Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..


ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ സിപിഎം നേതാവ് മരിച്ചു...


കെ.സി. വേണു​ഗോപാലും രം​ഗത്ത്... വി.ഡി. സതീശൻ ഒരടി പിന്നോട്ടില്ല, വീര്യം കുറഞ്ഞ മദ്യത്തിൻറെ നികുതി ഇളവുമായി സർക്കാർ മുന്നോട്ട് തന്നെ; ധനബില്ലിൻറെ കരട് പ്രസിദ്ധീകരിച്ചു, ഇടഞ്ഞ് വിഎം സുധീരൻ


ഭുവനേശ്വറിൽ നടക്കുന്ന ദേശീയ ഇന്റർ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ വനിത ലോങ്ജംപിൽ പുതിയ ചരി​ത്രം കുറിച്ച് ആ​ൻ​സി....

ബിജെപി തമിഴ്‌നാട് സംസ്ഥാന അദ്ധ്യക്ഷൻ അണ്ണാമലൈ നയിക്കുന്ന പദയാത്ര ഇന്ന് ആരംഭിക്കും....കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ഉദ്ഘാടനം ചെയ്യുന്നത്....ഇന്ന് വൈകിട്ട് രമേശ്വരത്ത് നിന്നാണ് യാത്ര ആരംഭിക്കുന്നത്.... ‘എൻ മണ്ണ്, എൻ മക്കൾ’ എന്ന മുദ്രാവാക്യം ഉയർത്തിയാണ് യാത്ര.....

28 JULY 2023 03:37 PM IST
മലയാളി വാര്‍ത്ത

തുറന്ന യുദ്ധം തന്നെയാണ് അണ്ണാമലൈ തമിഴ്‍ നാട്ടിൽ പ്രഖ്യാപിച്ചിരിക്കുന്നത്, സ്റ്റാലിനെയും കൂട്ടരെയും കൂട്ടത്തോടെ വീഴ്ത്താൻ മോഡി ഇറക്കിയ തുറുപ്പ് ചീട്ടാണ് അണ്ണാമലൈ. അതുകൊണ്ട് കളം നിറഞ്ഞാടുകയാണ് അണ്ണാമലൈ , അതിനു വേണ്ടിയുള്ള കളികൾ നേരത്തെ തുടങ്ങിക്കഴിഞ്ഞെങ്കിലും , അടുത്ത പണിക്കുള്ള ആരംഭം ഇന്ന് മുതൽ ആരംഭിക്കുകയാണ്. ബിജെപി തമിഴ്‌നാട് സംസ്ഥാന അദ്ധ്യക്ഷൻ അണ്ണാമലൈ നയിക്കുന്ന പദയാത്ര ഇന്ന് ആരംഭിക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് പദയാത്ര ഉദ്ഘാടനം ചെയ്യുന്നത്. ഇന്ന് വൈകിട്ട് രമേശ്വരത്ത് നിന്നാണ് യാത്ര ആരംഭിക്കുന്നത്. ‘എൻ മണ്ണ്, എൻ മക്കൾ’ എന്ന മുദ്രാവാക്യം ഉയർത്തിയാണ് യാത്ര.തമിഴ്നാട്ടിലെ 234 മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന യാത്രയിൽ ഓരോയിടത്തും മുതിർന്ന നേതാക്കൾ യാത്രയ്‌ക്ക് നേതൃത്വം നൽകും.

 

അഞ്ച് ഭാഗമായാണ് യാത്ര സംഘടിപ്പിക്കുന്നത്. ഇന്ന് മുതൽ ആഗസ്റ്റ് 22-വരെ നടക്കുന്ന യാത്രയുടെ ആദ്യ ഭാഗം മുൻ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനാണ് നേതൃത്വം നൽകുന്നത്. പദയാത്രയിൽ 1,770 കിലോമീറ്ററിലധികം കാൽനടയായും ഗ്രാമപ്രദേശങ്ങൾ ഒഴികെയുള്ള പ്രദേശങ്ങളിൽ വാഹനത്തിലുമാണ് നടക്കുന്നത്. പത്ത് പ്രധാന പൊതുറാലികളെ കേന്ദ്രമന്ത്രിമാർ അഭിസംബോധന ചെയ്യും.168 ദിവസത്തിനുള്ളിൽ തമിഴ്‌നാട് മുഴുവൻ സഞ്ചരിക്കും. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന യാത്ര എല്ലാ നിയോജക മണ്ഡലങ്ങളും സഞ്ചരിച്ച് കേന്ദ്രസർക്കാരിന്റെ ഒമ്പത് വർഷത്തെ ഭരണനേട്ടങ്ങളെ കുറിച്ച് ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുകയും ഡിഎംകെയുടെ അഴിമതി തുറന്നുകാട്ടുകയും ചെയ്യും. ‘മോദി എന്ത് ചെയ്തു’ എന്ന പുസ്തകം വിതരണം ചെയ്തുകൊണ്ട് രാജ്യത്തിന് വേണ്ടി പ്രധാനമന്ത്രി നടപ്പിലാക്കിയ പദ്ധതികളും, തീരുമാനങ്ങളും ജനങ്ങൾക്ക് മനസിലാക്കി കൊടുക്കുന്നതാണ് യാത്രയുടെ ലക്ഷ്യം.അതിനു മുന്നോടിയായി കഴിഞ്ഞ ദിവസം ഒരു ബോംബും പൊട്ടിച്ചിരുന്നു.

പദയാത്രയ്ക്ക് മുന്നോടിയായി അണ്ണാമലൈ ഭരണകക്ഷിയായ ഡിഎംകെയുടെ അഴിമതി തുറന്ന് കാണിക്കുന്ന ഡിഎംകെ ഫയൽസിന്റെ രണ്ടാം ഭാഗം പുറത്തുവിട്ടു. തനിക്ക് ലഭിച്ച തെളിവുകൾ ഗവർണർ ആർ എൻ രവിക്ക് കൈമാറുകയും ചെയ്തിരുന്നു.5,600 കോടി രൂപയുടെ അഴിമതി നടത്തിയെന്ന ആരോപണമാണ് അണ്ണാമലൈ ഉന്നയിച്ചിരിക്കുന്നത്. ‘ഡിഎംകെ മന്ത്രിമാർ/എംഎൽഎമാർ/എംപിമാർ, ആദ്യ കുടുംബം ഇവർ നടത്തിയ 5,600 കോടി രൂപയുടെ 3 അഴിമതികളുടെ വിവരങ്ങളും ഇതുമായി ബന്ധപ്പെട്ട ബിനാമി രേഖകളുമായി ഡിഎംകെ ഫയൽസിന്റെ രണ്ടാം ഭാഗം ഞങ്ങൾ പുറത്തുവിടുകയാണ്. ഇതിന്റെ മെമ്മോറാണ്ടം ഗവർണർക്ക് സമർപ്പിച്ചു. വിഷയത്തിൽ അദ്ദേഹത്തിന്റെ ഇടപെടലും ഉചിതമായ നടപടിയും ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്’ എന്ന് അണ്ണാമലൈ ട്വിറ്ററിലൂടെ വ്യക്തമാക്കി.തമിഴ്നാട്ടിൽ ബിജെപി ആദ്യമായാണ് ഒരു റോഡ്ഷോ നടത്തിയത്.

 

വെള്ളിയാഴ്ച വൈകിട്ട് നാല് മണിക്ക് മധുരൈ വിമാനത്താവളത്തിൽ അമിത് ഷാ ഹെലികോപ്റ്ററിലാണ് രാമേശ്വരത്തേക്ക് എത്തുക.തുടർന്ന് 5.45ന് രാമനാഥപുരം ബസ് സ്റ്റാൻഡിന് സമീപം സംഘടിപ്പിച്ചിരിക്കുന്ന റാലിയിലും പങ്കെടുക്കും. ഒരു ദിവസം രാമേശ്വരത്ത് തങ്ങുന്ന ഷാ പ്രസിദ്ധമായ രാമേശ്വരം ക്ഷേത്രത്തിലും ദർശനം നടത്തുന്നുണ്ട്.ദക്ഷിണേന്ത്യൻ സംസ്ഥാനത്ത് ബിജെപിയുടെ വേരുകൾ വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് അണ്ണാമലൈയുടെ നേതൃത്വത്തിൽ പദയാത്ര തുടങ്ങുന്നത്. 120 ദിവസം നീണ്ടുനിൽക്കുന്ന യാത്ര 234 നിയോജക മണ്ഡലങ്ങളിലൂടെയും 39 പാർലമെന്ററി നിയോജക മണ്ഡലങ്ങളിലൂടെയും യാത്ര കടന്നുപോകും. ‘എൻ മണ്ണ് എൻ മക്കൾ’ എന്ന മുദ്രാവാക്യവുമായാണ് സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലൂടെയുമുള്ള ബിജെപിയുടെ പദയാത്ര നടത്തുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (8 minutes ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (20 minutes ago)

എറണാകുളത്ത് ഫോറം മാളിന് സമീപം മണിക്കൂറുകൾ മാത്രം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തി....  (24 minutes ago)

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്  (29 minutes ago)

ശസ്ത്രക്രിയകൾ ഫലം കണ്ടില്ല... പട്രോളിങ്ങിനിടെ കാറിടിച്ച് പരിക്കേറ്റ സിവിൽ പൊലീസ് ഓഫീസറിന്റെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി....  (46 minutes ago)

വെനസ്വേലയെ നടുക്കിയ അതിശക്തമായ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ 1,430 ആയി... ഭൂകമ്പം തകർത്ത വെനിസ്വേലയ്ക്ക് ഇന്ത്യയുടെ രക്ഷാ ഹസ്തം  (1 hour ago)

ശവം വിറ്റ് TRP കൂട്ടണം; ഈച്ച പൊതിയും പോലെ ആംബുലന്‍സ് വളഞ്ഞ് മാപ്രകള്‍, ഭാഗ്യരാജിനായി അലറി രാധിക  (1 hour ago)

ബജറ്റില്‍ ഇലക്ട്രിക് വാഹനങ്ങളുടെ നികുതി നിരക്കില്‍ വരുത്തിയ മാറ്റങ്ങളും കരട് ധനബില്ലില്‍ ഇടംപിടിച്ചു...  (1 hour ago)

ഗവർണർ നടത്തിയ വി സി നിയമനം  (1 hour ago)

  ലോകകപ്പിൽ ഗ്രൂപ്പ് ജെ-യിലെ അവസാന മത്സരം കളിക്കാനിറങ്ങിയ അർജന്റീനയ്ക്ക് ആദ്യപകുതിയിൽ ആധികാരിക ലീഡ്. ..  (1 hour ago)

കുടുംബത്തിൽ സ്വത്ത് തർക്കവും ദാമ്പത്യ കലഹവും; ഈ വാരം സൂക്ഷിക്കേണ്ട കാര്യങ്ങൾ.  (1 hour ago)

Dowry-harassment ആറ്റുകാലില്‍ സംഭവിച്ചത്...  (1 hour ago)

പിണക്കങ്ങൾ മാറി ദമ്പതികൾ ഒന്നിക്കാൻ തീരുമാനം! മിഥുനം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

സമാധാനക്കരാർ കീറിയെറി‍ഞ്ഞ് ട്രംപ്  (2 hours ago)

കണ്ണൂർ മരക്കാർകണ്ടിയിൽ നിന്നും കാണാതായ നിർമാണ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി...  (2 hours ago)

Malayali Vartha Recommends