Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..


ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ സിപിഎം നേതാവ് മരിച്ചു...


കെ.സി. വേണു​ഗോപാലും രം​ഗത്ത്... വി.ഡി. സതീശൻ ഒരടി പിന്നോട്ടില്ല, വീര്യം കുറഞ്ഞ മദ്യത്തിൻറെ നികുതി ഇളവുമായി സർക്കാർ മുന്നോട്ട് തന്നെ; ധനബില്ലിൻറെ കരട് പ്രസിദ്ധീകരിച്ചു, ഇടഞ്ഞ് വിഎം സുധീരൻ


ഭുവനേശ്വറിൽ നടക്കുന്ന ദേശീയ ഇന്റർ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ വനിത ലോങ്ജംപിൽ പുതിയ ചരി​ത്രം കുറിച്ച് ആ​ൻ​സി....

ഇനി ചന്ദ്രനിലേയ്ക്ക്... ചന്ദ്രയാൻ 3യുടെ ഭ്രമണപഥമുയർത്തൽ വിജയം... കുതിക്കാൻ റെഡി

28 JULY 2023 05:26 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയുടെ അഭിമാന ചാന്ദ്ര പരിവേഷണ ദൗത്യമായ ചന്ദ്രയാൻ 3 അഞ്ചാം വട്ടവും വിജയകരമായി ഭ്രമണപഥമുയർത്തി. ചന്ദ്രയാൻ-3 ബഹിരാകാശ പേടകം അതിന്റെ അഞ്ചാമത്തെയും അവസാനത്തെതുമായ ഭ്രമണപഥം ഉയർത്തൽ ചൊവ്വാഴ്ച വിജയകരമായി പൂർത്തിയാക്കി. ചാന്ദ്ര പേടകത്തിന്റെ അവസാനത്തെയും അഞ്ചാമത്തേയും ഭ്രമണപഥം ഉയർത്തലാണ് നടന്നത്.

നിലവിൽ 12,7609 * 236 കി.മീ ഭ്രമണപഥത്തിലാണ് ചന്ദ്രായൻ 3 ഭൂമിയെ വലം വെയ്ക്കുന്നത്. ഉച്ചയ്ക്ക് രണ്ടിനും മൂന്നിനും ഇടയിലാണ് ഐഎസ്ആർഒ ഫയറിംഗ് എന്ന് വിശേഷിപ്പിക്കുന്ന പ്രക്രിയയിലൂടെ ഭ്രമണപഥം ഉയർത്തിയത്. ഇതോടെ ചന്ദ്രയാൻ ഭൂമിക്ക് മുകളിൽ ഒരു ലക്ഷം കിലോമീറ്റർ ഉയരത്തിലെത്തി. തുടർന്നുള്ള ദിവസങ്ങളിൽ ചന്ദ്രന്റെ ഭ്രമണപഥം ലക്ഷ്യമാക്കി നീങ്ങി തുടങ്ങും.

ഒരു തവണ കൂടി ഈ ഭ്രമണപഥത്തിൽ നിന്ന് ഭൂമിയെ വലംവെച്ച ശേഷമായിരിക്കും പേടകം ചന്ദ്രന്റെ കാന്തിക മണ്ഡലത്തിലേയ്ക്ക് നീങ്ങുക. ആഗസ്റ്റ് ഒന്നിന് പേടകം ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രനിലേക്കുള്ള യാത്ര തുടങ്ങും. ആഗസ്റ്റ് അഞ്ചിനോ ആറിനോ ആയിരിക്കും പേടകം ചാന്ദ്ര ഭ്രമണപഥത്തിൽ പ്രവേശിക്കുക. ജൂലായ് 14നാണ് ചന്ദ്രയാൻ 3 വിക്ഷേപിച്ചത്.

‌ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ചാലും പടിപടിയായി ആയിരിക്കും പേടകം ഉപഗ്രഹത്തിനോട് അടുക്കുക. പ്രൊപൽഷൻ മൊഡ്യൂൾ ഉപയോഗിച്ച് ചന്ദ്രന് നൂറ് കിലോമീറ്ററോളം അടുത്തതിന് ശേഷമായിരിക്കും റോവറിനെ വഹിക്കുന്ന ലാൻഡർ സോഫ്റ്റ് ലാൻഡിംഗിനുള്ള ശ്രമം നടത്തുക. ഓഗസ്റ്റ് 23നായിരിക്കും പേടകം ചന്ദ്രോപരിതലത്തിന് ഏറ്റവും അടുത്തെത്തുക.

ചാന്ദ്ര ഭ്രമണപഥത്തിൽ പ്രവേശിച്ച ശേഷം ഘട്ടം ഘട്ടമായി പേടകവും ചന്ദ്രനും തമ്മിലുള്ള അകലം കുറച്ചുകൊണ്ടുവരും. ചന്ദ്രനിൽ നിന്ന് നൂറ് കിലോമീറ്റർ അകലത്തിലുള്ള വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലെത്തിക്കഴിഞ്ഞാൽ പ്രൊപ്പൽഷൻ മൊഡ്യൂളും ലാൻഡറും തമ്മിൽ വേ‌ർപ്പെടും.

ആഗസ്റ്റ് 17നായിരിക്കും ഈ പ്രക്രിയ. പിന്നെ മുന്നിലുള്ളത് സോഫ്റ്റ് ലാൻഡിങ്ങ്. ആഗസ്റ്റ് 23ന് വൈകിട്ട് 5.47 നാണ് രാജ്യം കാത്തിരിക്കുന്ന സോഫ്റ്റ് ലാൻഡിങ്ങ്. ബെംഗളൂരു ഇസ്ട്രാക്കിലെ കൺട്രോൾ സെന്ററിൽ നിന്നാണ് പേടകത്തിന് നിർദ്ദേശങ്ങൾ നൽകുന്നത്.

ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ മാൻസിനസ് യു ഗർത്തത്തിന് അടുത്താണ് ചന്ദ്രയാൻ ലാൻഡർ ഇറങ്ങാൻ പോകുന്നത്. ലാൻഡിങ്ങ് കഴിഞ്ഞാൽ റോവർ പുറത്തേക്ക് വരും. ലാൻഡറിലെ ശാസ്ത്ര ഉപകരണങ്ങൾ പ്രവർത്തിച്ച് തുടങ്ങും. 14 ദിവസം നീളുന്ന ചന്ദ്രനിലെ പകൽ നേരമാണ് ലാൻഡറിന്റെയും റോവറിന്റെയും ദൗത്യ കാലാവധി. ആ പതിനാല് ദിവസം കൊണ്ട് പരമാവധി വിവരങ്ങൾ ശേഖരിക്കുകയാണ് ലക്ഷ്യം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (8 minutes ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (20 minutes ago)

എറണാകുളത്ത് ഫോറം മാളിന് സമീപം മണിക്കൂറുകൾ മാത്രം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തി....  (24 minutes ago)

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്  (29 minutes ago)

ശസ്ത്രക്രിയകൾ ഫലം കണ്ടില്ല... പട്രോളിങ്ങിനിടെ കാറിടിച്ച് പരിക്കേറ്റ സിവിൽ പൊലീസ് ഓഫീസറിന്റെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി....  (46 minutes ago)

വെനസ്വേലയെ നടുക്കിയ അതിശക്തമായ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ 1,430 ആയി... ഭൂകമ്പം തകർത്ത വെനിസ്വേലയ്ക്ക് ഇന്ത്യയുടെ രക്ഷാ ഹസ്തം  (1 hour ago)

ശവം വിറ്റ് TRP കൂട്ടണം; ഈച്ച പൊതിയും പോലെ ആംബുലന്‍സ് വളഞ്ഞ് മാപ്രകള്‍, ഭാഗ്യരാജിനായി അലറി രാധിക  (1 hour ago)

ബജറ്റില്‍ ഇലക്ട്രിക് വാഹനങ്ങളുടെ നികുതി നിരക്കില്‍ വരുത്തിയ മാറ്റങ്ങളും കരട് ധനബില്ലില്‍ ഇടംപിടിച്ചു...  (1 hour ago)

ഗവർണർ നടത്തിയ വി സി നിയമനം  (1 hour ago)

  ലോകകപ്പിൽ ഗ്രൂപ്പ് ജെ-യിലെ അവസാന മത്സരം കളിക്കാനിറങ്ങിയ അർജന്റീനയ്ക്ക് ആദ്യപകുതിയിൽ ആധികാരിക ലീഡ്. ..  (1 hour ago)

കുടുംബത്തിൽ സ്വത്ത് തർക്കവും ദാമ്പത്യ കലഹവും; ഈ വാരം സൂക്ഷിക്കേണ്ട കാര്യങ്ങൾ.  (1 hour ago)

Dowry-harassment ആറ്റുകാലില്‍ സംഭവിച്ചത്...  (1 hour ago)

പിണക്കങ്ങൾ മാറി ദമ്പതികൾ ഒന്നിക്കാൻ തീരുമാനം! മിഥുനം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

സമാധാനക്കരാർ കീറിയെറി‍ഞ്ഞ് ട്രംപ്  (2 hours ago)

കണ്ണൂർ മരക്കാർകണ്ടിയിൽ നിന്നും കാണാതായ നിർമാണ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി...  (2 hours ago)

Malayali Vartha Recommends