സൗദിയുടെ യുദ്ധവിമാനം F-15SA തകർന്നു വീണു! രണ്ട് സൈനികർ മരിച്ചു... പിന്നിൽ അസ്വാഭാവികത?

സൗദി അറേബ്യയിൽ പരിശീലന പറക്കലിനിടെ യുദ്ധവിമാനം തകർന്ന് വീണ് രണ്ട് സൈനികർ മരിച്ചു. സൗദി അറേബ്യയുടെ എഫ്-15 എസ്എ യുദ്ധവിമാനമാണ് തകർന്നത്. പരിശീലന ദൗത്യത്തിനിടയിലാണ് സാങ്കേതിക തകരാർ അനുഭവപ്പെട്ട് വിമാനം തകർന്നത്. എല്ലാ ജീവനക്കാരും (ക്രൂ അംഗങ്ങളും) കൊല്ലപ്പെട്ടതായി സൗദി പ്രസ് ഏജൻസി അറിയിച്ചു.
തലസ്ഥാനമായ റിയാദിൽ നിന്ന് 815 കിലോമീറ്റർ (506 മൈൽ) തെക്കുപടിഞ്ഞാറായി ഖമീസ് മുഷൈത്തിലെ കിംഗ് ഖാലിദ് എയർ ബേസിന് സമീപമാണ് അപകടമുണ്ടായതെന്ന് സൗദി പ്രസ് ഏജൻസി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ഉച്ചയ്ക്ക് 2.30നായിരുന്നു അപകടം സംഭവിച്ചത്.
രണ്ട് സീറ്റുകളുള്ള യുദ്ധവിമാനമാണ് എഫ്-15എസ്എ. മരണങ്ങളെക്കുറിച്ച് സ്ഥിരീകരണം ഒന്നും വന്നിട്ടില്ല. എന്നാൽ യുദ്ധ വിമാനം പരിശീലന പറക്കലിനിടെ തകർന്നു വീണെന്നും രണ്ടുപേർ അപകടത്തിൽ മരിച്ചതായും സൗദി പ്രതിരോധ മന്ത്രാലയ വക്താവ് വ്യക്തമാക്കിയതായും വാർത്തകളുണ്ട്.
വിമാനത്തിന്റെ തകർച്ചയുടെ കാരണം കണ്ടെത്താൻ അന്വേഷണം നടക്കുകയാണെന്ന് സൈനിക വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽ-മാൽക്കി പ്രസ്താവനയിൽ അറിയിച്ചു. സംഭവത്തിൽ സൗദി അവധി പ്രഖ്യാപിച്ചു. അപകടത്തിൽ രക്ത സാക്ഷികളായ ജീവനക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി പ്രാർത്ഥിക്കുന്നുവെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ നവംബറില്‍ പതിവ് പരിശീലന ദൗത്യത്തിനിടെ സാങ്കേതിക തകരാര്‍ കാരണം സൗദി വ്യോമ സേനയുടെ എ15ട യുദ്ധ വിമാനം തകര്‍ന്നു വീണിരുന്നു. എജക്റ്റര്‍ സീറ്റുകള്‍ ഉപയോഗിച്ച് രണ്ട് ഉദ്യോഗസ്ഥരും രക്ഷപ്പെട്ടു.
https://www.facebook.com/Malayalivartha
























