മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമസമിതി യോഗം ഒന്നിന്; പരാതി സമര്‍പ്പിക്കാം

കേരള നിയമസഭയുടെ മുതിര്‍ന്ന പൗര•ാരുടെ ക്ഷേമം സംബന്ധിച്ച സമിതി ഓഗസ്റ്റ് ഒന്നിന് രാവിലെ 11ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. തദ്ദേശസ്വയംഭരണം, റവന്യൂ, ആരോഗ്യ കുടുംബക്ഷേമം, ആയുഷ്, സാമൂഹ്യനീതി, ആഭ്യന്തരം, എന്നീ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥരില്‍ തെളിവെടുപ്പ് നടത്തും.
വിവിധ ക്ഷേമപദ്ധതി സംബന്ധിച്ച് ചര്‍ച്ച നടത്തി മുതിര്‍ന്ന പൗര•ാരില്‍ നിന്നും വയോജനസംഘടനകളില്‍ നിന്നും പരാതികള്‍ സ്വീകരിക്കും. വ്യക്തികള്‍ക്കും സന്നദ്ധാ സംഘടനാ പ്രതിനിധികള്‍ക്കും യോഗത്തിലെത്തി പരാതി രേഖാമൂലം സമര്‍പ്പിക്കാം. തുടര്‍ന്ന് ജില്ലാ ആശുപത്രി സന്ദര്‍ശിക്കും.
https://www.facebook.com/Malayalivartha
























