ഭാര്യയെ മര്‍ദ്ദിക്കുക പതിവ്.... കഴിഞ്ഞ ദിവസം ചുറ്റിക ഉപയോഗിച്ച് മര്‍ദ്ദനം.... ഭാര്യയെ മര്‍ദ്ദിച്ചെന്ന കേസില്‍ പോലീസ് അന്വേഷിച്ചു കൊണ്ടിരുന്ന യുവാവ് ആത്മഹത്യ ചെയ്തു

ഭാര്യയെ മര്‍ദ്ദിക്കുക പതിവ്.... കഴിഞ്ഞ ദിവസം ചുറ്റിക ഉപയോഗിച്ച് മര്‍ദ്ദനം.... ഭാര്യയെ മര്‍ദ്ദിച്ചെന്ന കേസില്‍ പോലീസ് അന്വേഷിച്ചു കൊണ്ടിരുന്ന യുവാവ് ആത്മഹത്യ ചെയ്തു.
കൈപ്പള്ളി കുന്നേല്‍ ജയ്‌സണ്‍ (41) ആണ് മരിച്ചത്. പെരിങ്ങുളത്തിനു സമീപം തൂങ്ങി മരിച്ച നിലയിലാണു കണ്ടെത്തിയത്. 2 ദിവസമായി ഇയാളെ കാണാനില്ലായിരുന്നു. ഭാര്യയെ ജയ്‌സണ്‍ പതിവായി മര്‍ദിച്ചിരുന്നതായി പൊലീസ് പറഞ്ഞു.
കഴിഞ്ഞദിവസം ചുറ്റിക ഉപയോഗിച്ചും മര്‍ദിച്ചു. തുടര്‍ന്നു പൊലീസ് ഇവരുടെ മൊഴിയെടുത്ത് കേസെടുക്കുകയായിരുന്നു. രണ്ടു പേരുടേയും രണ്ടാം വിവാഹമായിരുന്നു.
"
https://www.facebook.com/Malayalivartha

























