ഇന്റര്‍നെറ്റില്‍ കുട്ടികളെ കാത്തിരിക്കുന്ന വലിയ അപകടങ്ങളുണ്ട്....ഞെട്ടിപ്പിക്കുന്ന അനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ്...ചെറു പ്രായത്തില്‍ തന്നെ അവന്‍ ഹാക്കിങ് പഠിച്ചു....പണം നല്‍കാതെ വസ്തുക്കള്‍ വാങ്ങാന്‍ പഠിച്ചു...ഇപ്പോൾ നടക്കുന്നത്...

ഇന്റര്‍നെറ്റില്‍ കുട്ടികളെ കാത്തിരിക്കുന്ന വലിയ അപകടങ്ങളുണ്ട്. അവയില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കേണ്ടത് മാതാപിതാക്കളുടെ ഉത്തരവാദിത്വമാണ്. ഇവിടെയിതാ തന്റെ എട്ടുവയസുകാരനായ മകന്‍ സൈബര്‍ കുറ്റകൃത്യത്തിലേര്‍പ്പെടുന്നത് സംബന്ധിച്ച് ഞെട്ടിപ്പിക്കുന്ന അനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് നെതര്‍ലണ്ട് സ്വദേശിനിയായ ബാര്‍ബറ ഗീമെന്‍.താനറിയാതെ ഡാര്‍ക്ക് വെബ്ബില്‍ നിന്ന് എകെ-47 തോക്ക് ഉള്‍പ്പടെ അപകടകരമായ വസ്തുക്കള്‍ മകന്‍ രഹസ്യമായി വാങ്ങുന്നുവെന്ന് ബാര്‍ബറ പറയുന്നു. യൂറോന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ബാര്‍ബെറ ഈ വിവരങ്ങള്‍ വെളിപ്പെടുത്തിയത്.മകന്‍ കംപ്യൂട്ടറുമായി കൂടുതല്‍ സമയം ചെലവഴിക്കാന്‍ തുടങ്ങിയതാണ് എല്ലാത്തിനും തുടക്കം. ചെറു പ്രായത്തില്‍ തന്നെ അവന്‍ ഹാക്കിങ് പഠിച്ചു. പണം നല്‍കാതെ വസ്തുക്കള്‍ വാങ്ങാന്‍ പഠിച്ചു. തുടക്കത്തില്‍ പിസ പോലുള്ളവയായിരുന്നുവെങ്കില്‍ ക്രമേണ കാര്യം വഷളായി.
മോശം സ്വഭാവമുള്ള മറ്റുള്ളവരുമായി അവന്‍ ഓണ്‍ലൈന്‍ ഗെയിമുകളിലൂടെ സംവദിക്കാന്‍ തുടങ്ങി. അമ്മ വരുന്ന വിവരം രഹസ്യ ഭാഷയില്‍ അവരെ അറിയിക്കും. ഒടുവില്‍ തോക്ക് ഓര്‍ഡര്‍ ചെയ്യുന്നതില്‍ വരെ കാര്യങ്ങളെത്തി.ഇക്കാര്യങ്ങളറിഞ്ഞ് ഞെട്ടിയ ബാര്‍ബറ വളരെ വേഗം വിഷയത്തില്‍ ഇടപെടുകയും തോക്ക് പോലീസിനെ ഏല്‍പ്പിക്കുകയും ചെയ്തു. കുട്ടിക്കെതിരെ നിയമ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. എന്നാല്‍ മകന്റെ പെരുമാറ്റത്തിലുണ്ടായ മാറ്റം ബാര്‍ബറ ശ്രദ്ധിച്ചു.മാനസിക സമ്മര്‍ദ്ദം അനുഭവിക്കാന്‍ തുടങ്ങിയ മകന്‍ രാത്രിയിലും കംപ്യൂട്ടറില്‍ ചെലവഴിക്കുകയും അന്താരാഷ്ട്ര ഹാക്കിങ് സംഘങ്ങളുമായി ഇടപഴകുകയും ചെയ്തു.തന്റെ ആശങ്കകള്‍ അധികൃതരെ അറിയിച്ചുവെങ്കിലും അവര്‍ നിരുത്സാഹപ്പെടുത്തിയെന്ന് ബാര്‍ബറ പറയുന്നു. ഇതേ തുടര്‍ന്ന് സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട് സ്വയം പരിശീലനം നടത്താന്‍ ബാര്‍ബറ തീരുമാനിക്കുകയായിരുന്നു.
ലാപ്‌ടോപ്പും മൊബൈല്‍ ഫോണുകളും എളുപ്പം ലഭ്യമാകുന്നത് കുട്ടികളെ ഹാക്കിങ് പോലുള്ളവയിലേക്ക് എളുപ്പം എത്തിക്കുമെന്ന് ബാര്‍ബറ പറയുന്നു. കുട്ടികള്‍ സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നത് തടയണം. എന്താണ് നിയവിരുദ്ധം നിയമപരം എന്ന് തിരിച്ചറിയാന്‍ അവര്‍ക്ക് പലപ്പോഴും സാധിക്കില്ലെന്നും അവര്‍ പറഞ്ഞു.ഡാർക്ക് വെബ് എന്ന പദം പരമ്പരാഗത സെർച്ച് എഞ്ചിനുകൾ സൂചികയിലാക്കാത്ത എൻക്രിപ്റ്റ് ചെയ്ത ഓൺലൈൻ ഉള്ളടക്കത്തെ സൂചിപ്പിക്കുന്നു. TOR ബ്രൗസർ പോലുള്ള നിർദ്ദിഷ്‌ട ബ്രൗസറുകൾ ഉപയോഗിച്ച് മാത്രമേ ഡാർക്ക് വെബ് ആക്‌സസ് ചെയ്യാൻ കഴിയൂ. പരമ്പരാഗത വെബ്‌സൈറ്റുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഡാർക്ക് വെബ് ഉപയോഗിക്കുമ്പോൾ ധാരാളം സ്വകാര്യതയും അജ്ഞാതതയും ഉണ്ട്.അതുപോലെ, ആളുകൾ ഡാർക്ക് വെബിനെക്കുറിച്ച് ചിന്തിക്കുമ്പോൾ മയക്കുമരുന്നുകൾ, മോഷ്ടിച്ച ഡാറ്റയുടെ കൈമാറ്റം , മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങൾ എന്നിവയ്‌ക്കായുള്ള ഓൺലൈൻ മാർക്കറ്റ്പ്ലേസുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു .
,
രാഷ്ട്രീയ വിമതരും ചില വിവരങ്ങൾ സ്വകാര്യമായി സൂക്ഷിക്കാൻ ആഗ്രഹിക്കുന്ന ആളുകളും ഉൾപ്പെടെ ആളുകൾ ഡാർക്ക് വെബ് ഉപയോഗിക്കാൻ തിരഞ്ഞെടുക്കുന്നതിന് പലപ്പോഴും നിയമാനുസൃതമായ കാരണങ്ങളുണ്ട്.അതിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ, ഭൂഗർഭത്തിൽ നിലനിൽക്കുന്ന ഒരു രഹസ്യ ശൃംഖലയാണ് ഡാർക്ക് വെബ്. പൊതുജനങ്ങളിൽ നിന്ന് മറഞ്ഞിരിക്കുന്ന വെബ്‌സൈറ്റുകളുടെ ഒരു പരമ്പരയാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ഗൂഗിൾ പോലുള്ള പരമ്പരാഗത സെർച്ച് എഞ്ചിനുകൾ വഴി അവ ആക്‌സസ് ചെയ്യാൻ കഴിയില്ല എന്നാണ് ഇതിനർത്ഥം
https://www.facebook.com/Malayalivartha
























