അഞ്ചുതെങ്ങ് തീരത്ത് നവജാത ശിശുവിന്റെ മൃതശരീരം കരക്കടിഞ്ഞ സംഭവത്തില്‍ അമ്മ അറസ്റ്റില്‍...

അഞ്ചുതെങ്ങ് തീരത്ത് നവജാത ശിശുവിന്റെ മൃതശരീരം കരക്കടിഞ്ഞ സംഭവത്തില്‍ അമ്മ അറസ്റ്റില്‍. മാമ്പള്ളി സ്വദേശി ജൂലിയാണ് അറസ്റ്റിലായത്.കുഞ്ഞിനെ പ്രസവിച്ചയുടന്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് ഇവര്‍ പോലീസിനോട് സമ്മതിച്ചു. ശുചിമുറിക്ക് പിന്നില്‍ മൃതദേഹം മറവ് ചെയ്തെങ്കിലും നായകള്‍ കടിച്ചുകൊണ്ടുപോയി. കഴിഞ്ഞ 18ന് പുലര്‍ച്ചെ മൂന്നരയോടെയാണ് മാമ്പള്ളി പള്ളിക്ക് പിന്‍വശത്തെ തീരത്ത് നവജാത ശിശുവിന്റെ മൃതശരീരം കരക്കടിഞ്ഞത്.
ഒരാഴ്ചയിലേറെ പഴക്കം തോന്നിക്കുന്ന മൃതദേഹത്തിന് ഒരു കൈയും കാലും നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു. പ്രദേശവാസികള്‍ അറിയിച്ചതിനെത്തുടര്‍ന്ന് അഞ്ചുതെങ്ങ് പോലീസ് സ്ഥലത്തെത്തി മൃതദേഹം ചിറയിന്‍കീഴ് താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സമീപത്തെ ആശുപത്രികളില്‍ അന്വേഷണം നടത്തിയ പോലീസ് ജൂലിയിലേക്ക് എത്തുകയായിരുന്നു.
വൈദ്യപരിശോധനയില്‍ ജൂലി അടുത്തിടെ പ്രസവിച്ചിരുന്നതായി തെളിഞ്ഞു. പിന്നീട് വിശദമായ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. കൊലപാതകത്തില്‍ കൂടുതല്‍പേര്‍ക്ക് പങ്കുണ്ടോയെന്ന കാര്യം പോലീസ് പരിശോധിച്ചു വരുന്നു. ഒരുവര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ചുപോയ ജൂലിക്ക് 13 വയസുള്ള ഒരു മകനുമുണ്ട്.
"
https://www.facebook.com/Malayalivartha
























