ആലപ്പുഴ മുതുകുളം സ്വദേശി ഹൃദയാഘാതം മൂലം റിയാദില്‍ മരിച്ചു...

ആലപ്പുഴ മുതുകുളം സ്വദേശി ശശി കറമ്പന്‍(56) ഹൃദയാഘാതം മൂലം റിയാദില്‍ മരിച്ചു. പുത്തന്‍ചിറ തെക്കേതില്‍ കറമ്പന്‍ - വിലാസിനി ദമ്പതികളുടെ മകനാണ്.
നെഞ്ചുവേദനയെ തുടര്‍ന്ന് അബോധാവസ്ഥയിലായ ശശിയെ സുഹൃത്തുക്കള്‍ അസീസിയായിലെ അലിയ്യുബ്‌നു അലി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 15 വര്‍ഷമായി റിയാദ് ഫാക്ടറി പാനല്‍ ബോര്‍ഡ് കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു.
നാലു വര്‍ഷം മുന്‍പ് ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആന്‍ജിയോഗ്രാം ചെയ്തിരുന്നതായി റിയാദിലെ അല്‍ഖലീഫ് ഫാക്ടറിയില്‍ ജോലി ചെയ്യുന്ന മകന്‍ സച്ചിന്‍ പറഞ്ഞു. ഭാര്യ ഉമയമ്മ, മകള്‍ അഞ്ചു.
"
https://www.facebook.com/Malayalivartha
























