Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..


ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ സിപിഎം നേതാവ് മരിച്ചു...


കെ.സി. വേണു​ഗോപാലും രം​ഗത്ത്... വി.ഡി. സതീശൻ ഒരടി പിന്നോട്ടില്ല, വീര്യം കുറഞ്ഞ മദ്യത്തിൻറെ നികുതി ഇളവുമായി സർക്കാർ മുന്നോട്ട് തന്നെ; ധനബില്ലിൻറെ കരട് പ്രസിദ്ധീകരിച്ചു, ഇടഞ്ഞ് വിഎം സുധീരൻ


ഭുവനേശ്വറിൽ നടക്കുന്ന ദേശീയ ഇന്റർ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ വനിത ലോങ്ജംപിൽ പുതിയ ചരി​ത്രം കുറിച്ച് ആ​ൻ​സി....

2024ൽ തമിഴ്നാട്ടിൽ മോദി മത്സരിക്കും? പൊൻ രാധാകൃഷ്ണൻ ആ വെടി പൊട്ടിച്ചു! നിർമല നേരേ കേരളത്തിൽ?

28 JULY 2023 04:41 PM IST
മലയാളി വാര്‍ത്ത

ലോക്സഭ തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുമെന്ന അഭ്യൂഹം ഏറെ നാളായി അതിശക്തമായി അലയടിക്കുകയാണ്. കന്യാകുമാരിയോ കോയമ്പത്തൂരോ മോദി മത്സരിക്കുമെന്നാണ് പ്രചാരണം. എന്നാൽ മോദി തമിഴ്നാട്ടിലും മത്സരിക്കുമെന്ന അഭ്യൂഹങ്ങൾ നിലനിര്‍ത്തുകയാണ് ബിജെപി സംസ്ഥാന ഘടകവും.

ഉത്തർപ്രദേശിലെ വാരാണസിക്കുപുറമേ കന്യാകുമാരിയിലോ കോയമ്പത്തൂരിലോ മോദി മത്സരിക്കുന്നത് തെക്കേ ഇന്ത്യയിൽ ബി.ജെ.പി.യുടെ സാധ്യതകൾ വർധിപ്പിക്കുമെന്നാണ് വിലയിരുത്തൽ. 2014ൽ കന്യാകുമാരിയിൽ നിന്ന് ജയിച്ച് കേന്ദ്ര മന്ത്രിയായ പൊൻ രാധാകൃഷ്ണനും മോദിയുടെ വരവിനുള്ള സാധ്യത തള്ളുന്നില്ല.

തമിഴ്നാട് ബിജെപി മോദിയുടെ വരവ് ആഗ്രഹിക്കുന്നുണ്ടെന്ന് മുൻ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ ഒരു പ്രമുഖ മാധ്യമത്തോട് പറഞ്ഞു. ബിജെപിയുടെ മിഷൻ സൗത്തിന്‍റെ ഭാഗമായി രാമനാഥപുരം, കന്യാകുമാരി, കോയമ്പത്തൂര്‍ മണ്ഡലങ്ങളിലൊന്നിൽ നിന്ന് നരേന്ദ്ര മോദി മത്സരിക്കുമെന്ന അഭ്യൂഹം ഏറെ നാളായുണ്ട്.

കേന്ദ്രസർക്കാരിന്റെ സഹായത്തോടെ കാശി തമിഴ് സംഗമവും സൗരാഷ്ട്ര തമിഴ് സംഗമവും നടത്തി ഉത്തരേന്ത്യക്ക്‌ തമിഴ്‌നാടുമായുള്ള സാംസ്‌കാരിക ബന്ധം സ്ഥാപിച്ചെടുക്കാൻ BJP ശ്രമം തുടങ്ങിയിട്ട് കുറച്ചു കാലമായി. ചോളപാരമ്പര്യത്തിന്റെ ചെങ്കോൽ പുതിയ പാർലമെന്റ് മന്ദിരത്തിൽ സ്ഥാപിച്ചതും അതിന് കാർമികത്വം വഹിക്കാൻ തമിഴ്‌നാട്ടിലെ ശൈവസന്ന്യാസി മഠാധിപന്മാരെ വരുത്തിയതും അതിന്റെ ഭാഗമായിരുന്നു.

ഇതിന്റെ തുടർച്ചയായി കാശിക്കു പുറമേ കന്യാകുമാരിയിൽ നിന്നു കൂടി പ്രധാനമന്ത്രി മത്സരിക്കണമെന്നാണ് തമിഴ്‌നാട്ടിലെ ബി.ജെ.പി. നേതാക്കൾ ആവശ്യപ്പെടുന്നത്. എന്നാൽ തമിഴ്നാട്ടിൽ മോദി മത്സരിക്കുമോ എന്ന കാര്യത്തിൽ ബിജെപിയുടെ കേന്ദ്ര നേതൃത്വത്തിൽ നിന്നും ബിജെപിയുടെ താഴെ തട്ടിലും യാതൊരു തരത്തിലുള്ള സ്ഥിരീകരണവും ലഭിച്ചിട്ടില്ല.

6 മാസങ്ങൾക്ക് മുമ്പാണ് പ്രചാരണത്തിനടിസ്ഥാനമായ പരാമർശം ഉണ്ടാവുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ ANIയ്ക്ക് നൽകിയ അഭിമുഖത്തിൽ ഇത് സംബന്ധിച്ചൊരു സൂചന നൽകിയിരുന്നു. തമിഴ്‌നാട്ടുകാർക്ക് അങ്ങനെയൊരു ആഗ്രഹമുണ്ടെന്ന് സംസ്ഥാന ബി.ജെ.പി. അധ്യക്ഷൻ കെ. അണ്ണാമലൈ പറയുകയും ചെയ്തു.

രാമനാഥ പുരത്ത് നരേന്ദ്രമോദി മത്സരിക്കാൻ സാധ്യതയുണ്ട് എന്ന പരാമർശം വലിയ രീതിയിൽ ചർച്ചയായിരുന്നു. എന്നാൽ തമിഴ്‌നാട്ടിൽ ബി.ജെ.പി.യെ സംബന്ധിച്ചിടത്തോളം ഉറപ്പുള്ള സീറ്റ് ഒന്നുമില്ല എന്നതാണ് ഈ പദ്ധതിക്ക് തടസ്സമായിനിൽക്കുന്നത്. രാമേശ്വരം ക്ഷേത്രം ഉൾപ്പെടുന്ന രാമനാഥപുരത്തേക്കും മോദിയുടെ പേര് പറഞ്ഞുകേൾക്കുന്നുണ്ട്. എന്നാൽ, ഇവിടെ ബി.ജെ.പി.ക്ക് അത്ര ശക്തിയില്ല. എ.ഐ.എ.ഡി.എം.കെ. സഖ്യത്തിൽ മത്സരിച്ച 2019-ൽ 3,42,821 വോട്ടുകിട്ടിയെങ്കിലും 2014-ൽ 1,71,082 വോട്ടുമായി മൂന്നാംസ്ഥാനത്തായിരുന്നു.

അതേസമയം, ബിജെപി സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈയുടെ പദയാത്ര കേരളത്തിലും ചലനമുണ്ടാക്കുമെന്നും പൊൻ രാധാകൃഷ്ണന്‍ പറഞ്ഞു. സംസ്ഥാനത്തെ 39 മണ്ഡലങ്ങളിലൂടെയും കടന്നുപോകുന്ന കെ അണ്ണാമലൈയുടെ പദയാത്ര ദക്ഷിണേന്ത്യൻ രാഷ്ട്രീയത്തിൽ വഴിത്തിരിവാകുമെന്നും പൊൻരാധാകൃഷ്ണൻ അവകാശപ്പെട്ടു.

തമിഴ്നാട്ടിലെ മുന്നണി നേതൃത്വം ആര്‍ക്കെന്നതിൽ AIADMKയുമായി പരസ്യപോര് തത്ക്കാലം വേണ്ടെന്നും പൊൻ രാധാകൃഷ്ണൻ വ്യക്തമാക്കുന്നു. സംസ്ഥാനത്തെ 39 ലോകസഭ സീറ്റിലും ജയിക്കാനാണ് ബിജെപിയുടെ ശ്രമം, അതിനായി എല്ലാവരും അധ്വാനിക്കുമെന്നും പൊൻ രാധാകൃഷ്ണൻ പറഞ്ഞു.

2014ൽ BJP ജയിച്ച കന്യാകുമാരിയാണ് പാർട്ടിക്ക് പ്രതീക്ഷയുള്ള സ്ഥലം. ബഹുകോണ മത്സരത്തിൽ 1,28,662 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് പൊൻ രാധാകൃഷ്ണൻ ജയിച്ചത്. എന്നാൽ, 2019-ൽ കോൺഗ്രസിലെ എച്ച്. വസന്തകുമാർ രണ്ടരലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിന് അദ്ദേഹത്തെ തോൽപ്പിച്ചു.

2021-ലെ ഉപതിരഞ്ഞെടുപ്പിലും കോൺഗ്രസ് ജയിച്ചു. പക്ഷേ, വിജയ് വസന്തിന് 1,37,950 വോട്ടിന്റെ ഭൂരിപക്ഷമേ കിട്ടിയുള്ളൂ. പൊൻ രാധാകൃഷ്ണൻ 4,38,087 വോട്ടുനേടുകയും ചെയ്തു. കോയമ്പത്തൂരിൽ ബി.ജെ.പി.യുടെ സി.പി. രാധാകൃഷ്ണന് 2019-ലെ തിരഞ്ഞെടുപ്പിൽ 3,92,007 വോട്ട് കിട്ടിയിരുന്നു.

സ്വന്തം സംസ്ഥാനമായ ഗുജറാത്തിലെ വഡോദരയിൽനിന്നും ഉത്തർപ്രദേശിലെ വാരാണസിയിൽനിന്നും 2014-ൽ മോദി മത്സരിച്ചിരുന്നു. 2019-ൽ വാരാണസിയിൽ മാത്രമാണ് മത്സരിച്ചത്. മോദി വാരാണസിയിൽ വന്നത് ഉത്തർപ്രദേശ് പിടിച്ചടക്കാനുള്ള ബി.ജെ.പി.യുടെ ശ്രമങ്ങൾക്ക് ആക്കംനൽകുകയും ചെയ്തു. പാർട്ടിക്ക് വലിയ സ്വാധീനമില്ലാത്ത തമിഴ്‌നാട്ടിൽനിന്നും അദ്ദേഹം മത്സരിക്കുന്നതിന്റെ പ്രയോജനം മുഴുവൻ തെക്കേ ഇന്ത്യയിലും ബി.ജെ.പി.ക്ക് ലഭിക്കുമെന്നാണ് കരുതുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (9 minutes ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (21 minutes ago)

എറണാകുളത്ത് ഫോറം മാളിന് സമീപം മണിക്കൂറുകൾ മാത്രം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തി....  (25 minutes ago)

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്  (30 minutes ago)

ശസ്ത്രക്രിയകൾ ഫലം കണ്ടില്ല... പട്രോളിങ്ങിനിടെ കാറിടിച്ച് പരിക്കേറ്റ സിവിൽ പൊലീസ് ഓഫീസറിന്റെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി....  (47 minutes ago)

വെനസ്വേലയെ നടുക്കിയ അതിശക്തമായ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ 1,430 ആയി... ഭൂകമ്പം തകർത്ത വെനിസ്വേലയ്ക്ക് ഇന്ത്യയുടെ രക്ഷാ ഹസ്തം  (1 hour ago)

ശവം വിറ്റ് TRP കൂട്ടണം; ഈച്ച പൊതിയും പോലെ ആംബുലന്‍സ് വളഞ്ഞ് മാപ്രകള്‍, ഭാഗ്യരാജിനായി അലറി രാധിക  (1 hour ago)

ബജറ്റില്‍ ഇലക്ട്രിക് വാഹനങ്ങളുടെ നികുതി നിരക്കില്‍ വരുത്തിയ മാറ്റങ്ങളും കരട് ധനബില്ലില്‍ ഇടംപിടിച്ചു...  (1 hour ago)

ഗവർണർ നടത്തിയ വി സി നിയമനം  (1 hour ago)

  ലോകകപ്പിൽ ഗ്രൂപ്പ് ജെ-യിലെ അവസാന മത്സരം കളിക്കാനിറങ്ങിയ അർജന്റീനയ്ക്ക് ആദ്യപകുതിയിൽ ആധികാരിക ലീഡ്. ..  (1 hour ago)

കുടുംബത്തിൽ സ്വത്ത് തർക്കവും ദാമ്പത്യ കലഹവും; ഈ വാരം സൂക്ഷിക്കേണ്ട കാര്യങ്ങൾ.  (1 hour ago)

Dowry-harassment ആറ്റുകാലില്‍ സംഭവിച്ചത്...  (1 hour ago)

പിണക്കങ്ങൾ മാറി ദമ്പതികൾ ഒന്നിക്കാൻ തീരുമാനം! മിഥുനം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

സമാധാനക്കരാർ കീറിയെറി‍ഞ്ഞ് ട്രംപ്  (2 hours ago)

കണ്ണൂർ മരക്കാർകണ്ടിയിൽ നിന്നും കാണാതായ നിർമാണ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി...  (2 hours ago)

Malayali Vartha Recommends