ആദ്യം വാടക വീടിനുവേണ്ടി ബന്ധപ്പെട്ടു പിന്നാലെ നിരന്തരം ഫോൺ വിളി..ടുവിലാണ് വാടകവീട്ടിലേക്കു വിളിച്ചുവരുത്തി.. വിവസ്ത്രനായി നിൽക്കുന്ന വയോധികന്റെ ചിത്രം പകർത്തുകയും ചെയ്തു... ശേഷം ചിത്രങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി ഇരുവരും ഇദ്ദേഹത്തിൽനിന്ന് 25 ലക്ഷം രൂപ ആവശ്യപ്പെട്ടു...സീരിയൽ നടി അടക്കം പിടിയിൽ

മുൻ സൈനികനും കേരള സർവകലാശാല മുൻ ജീവനക്കാരനുമായ 75കാരനെ സീരിയല്‍ നടി നിത്യ ശശി ഹണിട്രാപ്പിനിരയാക്കിയത് വാടകവീടിന്റെ മറവിൽ സൗഹൃദം നടിച്ചു നടത്തിയ കൊടുംചതിയിലൂടെ. വാടകവീടിനു വേണ്ടി ബന്ധപ്പെട്ട ശേഷം നിരന്തരം ഫോണിൽ വിളിയായിരുന്നു. ഒടുവിലാണ് വാടകവീട്ടിലേക്കു വിളിച്ചുവരുത്തി പത്തനംതിട്ട മലയാലപ്പുഴ സ്വദേശിയായ നിത്യ പണംതട്ടാനുള്ള കെണിയൊരുക്കിയത്.
കഴിഞ്ഞ മെയിലാണ് വാടകവീട് ആവശ്യപ്പെട്ട് 75കാരനെ നിത്യ ശശി ബന്ധപ്പെടുന്നത്. തിരുവനന്തപുരം പട്ടം സ്വദേശിയായ വയോധികന്റെ കലയ്‌ക്കോട്ടെ വീടാണ് നടി വാടകയ്ക്ക് ആവശ്യപ്പെട്ട് ബന്ധപ്പെട്ടത്. ഇതിനുശേഷം തുടരെ ഫോണിൽ ബന്ധപ്പെടുമായിരുന്നു. നടിയുടെ ചതി മനസിലാക്കാനാകാതെ ഇദ്ദേഹം ഇവരുമായി സൗഹൃദത്തിലുമായി.
ഇതിനിടയിലാണ് കലയ്‌ക്കോട്ടെ വീട്ടിലേക്ക് ഉടമയെ ഒരു ദിവസം വിളിച്ചുവരുത്തിയത്. ഇവിടെവച്ച് വസ്ത്രങ്ങൾ നിർബന്ധിപ്പിച്ച് അഴിപ്പിക്കുകയും നിത്യയ്‌ക്കൊപ്പം നിന്നു ഫോട്ടോ എടുക്കുകയും ചെയ്തു. ഇതിനിടയിലാണ് നടിയുടെ സുഹൃത്തും പരവൂർ കലയ്‌ക്കോട് സ്വദേശിയുമായ ബിനു നേരത്തെ പദ്ധതിയിട്ട പ്രകാരം വീട്ടിലെത്തുന്നത്. തുടർന്ന് വിവസ്ത്രനായി നിൽക്കുന്ന വയോധികന്റെ ചിത്രം പകർത്തുകയും ചെയ്തു.
ശേഷം ചിത്രങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി ഇരുവരും ഇദ്ദേഹത്തിൽനിന്ന് 25 ലക്ഷം രൂപ ആവശ്യപ്പെട്ടു. 25 ലക്ഷം നൽകാമെന്ന് രേഖാമൂലം ഇരയിൽനിന്ന് എഴുതിവാങ്ങുകയും ചെയ്തു. നിരന്തരം ഭീഷണിയായതോടെ 11 ലക്ഷം നൽകി. എന്നാൽ, ഇതിനുശേഷവും ഭീഷണി തുടർന്നതോടെ 75കാരൻ പരവൂർ പൊലീസിനെ സമീപിക്കുകയായിരുന്നു. പൊലീസിൽ പരാതി നൽകിയതോടെ പ്രതികൾ ഒളിവിൽ പോയി. എന്നാൽ, ബാക്കി തുക നൽകാമെന്നു പറഞ്ഞ് പട്ടത്തെ ഫ്‌ളാറ്റിലേക്കു വിളിച്ചുവരുത്തി പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡിൽ വിട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha
























