രാഷ്ട്രീയ വിമർശകൻ കെ എം ഷാജഹാന് ആദരാഞ്ജലികൾ അർപ്പിച്ച് സിപിഎം പ്രവർത്തകരുടെ ക്രൂരത; ചിത്രത്തിന് ചുവന്ന പൂമാലയിട്ട് ആദരാഞ്ജലികൾ എന്ന പോസ്റ്റിന് വിമർശനം

രാഷ്ട്രീയ വിമർശകൻ കെ എം ഷാജഹാന് ആദരാഞ്ജലികൾ അർപ്പിച്ച് സിപിഎം പ്രവർത്തകരുടെ ക്രൂരത. ഫേസ്ബുക്കിലൂടെ അദ്ദേഹത്തിന്റെ ചിത്രത്തിന് ചുവന്ന പൂമാലയിട്ട് ആദരാഞ്ജലികൾ എന്ന പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ്. സിപിഎം സൈബർ ഇടങ്ങളിൽ ഈ ഒരു പോസ്റ്റ് പ്രചരിക്കുകയാണ്.
സിപിഎമ്മിന്റെ വിമർശകനായ കെഎം ഷാജഹാൻ ജീവിച്ചിരിക്കവേ അദ്ദേഹത്തിന്റെ ഫോട്ടോയ്ക്ക് ചുവന്ന മാലയിട്ട് ആദരാഞ്ജലികൾ അർപ്പിച്ചത് ഒരിക്കലും ന്യായീകരിക്കാൻ ആകാത്ത കാര്യമാണ് എന്ന തരത്തിൽ ആരോപണങ്ങൾ ശക്തമാവുകയാണ്.
മുഖ്യമന്ത്രി പിണറായി വിജയനെ അദ്ദേഹം നിരന്തരം വിമർശിക്കാറുണ്ട് ഇതിന് പ്രതികാരമായിട്ടാണ് ഇത്തരത്തിൽ ഒരു ഫോട്ടോ പ്രചരിപ്പിക്കൽ എന്നതാണ് ഏറെ ശ്രദ്ധേയമായ കാര്യം. മുൻമുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു കെ.എം.ഷാജഹാൻ. എല്ലാത്തരം അഴിമതികള്‍ക്കുമെതിരേ വിമര്ശനമുയർത്തുന്ന ആളാണ് അദ്ദേഹം .
മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ, പ്രത്യേകിച്ച് പാര്‍ട്ടിയിലെ പിണറായി പക്ഷത്തിന്റെ വിമര്‍ശകനാണ് അദ്ദേഹം. അതേസമയം ഹൈക്കോടതി ജഡ്‌ജിക്കെതിരെ യൂട്യൂബ് ചാനൽ വഴി ഗുരുതര ആരോപണങ്ങളുന്നയിച്ചതിനെ തുടർന്ന് കെ.എം.ഷാജഹാനെതിരെ ഹൈക്കോടതി സ്വമേധയാ ക്രിമിനൽ കോടതിയലക്ഷ്യക്കേസ് എടുത്തിരുന്നു .
അനുകൂലവിധി സമ്പാദിക്കാൻ ഹൈക്കോടതി ജഡ്ജിമാർക്ക് കൈക്കൂലി നൽകണമെന്ന് തെറ്റിദ്ധരിപ്പിച്ചു കക്ഷികളിൽനിന്ന് അഭിഭാഷകൻ സൈബി ജോസ് കിടങ്ങൂർ പണം വാങ്ങിയെന്ന ആരോപണവുമായി ബന്ധപ്പെട്ടായിരുന്നു അദ്ദേഹം ആരോപണങ്ങൾ ഉന്നയിച്ചത്. ഇതു ശ്രദ്ധയിൽ പെട്ടതിനെത്തുടർന്ന് ഹൈക്കോടതി സ്വമേധയാ കോടതിയലക്ഷ്യ നടപടിയെടുത്തു.
https://www.facebook.com/Malayalivartha
























