും ശരിവച്ചു. അതേസമയം, വിദ്യയേയും നിഖിലിനേയും പരോക്ഷമായി തള്ളിപ്പറയുകയും ചെയ്തു.

വിദ്യയെ പതിനഞ്ചു ദിവസത്തിനുള്ളിൽ പിടികൂടിയല്ലോ. ആരാണ് ഒളിപ്പിച്ചതെന്ന് പരിശോധിച്ചുവരികയാണ്. എ.കെ.ജി സെന്റർ ആക്രമണകേസിലെ പ്രതിയെ 80 ദിവസം ഒളിവിൽ പാർപ്പിച്ചതാരാണെന്ന് ആദ്യം പറയട്ടെ- വിദ്യയെ ഒളിവിൽ കഴിയാൻ സഹായിച്ചത് എസ്എഫ്‌ഐ നേതവാണോയെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ധീരജ് വധക്കേസിലെ പ്രതിയെ സംരക്ഷിക്കുന്നത് ആരാണ്? പ്രതി ഇപ്പോഴും യൂത്ത് കോൺഗ്രസിൽ പ്രവർത്തിക്കുകയാണ്.

എസ്എഫ്‌ഐയ്ക്ക് വ്യാജരേഖ കേസിൽ ഒരു ബന്ധവുമില്ല. പി.എം ആർഷോയ്ക്ക് എതിരെ ഒരു ആരോപണവുമില്ല. വിദ്യയ്‌ക്കെതിരെ ഉയർന്ന ആരോപണത്തിൽ അന്വേഷണം നടക്കും. വസ്തുത പുറത്തുകൊണ്ടുവരും. മൂന്നാലു വർഷം മുൻപ് എസ്എഫ്‌ഐ അനുഭാവിയായിരുന്നു വിദ്യ. മികച്ച റാങ്ക് നേടി വിജയിച്ച വിദ്യയ്ക്ക് ഇത്തരമൊരു നടപടിയുടെ ആവശ്യമെന്തായിരുന്നുവെന്ന് പരിശോധിക്കും. കെഎസ്.യു നേതാവ് അൻസൽ ജലീലിനും പരാതിയുണ്ട്. അതും പരിശോധിക്കും.

എസ്എഫ്‌ഐ ഒരു സ്വാതന്ത്ര സംഘടനയാണ്. അതിലെ അംഗങ്ങളെ പാർട്ടി നിയന്ത്രിക്കും. പി.എം ആർഷോയെ വേട്ടയാടിയിട്ടും അദ്ദേഹം പിടിച്ചു നിന്നില്ലേ? ആദ്യഘട്ടത്തിൽ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നിഖിലിന്റെ സർട്ടിഫിക്കറ്റ് ശരിയാണെന്ന് പറഞ്ഞത്. എന്നാൽ പിന്നീട് വന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ അദ്ദേഹം അത് തിരുത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (1 minute ago)

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (15 minutes ago)

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (28 minutes ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (1 hour ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (1 hour ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (4 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (5 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (5 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (5 hours ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (5 hours ago)

വ്യവസായ, ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി  ടെക്‌നോപാർക്ക് ഫേസ് III യിൽ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു  (5 hours ago)

നായകളെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല.... തെരുവുനായ ശല്യത്തെ തുടർന്ന് സ്‌കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് അധികൃതർ...  (5 hours ago)

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്  (6 hours ago)

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (6 hours ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (6 hours ago)

Malayali Vartha Recommends