കണ്ണീര്‍ക്കാഴ്ചയായി.... പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയെത്തിയ ദുരന്തം.. നമിതയുടെ വേര്‍പാട് അറിയാതെ ഉറ്റസുഹൃത്ത്.... ജോലിക്കൊപ്പം പഠനം തുടരണമെന്ന ആഗ്രഹം ബാക്കിയാക്കി.... വീട്ടിലെത്തിച്ചപ്പോള്‍ അമ്മയും അനുജത്തിയും ബോധരഹിതരായി... സങ്കടം അടക്കാനാവാതെ ബന്ധുക്കളും ഉറ്റസുഹൃത്തുക്കളും നാട്ടുകാരും

കണ്ണീര്‍ക്കാഴ്ചയായി.... പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയെത്തിയ ദുരന്തം.. നമിതയുടെ വേര്‍പാട് അറിയാതെ ഉറ്റസുഹൃത്ത്.... ജോലിക്കൊപ്പം പഠനം തുടരണമെന്ന ആഗ്രഹം ബാക്കിയാക്കി.... വീട്ടിലെത്തിച്ചപ്പോള്‍ അമ്മയും അനുജത്തിയും ബോധരഹിതരായി... സങ്കടം അടക്കാനാവാതെ ബന്ധുക്കളും ഉറ്റസുഹൃത്തുക്കളും നാട്ടുകാരും.
ഒരൊറ്റ നിമിഷത്തില്‍ പൊലിഞ്ഞത് നിര്‍ധന കുടുംബത്തിന്റെ പ്രതീക്ഷയാണ്. ബികോം ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷന്‍ അവസാന വര്‍ഷം വിദ്യാര്‍ഥിനിയായിരുന്ന നമിത ആഴ്ചകളായി സെമസ്റ്റര്‍ പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലായിരുന്നു. 5 പരീക്ഷകളില്‍ മൂന്നാമത്തേത് എഴുതി തിരികെ വീട്ടിലേക്കു പോകുന്നതിനിടെയാണ് ദുരന്തമെത്തിയത്. മിന്നല്‍ വേഗത്തില്‍ വന്ന ബൈക്ക് നമിതയുടെ ജീവനെടുത്തു.
3 പരീക്ഷകളും നന്നായി എഴുതാന്‍ കഴിഞ്ഞെന്നു നമിത സഹപാഠികളോടു പറഞ്ഞിട്ടുണ്ടായിരുന്നു. നിര്‍ധന കുടുംബത്തിന്റെ പ്രതീക്ഷയാണ് താനെന്നു തിരിച്ചറിഞ്ഞായിരുന്നു നമിത പഠനത്തില്‍ നന്നായി ശ്രദ്ധിച്ചിരുന്നത്. ബിരുദം പൂര്‍ത്തിയാക്കി എന്തെങ്കിലും ജോലി നേടിയ ശേഷം ജോലിക്കൊപ്പം പഠനം തുടരണമെന്നായിരുന്നു ആഗ്രഹം. ഇതിനുള്ള ശ്രമങ്ങളും നമിത ആരംഭിച്ചിരുന്നതായി സഹപാഠികള്‍ കണ്ണീരോടെ പറയുന്നു.
ബുധനാഴ്ച വൈകുന്നേരമാണ് കോളജിനു മുന്നില്‍ അമിതവേഗത്തിലെത്തിയ ബൈക്ക് ഇടിച്ച് വാളകം കുന്നയ്ക്കാല്‍ വടക്കേ പുഷ്പകം വീട്ടില്‍ രഘുവിന്റെയും ഗിരിജയുടെയും മകള്‍ ആര്‍.നമിത (19) മരിച്ചത്. ബികോം അവസാനവര്‍ഷ വിദ്യാര്‍ഥിയായിരുന്ന നമിത വീട്ടിലേക്കു മടങ്ങുന്നതിനിടെയായിരുന്നു അപകടം.
ഗുരുതര പരുക്കേറ്റ നമിതയുടെ കൂട്ടുകാരി അനുശ്രീ രാജിനെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം കാരിത്താസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നമിതയ്‌ക്കൊപ്പം ബൈക്ക് അപകടത്തില്‍ പരുക്കേറ്റ ഉറ്റ സുഹൃത്ത് അനുശ്രീ രാജിനെ നമിതയുടെ മരണ വിവരം അറിയിച്ചിട്ടില്ല. നമിതയും അനുശ്രീ രാജും ഒരുമിച്ചു റോഡിനു കുറുകെ കടക്കുമ്പോഴായിരുന്നു ബൈക്ക് ഇരുവരെയും ഇടിച്ചു തെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തില്‍ അനുശ്രീ ഉയര്‍ന്നു പൊങ്ങി റോഡിലേക്കു തെറിച്ചു വീണു.
കോളജില്‍ എത്തിച്ച നമിതയുടെ മൃതദേഹത്തില്‍ സഹപാഠികളും അധ്യാപകരും അശ്രുപൂജയര്‍പ്പിച്ചു. തുടര്‍ന്ന് വീട്ടിലെത്തിച്ചപ്പോള്‍ അമ്മ ഗിരിജയും അനുജത്തി നന്ദിതയും ബോധരഹിതരായി. വൈകുന്നേരം മൂവാറ്റുപുഴ പൊതുശ്മശാനത്തില്‍ വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്‌കാരചടങ്ങുകള്‍ നടത്തി.
അതേസമയം നിര്‍മല കോളജിനു മുന്നില്‍ ബിരുദ വിദ്യാര്‍ഥിനി നമിതയുടെ ദാരുണമായ മരണത്തിനിടയാക്കിയ ബൈക്ക് അപകടത്തില്‍ ബൈക്ക് ഓടിച്ച ആന്‍സന്‍ റോയി ലഹരി ഉള്‍പ്പെടെ 11 കേസുകളില്‍ പ്രതി. ആന്‍സനെതിരെ പൊലീസ് നരഹത്യാക്കുറ്റം ചുമത്തി കേസെടുത്തു. അമിത വേഗവും അലക്ഷ്യമായ ഡ്രൈവിങ്ങുമാണ് അപകടത്തിന് കാരണമാക്കിയതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പൊലീസ് ശക്തമായ വകുപ്പുകള്‍ ചേര്‍ത്ത് കേസ് റജിസ്റ്റര്‍ ചെയ്തത്. ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കുന്നതിനുള്ള നടപടിയും സ്വീകരിച്ചു.
"
https://www.facebook.com/Malayalivartha
























