പിണറായി കണ്ണുരുട്ടി പി ജയരാജനെ കൈവിട്ട് നേതാക്കള്‍;പിജെയെ ബിജെപിക്കാര്‍ തട്ടിയിട്ടും സിപിഎം മൗനത്തില്‍,ഷംസീറിനെ താങ്ങാന്‍ പോയിട്ട് ഒറ്റപ്പെട്ട് പിജെ,പാര്‍ട്ടിക്ക് പോലും വേണ്ടാത്ത ജയരാജനെന്ന് പരിഹാസം,ഒറ്റയ്ക്ക് നിന്ന് പൊരുതുമോ പിജെ?

ഷംസീറിന് വേണ്ടി വാദിക്കാന്‍ വന്ന് ബിജെപിക്കാരുടെ വായില്‍ കയറി ഇറങ്ങുകയാണ് പി ജയരാജന്‍. ജയരാജനെ സംഘപരിവാര്‍ എടുത്ത് കുടഞ്ഞിട്ടും സിപിഎം നേതാക്കള്‍ മൗനത്തില്‍. ജയരാജ ആര്‍എസ്എസ്സിന്റെ ഔദാര്യമാണ് തന്റെ തടിയെന്ന് സോഷ്യല്‍മീഡിയയില്‍ കമന്റ്. യുവമോര്‍ച്ച പ്രവര്‍ത്തകരുടെ ദേഹത്ത് മണ്ണ് വീണാല്‍ ഒരു വരവ് കൂടി വരേണ്ടി വരും അത്തപ്പൂക്കളം പോസ്റ്റ് ചെയ്ത് സന്ദീപ് വാര്യര്‍ കുറിച്ചത്. വയസ്സാംകാലത്ത് ഏതേലും മൂലേല്‍ ഇരുന്നൂടേന്ന് ശോഭ സുരേന്ദ്രന്റെ പോസ്റ്റ്. അങ്ങനെ ബിജെപിക്കാര്‍ കയറി ഇറങ്ങിയിട്ടും ജയരാജനെ ചേര്‍ത്തുപിടിക്കാന്‍ സിപിഎം നേതാക്കളെ കാണാനില്ല. പിണറായിയും ഗോവിന്ദനും ആരും രംഗത്തേക്ക് വന്നിട്ടില്ല. പിജെയെ വെട്ടിനിരത്തിയത് പിണറായി ആണല്ലോ.
പിണറായിയെ പേടിച്ചിട്ടാണോ നേതാക്കള്‍ പിജെയെ അനുകൂലിച്ച് രംഗത്ത് വരാത്തത്. സാധാരണ കനലൊരു തരി ടീമിലെ ആരെയെങ്കിലും ഒരാളെ തൊട്ടാല്‍ കൂടോടെ ഇളകുന്നവരാണ്. എന്നാല്‍ ഇവിടെ പി ജയരാജന്‍ ആതുകൊണ്ട് നേതാക്കന്മാര്‍ക്ക് ചൂട് പോരാ. സൈബര്‍ പോരാളികള്‍ സോഷ്യല്‍മീഡിയയില്‍ സംഘപരിവാറുമായ് പോരടിക്കുന്നത് അല്ലാതെ നേതാക്കന്മാര്‍ മൗനത്തിലാണ്. സിപിഎമ്മും കൈയ്യാലപ്പുറത്ത് എടുത്ത് വെച്ചിരിക്കുന്ന നേതാവാണ് പി ജയരാജന്‍. ഏതായാലും എതിരാളി കൂട്ടത്തിന് മുന്നില്‍ ഒറ്റപ്പെട്ട് നില്‍ക്കുകയാണ് പി ജയരാജന്‍. ജയരാജന് വേണ്ടി പക്ഷം പിടിക്കാന്‍ ആരും പോകേണ്ടയെന്ന് പിണറായി ഉത്തരവിട്ട് കാണും.
ആര്‍എസ്എസ് വെട്ടിയതിനേക്കാള്‍ ജയരാജന് വേദനിച്ചത് സ്വന്തം പാര്‍ട്ടി വെട്ടിനിരത്തിയത് തന്നെയാണ്. പിണറായിക്കും മുകളില്‍ കണ്ണൂരില്‍ വളര്‍ന്ന നേതാവാണ് പി ജയരാജന്‍. അതുകൊണ്ട് തന്നെയാണ് വെട്ടിനിരത്തിയത്. പി ജയരാജനെ മാത്രമല്ല പിജെ ആര്‍മിയെ തന്നെ വെട്ടിനിരത്തി. കണ്ണൂരിലും കണ്ണൂരിന് പുറത്തും വലിയ ഒരു പട തന്നെ പി ജയരാജനുണ്ട്. നിരവധി ചെറുപ്പക്കാരാണ് പിജെ ആര്‍മിയിലുള്ളത്. സിപിഎം പിജെയ്ക്ക് നേരെ കാണിച്ചിട്ടുള്ള അവഗണനകളെ ഇവര്‍ പൊതുമധ്യത്തില്‍ വന്ന് ചോദ്യം ചെയ്തിട്ടുണ്ട്. ഇത് പാര്‍ട്ടിയ്ക്ക് തന്നെ വലിയ തലവേദന ആയി മാറിയിരുന്നു. പിജെ ആര്‍മി സിപിഎമ്മിന് പാരയായതോടെ പിജെ ആര്‍മിയെ ഒതുക്കി. ഒടുവില്‍ അവരെ റെഡ് ആര്‍മിയെന്ന് പേരുമാറ്റിച്ചു. അങ്ങനെ പിജെയോട് കലിപ്പുള്ള പിണറായി കടയ്ക്കല്‍ തന്നെ കത്തിവെച്ചത്. അങ്ങനെയുള്ളപ്പോള്‍ പിജെയെ താങ്ങി എന്തായാലും പിണരായി രംഗത്ത് വരില്ല. പിജെയെ താങ്ങാന്‍ പോകാന്‍ മറ്റ് നേതാക്കളെ അനുവദിക്കുകയുമില്ല.
സ്വന്തം പാര്‍ട്ടി പോലും കൂടെ നില്‍ക്കാത്ത ജയരാജനാണ് സംഘപരിവാറിനെ വെല്ലുവിളിച്ച് വന്നിരിക്കുന്നതെന്ന ആക്ഷേപം ശക്തമാകുന്നു. പാര്‍ട്ടിയില്‍ തന്റെ സ്ഥാനം ഇപ്പോള്‍ തന്നെ മോര്‍ച്ചറിയിലാണെന്ന് ബിജെപി പരിഹസിക്കുന്നു. ഇതിന് മറുപടി പറയാനില്ലാതെ പിജെ ഗ്രൂപ്പും വിയര്‍ക്കുന്നു. സ്വന്തം പാര്‍ട്ടിയ്ക്ക് പോലും വേണ്ടാത്ത നേതാവാണ് ജയരാജന്‍. സിപിഎം തന്നെ ഒതുക്കിയില്ലേ ഇനി തലപൊക്കുന്നത് എന്തിന്. ജയരാജ കണ്ണൂര്‍ പഴയ കണ്ണൂരല്ലെന്ന് ബിജെപിക്കാരുടെ വെല്ലുവിളി. ആദ്യം സ്വന്തം പാര്‍ട്ടിയില്‍ ചുവടുറപ്പിച്ച് നില്‍ക്ക്. അങ്ങനെ നില്‍ക്കാന്‍ സ്ഥലമില്ലാത്ത പിജെ വെല്ലുവിളിയൊക്കെ നാലായ് മടക്കി പോക്കറ്റിലിട്ടേക്ക്. യുവമോര്‍ക്കാരെ തൊട്ടാല്‍ ചോദിക്കാന്‍ ബിജെപി ഇരച്ചെത്തും എന്നാല്‍ ജയരാജനെ തൊട്ടാല്‍ സിപിഎമ്മില്‍ നിന്ന് ആരുവരാന്‍. ചോദിച്ച് വരാന്‍ പോലും ആരുമില്ല അതാണ് പിജെ നിങ്ങളുടെ ഗതികേടെന്ന് ആക്ഷേപം.
https://www.facebook.com/Malayalivartha
























